സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 23,040 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന്റെ വില 2880 രൂപയായി. വെള്ളിയാഴ്ച 160 രൂപ ഉയര്‍ന്ന് സ്വര്‍ണ വില 23,200 രൂപയില്‍ എത്തിയിരുന്നു.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തര വിപണിയില്‍ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര തലത്തില്‍ വില കുതിച്ചു കയറുകയാണ്.