999 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി എയര്‍ ഏഷ്യ

 

മുംബൈ: ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ പുതിയ പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചു. വണ്‍ വേ ടിക്കറ്റുകള്‍ക്ക് 999 രൂപ മുതലുള്ള നിരക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 7 days of mad എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ അനുസരിച്ച് ഓഗസ്റ്റ് 21 മുതല്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2018 ഫെബ്രുവരി 26നും 2018 ഓഗസ്റ്റ് 26നും ഇടയ്ക്കുള്ള സമയത്തെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്.

എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴി നേരിട്ടോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് മാത്രമേ ഓഫര്‍ ബാധകമാവൂയെന്നും കമ്പനിയുടെ ഔദ്ദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എത്ര സീറ്റുകളാണ് ഓഫര്‍ അനുസരിച്ച് നീക്കിവെച്ചിരിക്കുന്നതെന്ന് അറിയിച്ചിട്ടില്ല.

എന്നാല്‍ സീറ്റുകള്‍ പരിമിതമാണെന്നും എല്ലാ സെക്ടറിലും ഇളവ് ലഭിക്കണമെന്നില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വിവിധ കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓണക്കാലത്ത് വലിയ വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് കമ്പനികള്‍.

You must be logged in to post a comment Login