ഡബ്ബാവാല

ഡബ്ബാവാല

  ചേറുക്കാരന്‍ ജോയി ഖില്ല! കുറ്റപ്പേരല്ലത്. സ്ഥാനപേര്. ഉദ്യോഗക്കയറ്റം കിട്ടിയതാണ്. പച്ചമലയാളത്തിലത് തര്‍ജമ ചെയ്താല്‍ ആണി. ആണിക്കല്ലാണ് സംശുദ്ധ ഭാഷ. ഇയാള്‍ പ്രകൃതം കൊണ്ട് റഫാണ്. സൗഹൃദത്തിലാണേല്‍ ചുണക്കുട്ടനും. ദേഹാധ്വാനമുള്ള ജോലി. ചുമക്കലും മേല്‍ നോട്ടവും. നല്ല വരുമാനവും ലഭിക്കും. യാത്ര അതിലും വലിയ ഭഗീരഥ പ്രയത്‌നം. പീക്കവറില്‍ മുംബൈ സിറ്റി സമുദ്രമാകും. ഇലക്ട്രിക്ക് ട്രെയിനുള്ളില്‍ സൂചി കുത്താനിടം നോക്കേണ്ട. റഷ് ഒരു വശത്ത്. ഇറക്കവും കയറ്റവും മരണവെപ്രാളവും. മഹാ തള്ളിച്ചകള്‍ക്ക് നടുവേ നിന്നുകൊടുത്താല്‍ മാത്രം മതി. […]

വിപ്ലവത്തിന്റെ പടപ്പാട്ടുകാരന്‍

വിപ്ലവത്തിന്റെ പടപ്പാട്ടുകാരന്‍

ബി.ജോസുകുട്ടി കവി, ഗാനരചയിതാവ്, നാടകകൃത്ത്, നോവലിസ്റ്റ് എന്നീ മേഖലകളില്‍ വേറിട്ട സ്വത്വമുദ്ര പ്രകാശിപ്പിച്ച പൊന്‍കുന്നം ദാമോദരന്റെ വേര്‍പാടിന് ഇന്ന് 25 സംവത്സരങ്ങള്‍ തികയുന്നു. 1915 നവംബര്‍ 25ന് പൊന്‍കുന്നത്ത് ജനിച്ച് മുഴുവന്‍ സമയവും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി സ്വജീവിതം സമര്‍പ്പിച്ച വിപ്ലവകവി 1994 നവംബര്‍ 24ന് 79-ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുന്നത് വിപ്ലവത്തിന്റെ പടപ്പാട്ടുകാരന്‍ എന്നാണ്.1930കളില്‍ നാടാകെ ആളിപ്പടര്‍ന്ന സ്വാതന്ത്ര്യസമരാവേശം ദാമോദരനില്‍ ഉണര്‍വുണ്ടാക്കി. ഗാന്ധിയന്‍ രാഷ്ട്രീയദര്‍ശനത്തിന്റെ ചൂടും വെളിച്ചവും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യബോധത്തെ ഉത്തേജിപ്പിച്ചു. അങ്ങനെയാണ് തിരുവിതാംകൂര്‍ […]

