96ലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ജാനുവിന്റെ മലയാളത്തിലെ ആദ്യ ഷോട്ട്

 

കൊച്ചി:കുഞ്ഞു ജാനകിയായി 96 എന്ന തമിഴ് ചിത്രത്തില്‍ അവതരിച്ച മലയാളി പെണ്‍കുട്ടി ഗൗരി കിഷന്റെ ആദ്യ മലയാള ചിത്രം അനുഗ്രഹീതന്‍ ആന്റണിയിലെ നായകന്‍ സണ്ണി വെയിനിനൊപ്പം ഉള്ള രംഗം ഗൗരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഉണ്ട്. ആദ്യ ഷോട്ടിന്റെ ചിത്രം പങ്കു വച്ച് അനുഗ്രഹം തേടുകയാണ് ഗൗരി.

കേരളം വിട്ട് ചെന്നൈയില്‍ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്‌ളൂരില്‍ ജേര്‍ണലിസം, ഇംഗ്ലീഷ് സാഹിത്യം, ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ്.തൃഷ അഭിനയിച്ച ജാനുവെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി കിഷന്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

ഗാനാലപനവും പ്രണയവും വിരഹവുമൊക്കെ ഉള്‍പ്പെടുന്ന രംഗങ്ങള്‍ അവിസ്മരണീയമായാണ് ഗൗരി കിഷന്‍ അവതരിപ്പിച്ചത്.പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയില്‍ സണ്ണി വെയ്‌നിന്റെ നായികയായാണ് ഗൗരി എത്തുന്നത്.നവീന്‍ കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് തുഷാര്‍. എസ് ആണ്. ശെല്‍വകുമാര്‍ ഛായാഗ്രഹണവും അര്‍ജുന്‍ ബെന്‍ ചിത്രസംയോജനവും നിര്‍വഹിക്കും.

You must be logged in to post a comment Login