Sub Menu contents

Recently in Malabar News

  • Recently in കോഴിക്കോട്

  • Recently in പ്രാദേശിക വാര്‍ത്തകള്‍

  • ഗദ്ദാമ സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കും

    Posted on the February 16th, 2011 under Malabar News,കോഴിക്കോട്,പ്രാദേശിക വാര്‍ത്തകള്‍

    കോഴിക്കോട്: കമല്‍ സംവിധാനം ചെയ്ത് ഈയിടെ പുറത്തിറങ്ങിയ “ഗദ്ദാമ’ എന്ന സിനിമയുടെ കഥ താനെഴുതിയതാണെന്ന് സലീം കുരിക്കളകത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പിലെ പ്രവാസം പംക്തിയില്‍ “ഗദ്ദാമ” എന്ന തലക്കെട്ടില്‍ 2000 ഒക്‌ടോബര്‍ 20 ന് പ്രസിദ്ധീകരിച്ച കഥയാണ് കമല്‍ അതേ പേരില്‍ സിനിമയാക്കിയത്. ഗദ്ദാമ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ കഥയുടെ കാര്യം സൂചിപ്പിച്ച് കമലിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കഥ തന്റെ അനുവാദമില്ലാതെ സ്വന്തം പേരില്‍ സിനിമയാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് സലീം കുരിക്കളകത്ത് അറിയിച്ചു. പത്രസമ്മേളനത്തില്‍ വി എ മജീദ്, റഹ്മാന്‍ മുന്നൂര്‍, വി പി ഒ നാസര്‍, ബഷീര്‍ കോടമ്പുഴ എന്നിവര്‍ പങ്കെടുത്തു.

    Comments are closed.