കാപ്പിപ്പൊടി ചായമാകുമ്പോള്‍

കാപ്പിപ്പൊടി ചായമാകുമ്പോള്‍

ഷാഹുല്‍ ഹമീദ് ടി കോഡൂര്‍ പ്രഭാതത്തില്‍ ഉറക്കമുണര്‍ന്നാലുടനെ ആവിപറക്കുന്ന നല്ലൊരു കാപ്പി കിട്ടിയാല്‍ ഉഷാറായി,അല്ലേ. എന്നാല്‍ തികച്ചും വ്യത്യസ്തമായ മോഹമാണ് മലപ്പുറം അനിത സുമിത്രന്‍ എന്ന പ്രകൃതിസ്‌നേഹിയായ അനുഗ്രഹിത കലാകാരിക്ക്. ഉപയോഗശൂന്യമായി ഒഴിവാക്കി കളയുന്ന കാപ്പിപ്പൊടി കൊണ്ട് വൈവധ്യമാര്‍ന്ന ഇരുന്നൂറോളം ചിത്രങ്ങള്‍ വരച്ച് ഇതിനോടകം തന്നെ നിരവധി ചിത്രപ്രദര്‍ശനങ്ങളില്‍ ജനശ്രദ്ധ പിടിച്ചുപറ്റി ഭാവനസഭുഷ്ടമായ ഈ കലാകാരി. അനിത സുമിത്രന്‍ തന്റെ അനുഭവസാക്ഷ്യത്തില്‍ പറയുന്നതിങ്ങനെ,ബാല്യകാലം മുതല്‍ അച്ഛനോടൊത്ത് ഹാരിസണ്‍ ടീ എസ്റ്റേറ്റില്‍ കാപ്പിച്ചെടികളുടെയും തേയിലച്ചെടികളുടെയും പരിചരണവുമായി കഴിഞ്ഞതിനാല്‍ എപ്പോഴും […]

ആദ്യ അഞ്ചലോട്ടക്കാരി

ആദ്യ അഞ്ചലോട്ടക്കാരി

സോനു കെ. തോമസ് 1960-കളില്‍ വെളുത്ത് കൊലുന്നനെയുള്ള, സിന്ദൂരപ്പൊട്ടിട്ട് കൊങ്കിണിപ്പൂ ചൂടിയ ഒരു യുവതി ആലപ്പുഴ നഗരവീഥികളിലൂടെ തപാല്‍ ഉരുപ്പടികളുമായി സൈക്കിളില്‍ യാത്രചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണായ കെ.ആര്‍. ആനന്ദവല്ലി. ഇപ്പോള്‍ 85-കാരിയായ ആനന്ദവല്ലി തപാല്‍വിതരണത്തിന്റെആ പ്രതാപകാലം അയവിറക്കിക്കൊണ്ട് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ വിശ്രമജീവിതം നയിക്കുകയാണ്. ‘അന്നൊക്കെ കിലോമീറ്ററുകളോളം സൈക്കിളില്‍യാത്രചെയ്താണ് കത്തുകളും മറ്റും ഞങ്ങള്‍ കൈമാറിയിരുന്നത്. ഇന്നതെല്ലാം എത്രയെളുപ്പമായി! നിമിഷങ്ങള്‍കൊണ്ട് വിവരങ്ങളും സന്ദേശങ്ങളും കൈമാറാം. ചിത്രങ്ങളും പേജുകളോളമുള്ള ഫയലുകളും ഞൊടിയിടയില്‍ എവിടെ വേണമെങ്കിലും എത്തിക്കാം. ഓര്‍ക്കുമ്പോള്‍ […]

തലതിരിഞ്ഞ ത്രിമാനങ്ങള്‍

തലതിരിഞ്ഞ ത്രിമാനങ്ങള്‍

ജോസഫ് റോയ് തലതിരിച്ചുള്ള വരയിലൂടെ പിആര്‍ ജൂഡ്സണ്‍ നടന്നുകയറിയത് രണ്ടു ലോക റെക്കോര്‍ഡുകളിലേക്കാണ്. കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ ഒരു ക്യാന്‍വാസില്‍ തല തിരിച്ചു വരക്കുക, കൂടാതെ കെട്ടിടങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൈ എടുക്കാതെ വരച്ചു തീര്‍ക്കുക. കൊച്ചിയില്‍വച്ചു നടന്ന ഈ രണ്ടു ശ്രമങ്ങള്‍ 3മണിക്കൂര്‍ നീണ്ട വരയിലൂടെ വളരെ അനായാസമായി പൂര്‍ത്തിയാക്കിയാണ് ജൂഡ്സണ്‍ ലോകറെക്കോര്‍ഡ് ബുക്കുകളായ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്. […]

