ക്ഷമ, ക്ഷമത, ക്ഷതം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

ക്ഷമ, ക്ഷമത, ക്ഷതം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്

ഡോ. ഗിന്നസ് മാടസ്വാമി അന്തര്‍ദേശീയം : ക്ഷമ    : ലോകം കീഴടക്കാന്‍ സഹായിക്കുന്ന രണ്ട് മാന്ത്രീക അക്ഷരങ്ങളാണ് ഇവ. ഇന്ന് ജനത ക്ഷമയോട് കൂടി പ്രവര്‍ത്തിക്കുവാനും മറ്റുള്ളവരെ ക്ഷമിക്കുവാനും തയാറല്ല. എല്ലാകാര്യങ്ങളും പൊടുന്നു തന്നെ ഉണ്ടാവണം.  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സമാധാന മാര്‍ഗങ്ങള്‍ മുഖേന നേടുവാന്‍ തയ്യാറാകാത്ത യുവത്യം അശാന്തിയിലൂടെ , അസമാധാനത്തിന്റെ വഴിയിലുടെ നേടാനാണ് അഗ്രഹിക്കുന്നത്. എല്ലാ മതങ്ങളും സ്‌നേഹം ,ദയ,ക്ഷമ ,സമാധാനം എന്നിവയാണ്  നമ്മെ പഠിപ്പിക്കുന്നത്. പ്രത്യേഹിച്ചു ഖുര്‍ ആന്‍ നമ്മെ സമാധാനത്തിന്റെ പാതയിലുടെയാണ് സഞ്ചിരിക്കുവാന്‍ […]

സ്മൃതി ഇറാനിയെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

സ്മൃതി ഇറാനിയെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

ഒരിക്കല്‍ ചാനല്‍പരിപാടിയില്‍ സ്മൃതി ഇറാനിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്ന് ചോദിച്ചു. അവരതിനു മറുപടി നല്‍കാതെ ഇതേ ചോദ്യം തനിക്ക് മുന്നില്‍ സ്റ്റുഡിയോയില്‍ ഇരുന്ന സദസ്യരോട് തിരിച്ചു ചോദിച്ചു. എന്നാല്‍ സ്മൃതിയെ കേട്ടിരുന്ന സദസ്യരാകട്ടെ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിന് ഇരയാവുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പ് സ്മൃതി ഇറാനി എഴുന്നേറ്റ് ജനത്തെ തടഞ്ഞ് മാധ്യമ പ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ചു. ഈ ഒരൊറ്റ ചോദ്യം മാത്രം മതിയായിരുന്നു സ്മൃതി ഇറാനിയെ […]

രാമായണ ശീലുകളുമായി ഒരു കര്‍ക്കിടകം കൂടി

രാമായണ ശീലുകളുമായി ഒരു കര്‍ക്കിടകം കൂടി

മറ്റൊരു കര്‍ക്കടകം കൂടി വന്നുചേര്‍ന്നിരിക്കുന്നു. കാര്‍ഷികകേരളം കള്ളക്കര്‍ക്കടകമെന്നും പഞ്ഞക്കര്‍ക്കടകമെന്നും ഇരട്ടപ്പേരിട്ടുവിളിച്ചിരുന്ന കര്‍ക്കടകം. ഓണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളുടെ മാറ്റുകൂട്ടുന്ന നനഞ്ഞൊലിച്ചകര്‍ക്കടകം. ചേന കട്ടിട്ടും തിന്നാന്‍ പ്രേരിപ്പിക്കുന്ന കര്‍ക്കടകം. കര്‍ക്കടകം മലയാളിയെ സംബന്ധിച്ചിടത്തോളം പുണ്യകാലംകൂടിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് വേരറ്റുപോകാമായിരുന്ന ഒരു സംസ്‌കാരത്തേയും ഭാഷയേയും തന്റെ കാവ്യങ്ങളിലുടെ അനശ്വരമാക്കിയ ഒരു മഹാനുഭാവന്റെ പുണ്യസ്മൃതികളുണര്‍ത്തുന്ന പുണ്യകാലം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന ആ യുഗപ്രഭാവനോട് ഓരോ മലയാളിക്കുമുള്ള കടപ്പാട് നന്ദിയോടെ, ആദരവോടെ പ്രകടിപ്പിക്കാനുള്ള അവസരം. കാവ്യലോകത്തും സാംസ്‌കാരികരംഗത്തും സാമൂഹ്യവ്യവസ്ഥിതിയിലും നിലനിന്നിരുന്ന അസാന്മാര്‍ഗ്ഗികതകള്‍ക്കെതിരെ കവിതയിലൂടെ പോരാടി വിജയം […]

