71 ദിവസം നീണ്ട ആശുപത്രി വാസം: ഒടുവില്‍ അമ്മ വിടവാങ്ങി

apollo

സെപ്തംബര്‍ 22: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും നിര്‍ജലീകരണവും മൂലം അസ്വസ്ഥതയനുഭവിക്കുന്ന ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍.

സെപ്തംബര്‍ 24: ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍. ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

സെപ്തംബര്‍ 29: ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറിച്ച് നാളുകള്‍ക്കകം ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍.

ഒക്ടോബര്‍ 1: ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവിടുന്നതില്‍ പാര്‍ട്ടിക്ക് പ്രതിഷേധം. അവര്‍ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായും എ.ഐ.എ.ഡി.എം.കെയുടെ വിശദീകരണം.

ഒക്ടോബര്‍ 6: ജയലളിതയെ ചികിത്സക്കാനായി എയിംസില്‍ നിന്നും വിദഗ്ധ സംഘമെത്തി.

ഒക്ടോബര്‍ 21: ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

നവംബര്‍ 3: തന്റെ അസുഖ വിവരത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂര്‍ണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ സി. റെഡ്ഢി.

നവംബര്‍ 13: ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷം തന്റേത് ‘പുനര്‍ജന്മം’ ആണെന്നും ഔദ്യോഗിക ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു പോകുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തുവിട്ടു.

നവംബര്‍ 19: അതീവ പരിചരണ വിഭാഗത്തില്‍ നിന്ന് ജയലളിതയെ മുറിയിലേക്ക് മാറ്റി. എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിട്ടുപോകാമെന്ന് അധികൃതര്‍.

നവംബര്‍ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാല്‍വ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബര്‍ 4: ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. വീട്ടിലേക്ക് മടങ്ങുമെന്നും വിശദീകരണം.

ഡിസംബര്‍ 4: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ഡിസംബര്‍ 5: രാത്രി 11.30 മരണം സ്ഥീകരിക്കുന്നു

 

You must be logged in to post a comment Login