കാളപ്പോര് : മരണവുമായുള്ള നൃത്തം; ഓരോ വര്‍ഷവും മൂന്നുകോടി ആസ്വാദകര്‍; ചത്തുവീഴുന്നത് 24,000 കാളകള്‍

കാളപ്പോര് : മരണവുമായുള്ള നൃത്തം; ഓരോ വര്‍ഷവും മൂന്നുകോടി ആസ്വാദകര്‍; ചത്തുവീഴുന്നത് 24,000 കാളകള്‍

മരണവുമായുള്ള നൃത്തം എന്നാണ് കാളപ്പോരിനെ വിശേഷിപ്പിക്കുന്നത്. ആസ്വാദകലക്ഷങ്ങള്‍ക്കു മുന്‍പില്‍ തന്റെ പ്രാഗല്ഭ്യവും തന്ത്രവും കഴിവും കാട്ടി കയ്യടി നേടുന്ന ആയോധന കലാകാരനാണ് പോരാളി. മത്സരത്തിനൊടുവില്‍ കാള ചത്തുവീഴുകയും ചെയ്യും. ഇതിന് പകരമായി പോരാളിക്ക് പരമ്പരാഗത സമ്മാനമെന്ന കാളയുടെ കാതും വാലും സംഘാടകര്‍ അറുത്ത് നല്‍കുകയും ചെയ്യും. സ്‌പെയിനിലെ കാളപ്പോര് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത് കാളപ്പോര് വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോ കാളപ്പോരിനിടയില്‍ കാളയുടെ കുത്തേറ്റ് മരിച്ചതോടെയാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനോട് ഏറെ സാദൃശ്യം തോന്നുന്ന ഒന്നാണ് സ്‌പെയിനിലെ കാളപ്പോര്. […]

അറയ്ക്കല്‍ സ്‌കറിയ : വഞ്ചിപ്പാട്ടിന്റെ കുട്ടനാടന്‍ കുലപതി

അറയ്ക്കല്‍ സ്‌കറിയ : വഞ്ചിപ്പാട്ടിന്റെ കുട്ടനാടന്‍ കുലപതി

കരകളില്‍ ആവേശത്തിരയിളക്കുമായി ജലകരേളികള്‍ ആരംഭിക്കുന്നു. മിഥുന മാസത്തിലെ മൂലം നാളില്‍ ചമ്പക്കുളത്താറ്റില്‍, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചാണ്  ചമ്പക്കുളം മൂലം വള്ളം കളിയുടെ ആരംഭം. ഹിന്ദു ക്രിസ്ത്യന്‍ മൈത്രിയുടെ ചരിത്ര പശ്ചാത്തലം ഇവിടെ നമുക്ക് കാണാന്‍ കഴിയും. ചെമ്പകശ്ശരി രാജവംശവും കല്ലൂര്‍ക്കാട്ട് പള്ളിയും മാപ്പിളശ്ശേരി തറവാടും ചെമ്പാരപ്പള്ളി  ഈഴവകുടുംബവുമെല്ലാം മൂലംവളളം കളിയില്‍ ഇഴചേര്‍ന്നിരിക്കുന്നു. വള്ളവും വെള്ളവും രണ്ടല്ലാതാകുന്ന കുട്ടനാടിന്റെ സംസ്‌കാരം വഞ്ചിപ്പാട്ടിന്റെ നാള്‍ വഴികളിലൂടെ സഞ്ചരിക്കുന്ന ഏവര്‍ക്കും കണ്ടെത്തുവാന്‍ കഴിയും. രണ്ടുനേരം അടുപ്പില്‍ തീപുകയ്ക്കാന്‍ കഴിയാത്തവരും […]

ഇന്ന് ലോകജനസംഖ്യാദിനം; 500കോടി തികഞ്ഞതിന്‍െ ഓര്‍മദിനം

ഇന്ന് ലോകജനസംഖ്യാദിനം; 500കോടി തികഞ്ഞതിന്‍െ ഓര്‍മദിനം

1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്കായാണ് ജൂലായ് 11 ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്. മൂല്യം നിര്‍ണയിക്കുക എന്നര്‍ഥം വരുന്ന രലിരലൃല എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് സെന്‍സസ് എന്ന വാക്കുവന്നത്. ഒരു രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജനസംഖ്യ. ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ പഠനങ്ങളും ആസൂത്രണം ചെയ്യുന്നത്. പ്രത്യേകിച്ചും വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍. ഒരു നിശ്ചിത കാലയളവില്‍ ഒരു പ്രദേശത്തെപ്പറ്റിയും അവിടെ താമസിക്കുന്ന ജനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ശാസ്ത്രീയമായും സത്യസന്ധമായും എല്ലാ […]