കണ്ണീര്‍പ്പുഴയില്‍ നാല് പതിറ്റാണ്ട്

കണ്ണീര്‍പ്പുഴയില്‍ നാല് പതിറ്റാണ്ട്

ആറ്റക്കോയ പള്ളിക്കണ്ടി വിടവാങ്ങല്‍ എവിടെയും വേദനാജനകമാണ്. പക്ഷെ നാലുപതിറ്റാണ്ടുകാലത്തെ ഗള്‍ഫ് ജീവിതത്തോട് വിടപറയുമ്പോള്‍ തടവില്‍ നിന്നു രക്ഷപ്പെട്ട ആശ്വാസവും ആഹ്ലാദവും. ജീവിതത്തിനും മരണത്തിനുമിടയില്‍, അടിമത്വത്തിന്റെ വേദനസഹിച്ച് പതിനായിരക്കണക്കിന് മലയാളികള്‍ ഈ പ്രവാസഭൂമിയില്‍ നരകയാതന അനുഭവിച്ച് കഴിയുന്നുണ്ടെന്നത് ഇവിടെ എത്തിയ ശേഷമാണ് മനസ്സിലാകുന്നത്. നിലാവിന്റെ സുതാര്യതയേറ്റ് മണലാരണ്യത്തിലൂടെ ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യുന്ന അറബികള്‍. അറബിപൊന്നിന്റെ ചെറുസാമ്രാജ്യങ്ങള്‍, ഈത്തപ്പഴത്തോട്ടങ്ങള്‍, വ്യവസായ ശൃംഖലകള്‍. ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ഗള്‍ഫിന്റെ സമ്പന്നത ആശ്രയിച്ചുകൊണ്ട് മരുഭൂമിയിലൂടെയുള്ള യാത്ര. ഉമ്മയും സഹോദരിമാരും ഒരുനേരമെങ്കിലും വിശപ്പടക്കണമെന്ന ആഗ്രഹംകൊണ്ടാണു […]

മുതുകുളം, ഓര്‍മ്മകളുടെ നാലു പതിറ്റാണ്ട്

മുതുകുളം, ഓര്‍മ്മകളുടെ നാലു പതിറ്റാണ്ട്

ബി. ജോസുകുട്ടി മലയാള സിനിമയുടെ പിതൃസ്ഥാനീയനും ആദ്യകാല നാടക-തിരക്കഥ രചയിതാവുമായിരുന്ന മുതുകുളം രാഘവന്‍ പിള്ളയുടെ വേര്‍പാടിനു നാലുപതിറ്റാണ്ടുകള്‍ തികയുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഇടശ്ശേരില്‍ വേലുപ്പിള്ളയുടെയും കാഴ്ചകാണിത്തറയില്‍ കാര്‍ത്ത്യാനി അമ്മയുടെയും മകനായി 1900 ജനുവരി 13ന് മുതുകുളം രാഘവന്‍ പിള്ള ജനിച്ചു. ബാല്യകാലത്തില്‍ തന്നെ അച്ഛനും അമ്മയും തമ്മില്‍ വഴക്കിട്ട് പിരിയുകയും വേവ്വേറേ വിവാഹിതരാകുകയും ചെയ്തു. തുടര്‍ന്നു അമ്മാവനായ പ്രശസ്ത കവിയായ യയാതി വേലുപ്പിള്ളയാണ് രാഘവന്‍ പിള്ളയ്ക്ക് തുണയായതും കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായതും. രാഘവന്‍ പിള്ളയുടെ അമ്മയുടെ […]

