BREAKING NEWSKERALALATEST

സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.04 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 91.46 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. റീജിയണുകളില്‍ തിരുവനന്തപുരമാണ് രാജ്യത്ത് ഒന്നാമത്. ഇത്തവണ 99.99 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം തന്നയെയായിരുന്നു മുന്നില്‍. 2019 ല്‍ 99.85 ആയിരുന്നു വിജയം.

21,13,767 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തത്. 20,97,128 പേരുടെ ഫലമാണ് പുറത്തുവന്നത്. 16,639 പേരുടെ ഫലനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഫലം പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. 17,636 ഉദ്യോഗാര്‍ത്ഥികളെ കമ്പാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍, ഓഗസ്റ്റ് 16 മുതല്‍ നേരിട്ടു നടത്തുന്ന പരീക്ഷകള്‍ക്ക് ഹാജരാകണം.

പെണ്‍കുട്ടികളാണ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വച്ചത്. പെണ്‍കുട്ടികളില്‍ 99.24 ശതമാനം വിജയം കണ്ടപ്പോള്‍ ആണ്‍കുട്ടികളില്‍ 98.89 ആണ് വിജയ ശതമാനനം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടി. വിദേശ വിദ്യാര്‍ത്ഥികളില്‍ 99.92 ആണ് വിജയ ശതമാനം. റജിസ്റ്റര്‍ ചെയ്ത 24,439 പേരില്‍ 24,420 പേര്‍ വിജയിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയ ശതമാനം 96.03 ഉം എയ്ഡഡ് സ്‌കൂളുകളുടേത് 95.88 ശതമാനവുമാണ്. സ്വകാര്യ സ്‌കൂളുകള്‍ 99.57 ശതമാനവും സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ സ്‌കൂളുകള്‍ 100 ശതമാനവും വിജയം നേടി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടി. ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 99.99 ശതമാനമാണ് വിജയം.

കുട്ടികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് അടിസ്ഥാനമാക്കി 20 മാര്‍ക്ക്, യൂണിറ്റ് ടെസ്റ്റുകള്‍ക്ക് 10 മാര്‍ക്ക്, അര്‍ധവാര്‍ഷിക പരീക്ഷകള്‍ക്ക് 30 മാര്‍ക്ക്, പ്രീ-ബോര്‍ഡ് 40 മാര്‍ക്ക് എന്നിങ്ങനെയാണ് ഇത്തവണ നിശ്ചയിച്ചത്. ഏതെങ്കിലും സ്‌കൂള്‍ മൂല്യനിര്‍ണയത്തിന്റെ ഒരു പ്രത്യേക ഘടകം നടത്തിയിട്ടില്ലെങ്കില്‍, മാര്‍ക്ക് നല്‍കാനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ എല്ലാ സ്‌കൂളുകളിലും റിസല്‍ട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷകള്‍ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതലും നടത്തുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു.

ഫലമറിയാന്‍
cbse.nic.in
cbseresults.nic.in
cbse.gov.in
cbseresults.gov.in.

Related Articles

Back to top button