മലയാളികളെ ഐ എസില്‍ എത്തിക്കുന്നതാര്

മലയാളികളെ ഐ എസില്‍ എത്തിക്കുന്നതാര്

കുറേ നാളുകള്‍ക്ക് മുന്‍പാണ് കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനും ഐ.എസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഒന്നല്ല പതിനെട്ട് പേര്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ എത്തിയതായിയാണ് പുതിയ വാര്‍ത്ത. ആളുകള്‍ ഐ.എസ് എന്ന ഭീകരസംഘനയിലെത്തിയെന്ന് സംശയിച്ച് ചര്‍ച്ചകള്‍ നയിക്കാതെ എങ്ങനെയാണ് മലയാളികള്‍ക്ക് ഐ.എസ് ബന്ധമുണ്ടായത് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ബന്ധത്തിന് സമൂഹ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന് നിരീക്ഷകര്‍ പറയുന്നു. മലയാളികള്‍ സജീവമായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളാണ് ഐ.എസ് ആശയപ്രചാരണം […]

കേരളത്തില്‍ ഭിന്നലിംഗക്കാര്‍ നികൃഷ്ട ജീവികളോ?

കേരളത്തില്‍ ഭിന്നലിംഗക്കാര്‍ നികൃഷ്ട ജീവികളോ?

രാജി ഇ ആര്‍ മലയാളി നല്‍കുന്ന ഔദാര്യം പറ്റിയാണോ കേരളത്തില്‍ ഭിന്നലിംഗക്കാര്‍ ജീവിക്കുന്നത്? അവര്‍ നമ്മളില്‍ ഒരാള്‍ ആണെന്ന ചിന്ത പോലും മലയാളിക്കില്ല. ലൈംഗികതയുടെ മധുരം നുകരുന്ന ഒരു ഉപകരണമായാണ് ഭിന്നലിംഗക്കാരെ കാണാന്‍ നമുക്കിഷ്ടം. നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കുന്നു. കേരളത്തില്‍ ഒരു ചെറു ന്യൂനപക്ഷമായ ഭിന്നലിംഗക്കാര്‍ സംരക്ഷണം അര്‍ഹിക്കുന്നു. അത് സര്‍ക്കാരില്‍ നിന്നോ, നീതിപീഠത്തില്‍ നിന്നോ, നിയമപാലകരില്‍ നിന്നോ അല്ല. സാധാരണക്കാരനായ നമ്മള്‍ മലയാളിയില്‍ നിന്നാണ് ഈ സംരക്ഷണം അവര്‍ പ്രതീക്ഷിക്കുന്നത്. നമ്മുടെ രാജ്യത്ത് […]

ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കണം

ഇസ്‌ലാമിന്റെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കു വേണ്ടി മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഭീകര, വര്‍ഗീയ, വിധ്വംസക സംഘങ്ങളെ ഒറ്റപ്പെടുത്താനും ഏതുപ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമിന്റെ സമാധാന സന്ദേശം നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കാനും ഓരോ വിശ്വാസിയും ഈ പെരുന്നാള്‍ ദിനത്തില്‍ ദൃഢനിശ്ചയം ചെയ്യണം. ഭീകരവാദവും വര്‍ഗീയതയും ഇസ്‌ലാമിനു വിരുദ്ധമാണ്. മനുഷ്യകുലത്തിന്റെ വേരറുക്കുന്ന ആ വിപത്തിനെ മതത്തിന്റെ തണലില്‍ വളരാന്‍ അനുവദിച്ചുകൂടാ. സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശ വാഹകനായി മാനവ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പവിത്രഭൂമിയില്‍ പോലും […]

“അര്‍ണബുമായുള്ള അഭിമുഖത്തില്‍ അത്ഭുതമില്ല”

“അര്‍ണബുമായുള്ള അഭിമുഖത്തില്‍ അത്ഭുതമില്ല”

‘ബോബി, ഒരു നല്ല വാര്‍ത്തയും മോശം വാര്‍ത്തയും അറിയിക്കാനുണ്ട്. ഏതാണ് ആദ്യം കേള്‍ക്കേണ്ടത്? ടൈംസ് നൗ ചാനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിമുഖം നടത്തുന്നതിനു മുമ്പു തന്നെ ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കിയിരുന്നു എന്ന വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബോബി നഖ്‌വി. പ്രധാനമന്ത്രിയുടെ അഭിമുഖത്തിന് ശ്രമിച്ച അനുഭവം യു.എ.ഇ പത്രമായ ഗള്‍ഫ് ന്യൂസിന്റെ എഡിറ്ററായ നഖ്‍വി ഫേസ്ബുക്കില്‍ കുറിക്കുന്നു:                           […]

