ചെമ്മീന്‍ മുളകിട്ടത്

xhemmenസാധാരണ മീന്‍ കറി വയ്ക്കുന്ന പോലെ തന്നെയാണ് ചെമ്മീന്‍ മുളക് കറി വയ്ക്കുന്നത്. വളരെ എളുപ്പം ആണ് ഇത് തയ്യാറാക്കാന്‍.

ആവശ്യമുള്ളവ :

ചെമ്മീന്‍ വൃത്തിയാക്കിയത്: 1 കിലോ
കുടം പുളി: 3
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി: രണ്ടേകാല്‍ ടേബിള്‍ സ്പൂണ്‍
ഉലുവാപൊടി: അര ടീസ്പൂണ്‍
വെളുത്തുള്ളി:  8 അല്ലി
ഇഞ്ചി: 1 വലിയ കഷണം
ചെറിയുള്ളി: മൂന്നെണ്ണം
കറിവേപ്പില: രണ്ട് കതിര്‍
വെളിച്ചെണ്ണ:ആവശ്യത്തിന്
ഉപ്പ്:പാകത്തിന്
കടുക്: ഒരു ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ വൃത്തിയായി കഴുകി മാറ്റി വെക്കുക. വളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക. കുടം പുളി അല്പം വെള്ളത്തില്‍ ഇട്ടു വെക്കുക. കറി തയ്യാറാക്കുന്നതിനായി ഒരു മണ്‍ ചട്ടിയെടുക്കുക. കറി അടച്ചുവെയ്ക്കാനും മണ്ണുകൊണ്ടുള്ള അടപ്പെടുക്കുക.

മുളകുപൊടിയും മഞ്ഞള്‍പൊടിയും അല്പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി വയ്ക്കുക. ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇടുക. ചെറിയുള്ളി അരിഞ്ഞതും ചേര്‍ക്കണം. ഇതില്‍ വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്‍ത്തു വയട്ടുക.ഉലുവയും ചേര്ക്കു ക , മഞ്ഞള്‌പ്പൊചടിയും മുളകുപൊടിയും പേസ്റ്റ് ആക്കി വെച്ചിരിക്കുന്നത് ചേര്ത്ത് മൂപ്പിക്കുക, ആവശ്യത്തിന് വെള്ളം ചേര്‍ക്കുക , ഇനി പുളിവെള്ളം ചേര്‍ക്കാം.

പുളിവെള്ളവും ഉപ്പും കൂടി ചേര്‍ത്ത് നന്നായി തിള വരുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് ഒരു കതിര്‍ കറിവേപ്പില മുകളില്‍ ഇട്ടു അടചു വെച്ച് 20 മിനിറ്റ് വേവിയ്ക്കുക. വെന്ത് നന്നായി കുറുകിയശഷം അടപ്പ് മാറ്റി അര ടീസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച്, കറി വേപ്പിലയും ചേര്‍ത്ത് ചട്ടി ഒന്ന് ചുറ്റിചെടുക്കുക ചെമ്മീന്‍ മുളക് കറി
തയ്യാര്‍ .

– See more at: http://www.doolnews.com/chemmeen-kari-554.html#sthash.2E8mgKJX.dpuf

You must be logged in to post a comment Login