90 മിനിറ്റ് മേക്കപ്പ്, മുടി, മുഖം,നഖം മിനുക്കാന്‍ മൂന്നു മുതല്‍ ആറുവരെ ആളുകള്‍;  തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം പരസ്യമാക്കി സോനം കപൂര്‍

 

ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സോനം കപൂറിന്റെ നിര്‍ദ്ദേശങ്ങള്‍ വൈറലാകുന്നു. സോനം കപൂര്‍ പെണ്‍കുട്ടികള്‍ക്ക് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്

കൗമാരക്കാരായ എല്ലാ പെണ്‍കുട്ടികളും കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പെടാറുണ്ട്. എന്തുകൊണ്ടാണ് തങ്ങള്‍ സെലിബ്രിറ്റികളെപ്പോലെ സുന്ദരികളാവാത്തത് എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ നിങ്ങള്‍ അറിയേണ്ടത് ഇതാണ്. ആരും രാവിലെ ഉണരുന്നത് അതി സുന്ദരികളായല്ല. ഞാനും മറ്റ് സിനിമ താരങ്ങളും അങ്ങനെ തന്നെ ( ബിയോണ്‍സ് പോലും).

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇതാണ്: ഓരോ തവണ പുറത്ത് പോകുമ്പോഴും ഞാന്‍ 90 മിനിറ്റ് മേക്കപ്പിനായി ചിലവഴിക്കുന്നു. മൂന്നു മുതല്‍ ആറുവരെ ആളുകളാണ് മുടിയിലും, മുഖത്തും, എന്തിന് നഖങ്ങളില്‍ വരെ എനിക്ക് മേക്കപ്പ് ചെയ്യുന്നത്. എല്ലാ ആഴ്ചയിലും ഞാന്‍ പുരികങ്ങള്‍ ത്രെഡ് ചെയ്യാറുണ്ട്.

Related image

എല്ലാ ദിവസവും ഞാന്‍ രാവിലെ ആറു മണിക്കാണ് ഉണരുന്നത്. 7.30ന് ജിമ്മിലെത്തും. ദിനംപ്രതി 90 മിനിറ്റ് വ്യായാമത്തിനായി ചിലവഴിക്കാറുണ്ട്. ചിലപ്പോള്‍ വൈകുന്നേരങ്ങളിലും വ്യായാമം ചെയ്യാറുണ്ട്. ഞാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്ന് തീരുമാനിക്കുന്നത് മറ്റൊരാളുടെ ജോലിയാണ്. എന്റെ ഭക്ഷണത്തില്‍ ഉള്ളതിനേക്കാള്‍ സാധനങ്ങള്‍ ഫേയ്‌സ് പാക്കിലാണ് ഉള്ളത്. എനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഒന്നിലധികം ആളുകളുണ്ട്. അതിനെല്ലാം ശേഷവും ഞാന്‍ അത്രസുന്ദരിയൊന്നും അല്ല ഫോട്ടോഷോപ്പിലെ മിനുക്ക് പണികളാണ് പിന്നെ എന്നെ സുന്ദരിയാക്കുന്നത്.

നിരവധി ആളുകളുടെ അധ്വാനം, ഒരുപാട് പണം, അതിലേറെ സമയം അതാണ് ഒരു സെലിബ്രിറ്റിയെ സുന്ദരിയാക്കുന്നത്. നിങ്ങള്‍ സുന്ദരിയെന്ന് പറയുന്ന ഒരോരുത്തരുടെയും പിന്നില്‍ ഇതൊക്കെയാണ് നടക്കുന്നത്. ഇതൊന്നുമല്ല നിങ്ങള്‍ ആഗ്രഹിക്കേണ്ടത്. നിങ്ങള്‍ ആത്മവിശ്വാസം നേടാന്‍ ആഗ്രഹിക്കുക. ആകര്‍ഷകമായി ഇരിക്കാന്‍ സന്തോഷത്തോടെ ജീവിക്കാനും ആഗ്രഹിക്കുക.

Sonam

13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി അതി സുന്ദരിയായി ഒരു മാഗസിന്റെ കവര്‍ പേജില്‍ കാണുമ്പോള്‍ അവളെ അംഗീകരിക്കുക. അവള്‍ എത്രത്തോളം സുന്ദരി ആയിരിക്കുന്നെന്ന് അവളോട് പറയുക. അവളുടെ പുഞ്ചിരിയെ പുകഴ്ത്തുക.

ഒരിക്കലും ഒരു പെണ്‍കുട്ടിലെ കഴിവില്ലാത്തവളായി ചിത്രീകരിച്ച് അവളുടെ ആത്മവിശ്വാസം തകര്‍ക്കരുത്, അവളുടെ കുറവുകളെ കുറിച്ച് പറഞ്ഞുകൊണ്ടും വളര്‍ത്തരുത്, അതേസമയം അവള്‍ വളരെ മികച്ചവളാണെന്നുള്ള അമിത അത്മവിശ്വസം നല്‍കിയും അവളെ വളര്‍ത്തരുത്.

You must be logged in to post a comment Login