മഴ പെയ്തു.. പക്ഷെ വേനല്‍ മറക്കാതിരിക്കുക

മഴ പെയ്തു.. പക്ഷെ വേനല്‍ മറക്കാതിരിക്കുക

വി.കെ. ശ്രീധരന്‍ എല്ലാവരും വിശ്വസിക്കുന്നതുപോലെ സൂര്യരശ്മിയുടെ വികിരണത്തിന് ചൂട് കൂടിയതിനാലല്ല അന്തരീക്ഷ താപനില ഉയരുന്നത് , മറിച്ച് അത് ഭൂമിയില്‍ പതിച്ച് പ്രതിഫലിക്കുന്നതിന്റെ തീവ്രത കൂടിയതിനാലാണ്. നീര്‍ത്തടങ്ങളും പച്ചമേലിപ്പും ശോഷിക്കുകയും കോണ്‍ഗ്രീറ്റ് സൗധങ്ങളും ടാറിട്ട റോഡുകളും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അവയില്‍ തട്ടുന്ന സൂര്യകിരണങ്ങള്‍ അധിക ചൂടോടെ അന്തരീക്ഷത്തിലെത്തുന്നത് ഒരു കാരണം. ഉത്തര്‍പ്രദേശില്‍ ബുജേല്‍ ഖണ്ഡിലെ വരള്‍ച്ചാ ബാധിത പ്രദേശമായ മഹോബയില്‍ അന്‍പത്തഞ്ചുകാരനായ ഹീരാലാല്‍ യാദവിനെ ജലം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു. അതിരൂക്ഷമാണ് ഈയാണ്ടിലെ വരള്‍ച്ച. […]

കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും

കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും

അത്യന്തം സേവനതല്‍പ്പരതയോടെ ജനങ്ങള്‍ കനിഞ്ഞു നല്‍കുന്ന എം.എല്‍. എ. തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ജനപക്ഷത്തിന്റെ മുമ്പില്‍ വോട്ടിനായി യാചിക്കുന്ന ഒരവസരമാണിത്. ഇപ്പോള്‍ സാക്ഷാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ മുമ്പില്‍ വോട്ടിനായി ഓച്ഛാനിച്ചു നില്‍ക്കുന്ന വെറും അപേക്ഷകരും കൂലിതൊഴിലാളികളുമാണ്. അതായത് ഇപ്പോള്‍ ജനാധിപത്യമാണ് എ.സി. ജോര്‍ജ് ആസന്നമായ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചുനിന്ന് അല്പം ശിഥിലമായ സ്വതന്ത്രചിന്തകള്‍ രേഖപ്പെടുത്തുകയാണീലേഖനത്തിന്റെ ലക്ഷ്യം. അധ്യായങ്ങളായി എഴുതുന്ന ഒരു […]

അസമത്വത്തിന്റെ സീറ്റ് വിഭജനം

അസമത്വത്തിന്റെ സീറ്റ് വിഭജനം

ലിബിന്‍ ടി.എസ്.     കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്. പിടിച്ചെടുക്കലും വെട്ടിനിരത്തലുമായി നിലവിലുള്ളവര്‍ കരുത്ത് കാട്ടാന്‍ ശ്രമിക്കുമ്പോള്‍ ജാതിരാഷ്ട്രീയത്തിലൂടെയും അക്കൗണ്ട് തുറക്കലിന്റെയും കടന്നു വരവിനായി മറ്റൊരു കൂട്ടര്‍ വെപ്രാളപ്പെടുന്നു. ഒരേ സമയം കൗതുകവും നാണക്കേടും നിറഞ്ഞതാണ് ഈ വാഗ്‌പോരും അസാമാന്യ തൊലിക്കട്ടിയുള്ള നാടകീയമായ പ്രവര്‍ത്തനശൈലിയും. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനപ്രതിനിധിയെ തിരഞ്ഞെടുത്തിരുന്ന കാലം കഴിഞ്ഞു. ഇന്ന് അധികാര വര്‍ഗമെന്ന് സ്വയം വിശ്വസിക്കുന്നവര്‍ തങ്ങളുടെ ചൊല്‍പടിയില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ജനാധിപത്യ തിരഞ്ഞെടുപ്പ്. ആ പ്രതിനിധിയെ അംഗീകരിക്കുക […]