ENTERTAINMENTMALAYALAM

മമ്മൂട്ടിയെ നായകന്‍; സംവിധാനം കലൂര്‍ ഡെന്നിസിന്റെ മകന്‍

പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ്.

നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തുംഎന്നീ ചിത്രങ്ങള്‍ക്കുശേഷം തിയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

Related Articles

Back to top button