99 രൂപയ്ക്ക് പറക്കാം; ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

 

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വന്‍ ഓഫറുമായി എയര്‍ഏഷ്യ. ടിക്കറ്റ് നിരക്കില്‍ എയര്‍ ഏഷ്യ ഇളവുകള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആഭ്യന്തര അന്താരാഷ്ട്ര പാതകളില്‍ ടിക്കറ്റ് ഇളവ് ലഭ്യമാകും. ആഭ്യന്തര റൂട്ടുകളില്‍ 99 രൂപ മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോല്‍ക്കത്ത, ഡല്‍ഹി, പൂനെ, റാഞ്ചി എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ് പ്രത്യേക കിഴിവ്.

എയര്‍ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക. ജനുവരി 21 ആണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസാന തീയതി. എയര്‍പോര്‍ട്ട് ടാക്‌സുകളും മറ്റ് ചാര്‍ജുകളും അധികമായി നല്‍കേണ്ടി വരും. ജനുവരി 15നും ജൂലൈ 31നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭ്യമാവുക.

ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ എയര്‍ ഏഷ്യ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ബാലി, ബാങ്കോക്ക്, ക്വാലാലംപൂര്‍, മെല്‍ബണ്‍, സിംഗപ്പുര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിലാണ് തുടങ്ങുന്നത്.

You must be logged in to post a comment Login