75 കോടിയുടെ ചെക്ക്:ധോണിക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

റാഞ്ചി-ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തും. അമ്രപാലി ഗ്രൂപ്പ് ധോണിക്കു നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ സംബന്ധിച്ചാണ് അന്വേഷണം. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ധോണി. ഭാര്യ സാക്ഷി സിങ് റാവത്തിന് അമ്രപാലി മഹി ഡെവലപേഴ്‌സില്‍ 25% ഓഹരിയുണ്ട്.

കമ്പനിയുടെ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ഓഫിസുകളില്‍ സകഴിഞ്ഞ ഓഗസ്റ്റില്‍ റെയ്ഡ് നടത്തിയിരുന്നു. അതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ആദായനികുതി വകുപ്പ് തയാറായത്. ചെക്കിന്റെ സ്രോതസ്സ്, ഏതു സാഹചര്യത്തിലാണ് ചെക്ക് നല്‍കിയത് എന്നതുള്‍പ്പെടെ കമ്പനി അധികൃതരോട് അന്വേഷണ സംഘം ചോദിച്ചു. ട്വന്റി 20 മത്സരത്തിനായി ബംഗ്ലദേശിലുള്ള ധോണി തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് സൂചനകള്‍. അതേസമയം, ചെക്കിനെ കുറിച്ച് ധോണിയും കമ്പനിയും വ്യത്യസ്ത വിശദീകരണങ്ങളാണ് നല്‍കുന്നത്.

You must be logged in to post a comment Login