BREAKING NEWSLATESTWORLD

ബുര്‍ജ് ഖലീഫയുടെ നെറുകെ വീണ്ടും എയര്‍ഹോസ്റ്റസ്, ഇത്തവണ ഒപ്പം ഭീമന്‍ വിമാനവും

സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വൈറലായ ഒരു വീഡിയോയാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യം. എയര്‍ലൈന്‍സിന്റെ യൂണിഫോം ധരിച്ച ക്യാബിന്‍ ക്രൂ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നില്‍ക്കുന്നതാണ് വീഡിയോ. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ നെറുകെയില്‍ നില്‍കുമ്പോള്‍ തങ്ങള്‍ ലോകത്തിന്റെ നെറുകെയില്‍ നില്‍ക്കുകയാണ് എന്ന സന്ദേശമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാന സര്‍വീസുകളില്‍ ഒന്നായ എമിറേറ്റ്‌സ് നല്‍കിയത്.
പിന്നീട് ‘ബിഹൈന്‍ഡ് ദി സീന്‍’ വിഡിയോയുമായി എമിറേറ്റ്‌സ് എത്തി. നിക്കോള്‍ സ്!മിത്ത് ലുഡ്!വിക് എന്ന വിദഗ്ധ പരിശീലനം നേടിയ സ്!കൈ ഡൈവിങ് ഇന്‍സ്!ട്രക്ടറാണ് എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ യൂണിഫോം ധരിച്ച് ബുര്‍ജ് ഖലീഫയുടെ നെറുകെയെത്തിയത് എന്ന് ഈ വീഡിയോ വ്യക്തമാക്കി. മാസങ്ങള്‍ക്ക് ശേഷം വീണ്ടും ബുര്‍ജ് ഖലീഫയുടെ നെറുകെയില്‍ എയര്‍ഹോസ്റ്റസുമായി പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്‌സ്.
കഴിഞ്ഞ തവണ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറിയ നിക്കോള്‍ സ്!മിത്ത് ലുഡ്!വിക് തന്നെയാണ് ഇത്തവണയും എമിറേറ്റ്‌സ് യൂണിഫോമില്‍ എത്തിയിരിക്കുന്നത്. ഒരു മിനുട്ട് ദൈര്‍ഖ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ ‘ഞാന്‍ ഇപ്പോഴും ഇവിടെയാണ്’ (I’m still here) എന്ന പ്‌ളക്കാര്‍ഡും പിടിച്ചു നില്‍ക്കുന്ന നിക്കോള്‍ സ്!മിത്ത് ലുഡ്!വിക്കിനെ കാണാം. ഇവിടെ നിന്നും എനിക്ക് ദുബായ് എക്‌സ്‌പോ കാണാമെന്നും പ്ലക്കാര്‍ഡിലൂടെ നിക്കോള്‍ പറയുന്നു. പിന്നീട് ദുബായ് എക്‌സ്‌പോ 2020യുടെ പ്രത്യേക ലിവറിയില്‍ തീര്‍ത്ത എമിറേറ്റ്‌സിന്റെ ഭീമന്‍ അ380 പറന്നു വരുന്നത് കാണാം.. പിന്നീട് നിക്കോള്‍ നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ പറക്കുന്നത് കാണേണ്ട കാഴ്ചയാണ്. വീഡിയോ ദുബായിയുടെ അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലൂടെ വിമാനം പറക്കുന്നതും കൂടാതെ എക്‌സ്‌പോ 2020 ദുബായ് സൈറ്റിലെ അല്‍ വാസല്‍ ഡോമിന് മുകളിലൂടെ പറക്കുന്നതോടെ അവസാനിക്കുന്നു.
പരസ്യം അനായാസമായി ചിത്രീകരിച്ചതായി തോന്നുമെങ്കിലും, ദുബായിലെ ഏവിയേഷന്‍ ഇക്കോ സിസ്റ്റത്തിലുടനീളമുള്ള പങ്കാളികളെ ഉള്‍പ്പെടുത്തി ആഴത്തിലുള്ള ആസൂത്രണവും സൂക്ഷ്മമായ നിര്‍വ്വഹണവും നടത്തി എന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് പറഞ്ഞു. 145 നോട്ട് സ്പീഡിലാണ് വിമാനം പറന്നത് എന്നും എമിറേറ്റ്‌സ് അ380 പരസ്യത്തിനായി ശരിയായ ഷോട്ടുകള്‍ ലഭിക്കുന്നതിനായി ബുര്‍ജ് ഖലീഫയെ 11 തവണ വട്ടമിട്ടുവത്രേ.

Related Articles

Back to top button