ആര്‍ത്തവം വിശുദ്ധം; മാറ്റങ്ങളെ ഹൈന്ദവനേതൃത്വം സ്വാഗതം ചെയ്യണമെന്ന് കെ.സുരേന്ദ്രന്‍

surendran

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് സുരേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍ത്തവം പ്രകൃതിനിയമമാണെന്നും മാനവജാതിയെ നിലനിര്‍ത്തുന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും സുരേന്ദ്രന്‍ പറയുന്നു. ഹിന്ദു സമൂഹം കാലാകാലങ്ങളായി യുക്തിസഹമായ എന്തിനെയും അംഗീകരിക്കുന്നവരാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയില്‍ ഹിന്ദുമതത്തിന് എതിരായ പ്രചാരണങ്ങള്‍ ദുഷ്ടലാക്കോടെയാണെന്ന് ആരോപിക്കുന്ന സുരേന്ദ്രന്‍ ഹൈന്ദവനേതൃത്വം മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും പറയുന്നുണ്ട്.

You must be logged in to post a comment Login