ചിക്കന്‍ ഷായി കുറുമ

chikr

കുട്ടികളായാലും വലിയവരായാലും ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കന്‍ പലരീതിയില്‍ കുക്ക് ചെയ്യാം. വറുക്കാം. ആവിയില്‍ വേവിച്ചെടുക്കാം, കറിയാക്കാം. ഏതു തരത്തില്‍ വേണമെങ്കിലും കഴിക്കാം. ചിക്കന്‍ കൊണ്ടുള്ള ഒരു ഹൈദരാബാദി ഡിഷ് ചിക്കന്‍ ഷായി കുറുമ. അതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ചേരുവകള്‍:

ചിക്കന്‍: ഒരു കിലോ(എട്ടുപീസായി മുറിച്ചത് )

ഇഞ്ചി ചതച്ചത്: ഒരു ടീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
നെയ്യ്: മൂന്ന് ടേബിള്‍സ്പൂണ്‍
തിക്ക് ക്രീം: ഒരു ടീസ്പൂണ്‍
ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
ഉള്ളി: ചെറുതായി അരിഞ്ഞത് മൂന്നെണ്ണം
കസ്‌കസ്: കുതിര്‍ത്ത് അരച്ചത്. രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്: കുതിര്‍ത്തശേഷം അരച്ചത് എട്ടെണ്ണം
തേങ്ങ ചിരകിയത്: രണ്ടു ടേബിള്‍ സ്പൂണ്‍
പാല്: കാല്‍കപ്പ്
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
മുകളുപൊടി: ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാല പൊടി: രണ്ടു ടീസ്പൂണ്‍
പച്ചമുളക്: മൂന്നെണ്ണം
ഖോവ: രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിയില: രണ്ടുമൂന്ന് എണ്ണം

തയ്യാറാക്കുന്നവിധം: ചിക്കനില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ക്കുക. ജീരകം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഉള്ളി ചേര്‍ക്കാം. ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.

ഇതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും കസ്‌കസ് പെയ്സ്റ്റും തേങ്ങയും പാലും ചേര്‍ക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് ചിക്കന്‍ പീസ് ചേര്‍ക്കുക. മസാല ചിക്കനില്‍ പിടിക്കുന്നതുവരെ നന്നായി ഇളക്കുക.

മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും, ഗരംമസാലയും പച്ചമുളകും മല്ലിപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം ചേര്‍ക്കുക. അടച്ചുവെച്ച് പതിനഞ്ച് മിനിറ്റോളം വേവിക്കുക. ചിക്കന്‍ വെന്തെന്ന് ഉറപ്പായാല്‍ ഖോവയും ക്രീമും ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാം.

– See more at: http://www.doolnews.com/chicken-shahi-korma-343.html#sthash.hPGGAUhJ.dpuf

You must be logged in to post a comment Login