BREAKING NEWSKERALALATEST

സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്; കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ്

 


നടിയെ ആക്രമിച്ച കേസില്‍ അതിജീവിത കോടതിയെ സമീപിക്കാന്‍ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ്. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയില്‍ പറഞ്ഞു.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി ഓഫീസില്‍ എത്തിയത് ഇരു വിഭാഗവും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഉണ്ടായത് അസാധാരണ നീക്കമാണെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാന്‍ ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി ആരോപിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Related Articles

Back to top button