70 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ PSC തീരുമാനം

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.

കോളജ് അധ്യാപകര്‍, അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, സയന്റിഫിക് ഓഫിസര്‍, ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തുടങ്ങിയ തസ്തികകളിലേക്കാണ് സംസ്ഥാന തലത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്), എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് (കന്നഡ), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ), സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും.

സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഏതെങ്കിലും വകുപ്പില്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സര്‍ക്കാരിനോടു വിശദീകരണം ചോദിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.

You must be logged in to post a comment Login