ഓര്‍മയില്‍ എം.എസ്.വി; എം.എസ്. വിശ്വനാഥന്റെ ഒന്നാം ചരമവാര്‍ഷികം 14ന്

ഓര്‍മയില്‍ എം.എസ്.വി; എം.എസ്. വിശ്വനാഥന്റെ ഒന്നാം ചരമവാര്‍ഷികം 14ന്

ജോസഫ് കട്ടക്കയം സ്ത്രീയെ കണ്ണുനീര്‍തുള്ളിയോട് ഉപമിച്ച കാവ്യസമ്രാട്ടാണ് എം.എസ്. വിശ്വനാഥന്‍. വിഷാദസാഗരം ഉള്ളില്‍ ഇരമ്പും തുഷാര ഗദ്ഗദ ബിന്ദുവാണ് അമ്മ. അമ്മയോടുള്ള ആത്മബന്ധമാണ് ഈ കവിതയെ അനശ്വരമാക്കിയ സ്വരമാധുരിക്ക് പിന്നിലുള്ളത്. അതിരുകളില്ലാത്ത നാദവിസ്മയത്തിന്റെ ചക്രവര്‍ത്തിയാണ് എം.എസ്.വി. അദേഹം മണ്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം പുര്‍ത്തിയാകുകയാണ്.അതായത് 2015 ജൂലൈ 14നാണ് നമ്മെ വിട്ടു പിരിഞ്ഞത്. മുഴുപട്ടിണിയുടെ മുള്‍മുനയില്‍ എരിഞ്ഞടങ്ങിയ ജീവിതത്തിന് വിരാമമിടാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ തിരതല്ലിയ വികാരമാണ് ഈ വരികളില്‍ നിറയുന്നത്. ഈ മടിയില്‍ വീണുറങ്ങാന്‍, കരളുരുകുമൊരു […]

കാശ്മീര്‍: വിറളി പിടിച്ച് പാക് സൈനിക നേതൃത്വം; വിള്ളല്‍ വീഴുന്നത് ഇന്ത്യ-പാക് ബന്ധത്തില്‍

സന്തോഷ് കുന്നുപറമ്പില്‍ ജമ്മു കാശ്മീരില്‍ സമാധാനം തല്ലിക്കെടുത്താന്‍ പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്നുവരുന്ന ശ്രമങ്ങള്‍ ഇന്ത്യ-പാക്ക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. പാക്കിസ്ഥാനുമായി നയതന്ത്ര തലത്തില ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഭാരത സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ അത് അട്ടിമറിക്കാന്‍ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നും ശ്രമം നടത്താറുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഉഭയകക്ഷി കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ പഞ്ചാബിലെ പത്താന്‍ […]

കാളപ്പോര് : മരണവുമായുള്ള നൃത്തം; ഓരോ വര്‍ഷവും മൂന്നുകോടി ആസ്വാദകര്‍; ചത്തുവീഴുന്നത് 24,000 കാളകള്‍

കാളപ്പോര് : മരണവുമായുള്ള നൃത്തം; ഓരോ വര്‍ഷവും മൂന്നുകോടി ആസ്വാദകര്‍; ചത്തുവീഴുന്നത് 24,000 കാളകള്‍

മരണവുമായുള്ള നൃത്തം എന്നാണ് കാളപ്പോരിനെ വിശേഷിപ്പിക്കുന്നത്. ആസ്വാദകലക്ഷങ്ങള്‍ക്കു മുന്‍പില്‍ തന്റെ പ്രാഗല്ഭ്യവും തന്ത്രവും കഴിവും കാട്ടി കയ്യടി നേടുന്ന ആയോധന കലാകാരനാണ് പോരാളി. മത്സരത്തിനൊടുവില്‍ കാള ചത്തുവീഴുകയും ചെയ്യും. ഇതിന് പകരമായി പോരാളിക്ക് പരമ്പരാഗത സമ്മാനമെന്ന കാളയുടെ കാതും വാലും സംഘാടകര്‍ അറുത്ത് നല്‍കുകയും ചെയ്യും. സ്‌പെയിനിലെ കാളപ്പോര് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത് കാളപ്പോര് വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോ കാളപ്പോരിനിടയില്‍ കാളയുടെ കുത്തേറ്റ് മരിച്ചതോടെയാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോട് ഏറെ സാദൃശ്യം തോന്നുന്ന ഒന്നാണ് സ്‌പെയിനിലെ കാളപ്പോര്. […]

