BUSINESSBUSINESS NEWS

മലയാളി സ്റ്റാര്‍ട്ട് അപ്പ് ‘വാന്‍’ ല്‍ ആറ് കോടി രൂപയുടെ നിക്ഷേപം

കൊച്ചി: പരിസ്ഥിതി സൗഹൃദ ഇമൊബിലിറ്റി സ്റ്റാര്‍ട്ട് അപ്പായ വാന്‍ ഇലക്ട്രിക് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുന്‍നിര ഓയില്‍ ആന്റ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാര? നായരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപം നടത്തിയത്.
ഇ മൊബിലിറ്റി മേഖലയുടെ സാധ്യതകളും, ഇന്ത്യയുടെ തദ്ദേശീയ ഇമൊബിലിറ്റി ബ്രാന്റ് എന്ന നിലയിലുള്ള വാനിന്റെ വളര്‍ച്ചയുമാണ് ഏഷ്യന്‍ എനര്‍ജി സര്‍വീസസിനെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചത്..ഭാവിയില്‍ കൂടുതല്‍ ഫണ്ടിംഗ് നടത്താനും വാനിലുള്ള ഓഹരി വര്‍ധിപ്പിക്കാനും കമ്പനി താല്‍പര്യം പ്രകടിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട സൗകര്യള്‍ വികസിപ്പിക്കല്‍, പരിപാലനം, ഇ വേസ്റ്റ് കൈകാര്യം ചെയ്യല്‍, പുനരുത്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ പങ്കാളിത്തവും പരിഗണനയിലുണ്ട്. ബിഎസ്ഇ, എന്‍എസ് ഇ. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഏഷ്യന്‍ എനര്‍ജി. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ ഓയില്‍ മാക്‌സ് എന്ന മാതൃ കമ്പനിയാണ് പ്രധാന ഓഹരി ഉടമ.

Related Articles

Back to top button