KERALALATEST

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ ബസില്‍ 23 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ബസ് തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ 43 പേര്‍ ആണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.

Related Articles

Back to top button