railway-station

തിരുവനന്തപുരം: തൃശൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രെയിനുകള്‍ വൈകും. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി 8.45ന് തൃശൂരിലെത്തേണ്ട കോയമ്പത്തൂര്‍- തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂരില്‍നിന്നു ശനിയാഴ്ച രാവിലെ 5.55 നു പുറപ്പെടേണ്ട തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ രാവിലെ ഏഴിനു ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടും. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂര്‍ വൈകി ശനിയാഴ്ച ഗുരുവായൂരില്‍ നിന്നു പുറപ്പെടും. ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ എന്നിവ രണ്ടു മണിക്കൂര്‍ വൈകി പുറപ്പെടും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍ തിരികെയുള്ള കായംകുളം- എറണാകുളം പാസഞ്ചറും ഒരു മണിക്കൂര്‍ വീതം വൈകി പുറപ്പെടും. എറണാകുളം- കോട്ടയം പാസഞ്ചര്‍ രണ്ടു മണിക്കൂര്‍ വൈകിയാകും ശനിയാഴ്ച പുറപ്പെടുക. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകും. തിരുവനന്തപുരം നിസാമുദീന്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് പൂങ്കുന്നത്ത് അര മണിക്കൂര്‍ പിടിച്ചിടും. കാരയ്ക്കല്‍- എറണാകുളം ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ് മുളങ്കുന്നത്തു കാവില്‍ രണ്ടു മണിക്കൂറും ബംഗഌരു- കന്യകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് വടക്കാംചേരിയില്‍ 45 മിനിറ്റും പിടിച്ചിടും. ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് അരമണിക്കൂര്‍ വൈകും. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കുറുപ്പുന്തറയിലും ന്യൂ ഡല്‍ഹി- കേരള എക്‌സ്പ്രസ് ഏറ്റുമാനൂരിലും അര മണിക്കൂര്‍ വീതം പിടിച്ചിടും.

You must be logged in to post a comment Login