അറയ്ക്കല്‍ സ്‌കറിയ : വഞ്ചിപ്പാട്ടിന്റെ കുട്ടനാടന്‍ കുലപതി

അറയ്ക്കല്‍ സ്‌കറിയ : വഞ്ചിപ്പാട്ടിന്റെ കുട്ടനാടന്‍ കുലപതി

കരകളില്‍ ആവേശത്തിരയിളക്കുമായി ജലകരേളികള്‍ ആരംഭിക്കുന്നു. മിഥുന മാസത്തിലെ മൂലം നാളില്‍ ചമ്പക്കുളത്താറ്റില്‍, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചാണ്  ചമ്പക്കുളം മൂലം വള്ളം കളിയുടെ ആരംഭം. ഹിന്ദു ക്രിസ്ത്യന്‍ മൈത്രിയുടെ ചരിത്ര പശ്ചാത്തലം ഇവിടെ നമുക്ക് കാണാന്‍ കഴിയും. ചെമ്പകശ്ശരി രാജവംശവും കല്ലൂര്‍ക്കാട്ട് പള്ളിയും മാപ്പിളശ്ശേരി തറവാടും ചെമ്പാരപ്പള്ളി  ഈഴവകുടുംബവുമെല്ലാം മൂലംവളളം കളിയില്‍ ഇഴചേര്‍ന്നിരിക്കുന്നു. വള്ളവും വെള്ളവും രണ്ടല്ലാതാകുന്ന കുട്ടനാടിന്റെ സംസ്‌കാരം വഞ്ചിപ്പാട്ടിന്റെ നാള്‍ വഴികളിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും കണ്ടെത്തുവാന്‍ കഴിയും. രണ്ടുനേരം അടുപ്പില്‍ തീപുകയ്ക്കാന്‍ കഴിയാത്തവരും […]

ഇന്ന് ലോകജനസംഖ്യാദിനം; 500കോടി തികഞ്ഞതിന്‍െ ഓര്‍മദിനം

ഇന്ന് ലോകജനസംഖ്യാദിനം; 500കോടി തികഞ്ഞതിന്‍െ ഓര്‍മദിനം

1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്കായാണ് ജൂലായ് 11 ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്. മൂല്യം നിര്‍ണയിക്കുക എന്നര്‍ഥം വരുന്ന രലിരലൃല എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് സെന്‍സസ് എന്ന വാക്കുവന്നത്. ഒരു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജനസംഖ്യ. ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ പഠനങ്ങളും ആസൂത്രണം ചെയ്യുന്നത്. പ്രത്യേകിച്ചും വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍. ഒരു നിശ്ചിത കാലയളവില്‍ ഒരു പ്രദേശത്തെപ്പറ്റിയും അവിടെ താമസിക്കുന്ന ജനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ശാസ്ത്രീയമായും സത്യസന്ധമായും എല്ലാ […]

മലയാളികളെ ഐ എസില്‍ എത്തിക്കുന്നതാര്

മലയാളികളെ ഐ എസില്‍ എത്തിക്കുന്നതാര്

കുറേ നാളുകള്‍ക്ക് മുന്‍പാണ് കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനും ഐ.എസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഒന്നല്ല പതിനെട്ട് പേര്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ എത്തിയതായിയാണ് പുതിയ വാര്‍ത്ത. ആളുകള്‍ ഐ.എസ് എന്ന ഭീകരസംഘനയിലെത്തിയെന്ന് സംശയിച്ച് ചര്‍ച്ചകള്‍ നയിക്കാതെ എങ്ങനെയാണ് മലയാളികള്‍ക്ക് ഐ.എസ് ബന്ധമുണ്ടായത് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ബന്ധത്തിന് സമൂഹ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന് നിരീക്ഷകര്‍ പറയുന്നു. മലയാളികള്‍ സജീവമായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളാണ് ഐ.എസ് ആശയപ്രചാരണം […]

കേരളത്തില്‍ ഭിന്നലിംഗക്കാര്‍ നികൃഷ്ട ജീവികളോ?

കേരളത്തില്‍ ഭിന്നലിംഗക്കാര്‍ നികൃഷ്ട ജീവികളോ?

രാജി ഇ ആര്‍ മലയാളി നല്‍കുന്ന ഔദാര്യം പറ്റിയാണോ കേരളത്തില്‍ ഭിന്നലിംഗക്കാര്‍ ജീവിക്കുന്നത്? അവര്‍ നമ്മളില്‍ ഒരാള്‍ ആണെന്ന ചിന്ത പോലും മലയാളിക്കില്ല. ലൈംഗികതയുടെ മധുരം നുകരുന്ന ഒരു ഉപകരണമായാണ് ഭിന്നലിംഗക്കാരെ കാണാന്‍ നമുക്കിഷ്ടം. നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കുന്നു. കേരളത്തില്‍ ഒരു ചെറു ന്യൂനപക്ഷമായ ഭിന്നലിംഗക്കാര്‍ സംരക്ഷണം അര്‍ഹിക്കുന്നു. അത് സര്‍ക്കാരില്‍ നിന്നോ, നീതിപീഠത്തില്‍ നിന്നോ, നിയമപാലകരില്‍ നിന്നോ അല്ല. സാധാരണക്കാരനായ നമ്മള്‍ മലയാളിയില്‍ നിന്നാണ് ഈ സംരക്ഷണം അവര്‍ പ്രതീക്ഷിക്കുന്നത്. നമ്മുടെ രാജ്യത്ത് […]