കര്‍ഷകര്‍ക്കായി 16 ഇന കര്‍മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി; കാര്‍ഷികോത്പന്നങ്ങള്‍ക്കായി റഫ്രിജറേറ്റഡ് ട്രെയിനുകള്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കര്‍ഷകര്‍ക്കായി 16 ഇന കര്‍മപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക ജലസേചനത്തിനായി 2.83 കോടി രൂപ അനുവദിച്ചു. 2020 ല്‍ ലക്ഷ്യമിടുന്നത് 15 ലക്ഷം കോടി കാര്‍ഷിക വായ്പ.’രണ്ട് വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മോഡല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക ഉള്‍പ്പെടുത്തലിലൂടെ കാര്‍ഷിക വരുമാനം ഉയര്‍ത്താന്‍ സഹായിച്ചു’, ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.

* മാതൃകാപരമായ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
* ജലദൗര്‍ലഭ്യം നേരിടുന്ന 100 ജില്ലകളില്‍ സമഗ്ര പദ്ധതി നടപ്പാക്കും.
* മണ്ണെണ്ണയെ ആശ്രയിക്കുന്നത് ഒഴിവാക്കി സൗരോര്‍ജം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി.
*വളപ്രയോഗം സംതുലിതമാക്കും. നിലവില്‍ രാസവളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് ഇതോടെ മാറ്റം വരും.
* കാര്‍ഷിക വെയര്‍ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജ്, മറ്റ് സംഭരണ ശാലകള്‍ എന്നിവയുടെ മാപ്പിംഗ്, ജിയോ ടാഗിംഗ് എന്നിവ നബാര്‍ഡ് ഏറ്റെടുക്കും.
*ഗ്രാമങ്ങളില്‍ വനിതകളുടെ മേല്‍നോട്ടത്തില്‍ സംഭരണ പദ്ധതി നടപ്പാക്കും. കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിന് ഇത് കര്‍ഷകനെ സഹായിക്കും.
* വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കും.
* നിലവില്‍ കൃഷി മേഖലയില്‍ അധിക ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദനമാണ് ഉള്ളത്. ഇതിന് പകരം ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതി നടപ്പാക്കും.
* സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളെ മറ്റു ഇ -സേവനങ്ങളുമായി കൂട്ടിയോജിപ്പിക്കും.
* 2021ല്‍ കര്‍ഷകര്‍ക്ക് വായ്പാ വിതരണത്തിന് 15 ലക്ഷം കോടി രൂപ
* ആടുകളിലെ കുളമ്പുരോഗബാധ 20205ഓടെ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിടുന്നു.
* 2025ഓടെ പാലുല്‍പാദനം 53.5 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 103 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും.
* മത്സ്യ മേഖലയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും.

You must be logged in to post a comment Login