ബദരിനാഥന് മലയാളിപൂജാരി

ബദരിനാഥന് മലയാളിപൂജാരി

വള്ളികുന്നം രാജേന്ദ്രന്‍ ഇത് ബദരി. കഠിനയാത്രയുടെ ആലസ്യവുമായി ബദരിയില്‍ വണ്ടിയിറങ്ങുന്ന യാത്രിക, നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് കേവലമൊരു സ്ഥലരാശിയിലല്ല. വേദഭൂമിയിലാണ്. ക്ഷമിക്കണം, വേദഭൂമിയിലെ ദേവഭൂമിയിലാണ്. താഴെ ആരുടെ തളക്കിലുക്കമാണ് കേള്‍ക്കുന്നത്? ആയിരംപാദസരങ്ങള്‍ കിലുക്കി പാല്‍പുഞ്ചിരിയുമായി ഒഴുകിപ്പരക്കുന്ന ആ സ്വപ്‌നസുന്ദരിയാരാണ്? അവള്‍ പറയുന്ന കഥകളില്‍ കേവല മനുഷ്യര്‍ മാത്രമല്ല ഉളളത്. ദേവഗണങ്ങളും അപ്‌സര സുന്ദരികളുമുണ്ട്. അവളുടെ പേരിനുപോലും എന്തൊരഴകാണ്. അളകനന്ദ. ഹിമാലയ പര്‍വ്വതത്തിലെ അളകനന്ദ ഹിമാനിയില്‍ നിന്ന് ഉല്‍ഭവിച്ച് സരസ്വതിയുമായി ചേര്‍ന്നൊഴുകുന്ന നദീസുന്ദരി. മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതമേതാണ്? […]

വീണ്ടും ആ വാകമരച്ചുവട്ടിലേക്ക് നവതിയിലെത്തിയ കൊച്ചുസ്‌കൂള്‍

വീണ്ടും ആ വാകമരച്ചുവട്ടിലേക്ക് നവതിയിലെത്തിയ കൊച്ചുസ്‌കൂള്‍

പുഷ്പ ബേബി തോമസ് 1930 ജൂലൈ 15ന് ഈസ്റ്റ് മദാമ്മ ആരംഭിച്ച ബേക്കര്‍ മെമ്മോറിയല്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളാണ് നവതിയിലെത്തിനില്‍ക്കുന്ന കൊച്ചുസ്‌കൂള്‍. അധ്യാപികമാരെ കൊച്ചമ്മമാര്‍ എന്നുവിളിക്കുന്ന ഗൃഹാന്തരീക്ഷമാണ് ഇവിടെ അക്ഷരനഗരിയായ കോട്ടയത്തിന് ആ പേര് ലഭിക്കാന്‍ കാരണങ്ങളേറെ. ബെഞ്ചമിന്‍ ബെയ്‌ലി ആദ്യ മലയാള അച്ചുകൂടം സ്ഥാപിച്ച സ്ഥലം. പത്രമുത്തശ്ശിമാര്‍ ജനിച്ചുവീണ ഇടം. കേരളത്തിലെ ആദ്യത്തെ കലാലയം സ്ഥാപിച്ച പട്ടണം. തെക്കേ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം ആരംഭിച്ച സ്ഥലം. ആദ്യ കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ തുടങ്ങിയ സ്ഥലം. ഇന്നിപ്പോള്‍ […]

സംഗീതം തന്നെ ജീവിതം

സംഗീതം തന്നെ ജീവിതം

ഷാഹുല്‍ഹമീദ് ടി. കോഡൂര്‍ പഴയകാല ഗാനകാസറ്റുകളുടെ അപൂര്‍വ്വശേഖരവുമായി അബ്ദുള്‍ ഖാദര്‍ ഒരു കാലഘട്ടത്തില്‍ മധുരതമായ സംഗീതം കാതോര്‍ത്ത് അപൂര്‍വ്വമായ റേഡിയോയ്ക്ക് ചുറ്റും അങ്ങാടിയിലും തെരുവോരങ്ങളിലും കൂട്ടം കൂടിയിരുന്നു. പല കുട്ടികള്‍ക്കും അക്കാലത്ത് ഇന്നത്തെ പോലെ വീട്ടില്‍ നിന്നും സ്വതന്ത്രരായി വെളിയിലിറങ്ങാന്‍ അനുവാദമില്ലാത്ത കാലം. സംഗീതാസ്വാദനം പലര്‍ക്കും അന്യമായിരുന്ന അക്കാലത്താണ് പാട്ടിന്റെ ഹരം നെഞ്ചിലേറ്റി മലപ്പുറം ജില്ലയിലെ കോഡൂര്‍ വടക്കേമണ്ണ സ്വദേശിയായ കൊഴിഞ്ഞിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍ എന്ന ബാലന്‍ തന്റെ സംഗീത സപര്യക്ക് തുടക്കം കുറിക്കുന്നത്. വളരെ ദൂരെ […]

1 2 3 14