BREAKING NEWSKERALALATEST

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ (15), തിരുവനന്തപുരം ( 14), കൊല്ലം (10), എറണാകുളം (8) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ ഒമൈക്രോണ്‍ കേസുകള്‍. തിരുവനന്തപുരത്ത് ഒമൈക്രോണ്‍ ബാധിച്ചവരില്‍ ആറുപേര്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ വിനോദയാത്രയ്ക്ക് പോയിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ കോളജ് ഒമൈക്രോണ്‍ ക്ലസ്റ്ററായി മാറിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 123 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. രോഗവ്യാപന മേഖലകള്‍ കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഒമൈക്രോണ്‍ വകഭേദം പടരുന്നതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.

Related Articles

Back to top button