സമകാലിക നിരൂപണവും ലേഡി മാക്ബത്തിന്റെ കുട്ടികളും

സമകാലിക നിരൂപണവും ലേഡി മാക്ബത്തിന്റെ കുട്ടികളും

സഹൃദയന്‍ പറഞ്ഞു നിന്റെ കവിത എന്റെ മുറുവുണക്കുന്നു കവി പറഞ്ഞു ക്ഷമിക്കണം നിന്റെ മുറിവുകളാണെന്റെ കവിത മുറിവുകള്‍-സോമന്‍ കടലൂര്‍ സൗന്ദര്യശാസ്ത്രത്തിലെ ഗുരുകുല പാഠങ്ങളുടെ കീഴ് വഴക്കങ്ങളാല്‍ ബന്ധിതമായ അക്കാദമിക വിമര്‍ശനത്തിന്റെ ഉത്തരാധുനികത അപ്പോസ്തലന്മാര്‍ വിമര്‍ശന കലയെ മരവിപ്പിലേയ്ക്കു നയിക്കുന്ന കാഴ്ചയാണ് സമകാലീക നിരൂപണ രംഗം അവതരിപ്പിക്കുന്നത്. വിമര്‍ശന കലയെ കൊടുങ്കാറ്റിന്റെ കരുത്തായി ബന്ധിപ്പിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അതിപ്പോഴും “ആരുടെ വളയാണ് കിലുങ്ങിയതെന്ന’ ചോദ്യം വളരെ ദയനീയമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ചിന്താപരമായ സംഘട്ടനങ്ങള്‍ ഒഴിവാക്കുകയും ഭാഷാപരമായ […]

ജീവിതവിശുദ്ധി

ജീവിതവിശുദ്ധി

ആധ്യാത്മിക തലത്തില്‍ മാത്രമല്ല സാധാരണ ജീവിതത്തിനും അടുക്കും ചിട്ടയും ഉണ്ടായിരിക്കണം. ജീവിതം അര്‍ത്ഥപൂര്‍ണമായി സഫലമാക്കുന്നതാണ് ശ്രേഷ്ഠതയായി കണക്കാക്കുന്നത്. കൂടാതെ വ്യക്തിജീവിതത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും അത് മാതൃകയാവുകയും ചെയ്യും. എത്രനാള്‍ ജീവിച്ചു എന്നുള്ളതല്ല എപ്രകാരം അര്‍ത്ഥപൂര്‍ണമായി ജീവിതത്തെ നയിച്ച് വരുംതലമുറയ്ക്ക് മാതൃകയായിത്തീര്‍ന്നു എന്നുള്ളതാണ് പ്രധാനം. വൃത്തി മനസിന്റെ വിശുദ്ധിയാണ്; നൈര്‍മല്യമാണ്; സൗന്ദര്യമാണ്. അതുകൊണ്ട് വിശുദ്ധി സുഗന്ധഭാവമാണ്.ആധ്യാത്മികതയും ജീവിതസംസ്കാരവും മനുഷ്യജീവിതവിശുദ്ധിക്ക് ഉപാധികളാണ്. എല്ലാ മതഗ്രന്ഥങ്ങളിലും ജീവിതാനുഭവങ്ങളെപ്പറ്റിയും വിശുദ്ധിയെപ്പറ്റിയുമുള്ള വിവരണങ്ങള്‍ കാണാം. രാമായണത്തിലും മഹാഭാരതത്തിലും ഭഗവത്ഗീതയിലും ബുദ്ധഗ്രന്ഥങ്ങളിലും ബൈബിളിലും ഖുറാനിലുമെല്ലാം […]

കാലത്തിന്റെ ഒറ്റക്കണ്ണ്

കാലത്തിന്റെ ഒറ്റക്കണ്ണ്

  ? ഫോട്ടോഗ്രാഫിയിലേയ്ക്ക് വരാനുള്ള സാഹചര്യം ക്ഷേത്രകലയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയായിരുന്നു അച്ഛന്‍. അതുമായി മുന്നോട്ടു പോകുവാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നപ്പോള്‍ തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ പെയിന്റിംഗ് പഠിക്കുവാന്‍ പോയി. അവിടെ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ സതീര്‍ത്ഥ്യനായിരുന്നു. പിന്നീട് അച്ഛന്‍ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞു. സ്റ്റുഡിയോ തുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ഞാന്‍ അച്ഛന്റെ ശിക്ഷണത്തില്‍ ഫോട്ടോഗ്രാഫ്രി പഠിച്ചു. കോളജ്തല ഫോട്ടോകള്‍. കല്യാണ ഫോട്ടോകള്‍, അങ്ങനെ ഒരുവിധം എക്‌സ്പര്‍ട്ട് ആയി. പലതും ഫോട്ടോഗ്രാഫിയില്‍ പരീക്ഷിച്ചു. ? […]

നക്ഷത്രദീപ തിളക്കമായി ജയവിജയ…

നക്ഷത്രദീപ തിളക്കമായി ജയവിജയ…

“”നിറകുടം എന്ന പടത്തിലെ ഒരു പാട്ടിന്റെ അന്വേഷണത്തിലിരിക്കുകയായിരുന്നു ഭീസിംങ്ങും ഞങ്ങളും. ഈ ചിത്രത്തിന്റെ ഡയറക്ടറായിരുന്നു ഭീംസിങ്ങ്.  ചിത്രത്തിലെ ഹൈലൈറ്റായ ഒരു സോംങ്ങ് നമുക്ക് പെന്റിംഗില്‍ വെയ്ക്കാമെന്നും പിന്നീട് ആലോചിച്ചിട്ട് ചെയ്യാമെന്നും സംവിധായകന്‍ പറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചു.  തമിഴ് ഭാഗത്തെരുവിലെ എന്ന തമിഴ് ചിത്രത്തിന്റെ മലയാളമാണ് “നിറകുടം’. ഡബ്ബിംഗല്ല, മലയാളത്തില്‍ പുതിയതായിട്ട് എടുക്കുകയാണ്. തമിഴില്‍ പൊങ്കല്‍ വിഴാക്ക് കാണിക്കുന്ന ഒരു പാട്ടുണ്ട്. അതെ സിറ്റുവേഷനില്‍ മലയാളത്തില്‍ ഒരു പാട്ട് വേണം. അതിന് വേണ്ടി ഒരു നവരാത്രി സോങ്ങ് റെഡിയാക്കണമെന്ന് […]

മാര്‍ ബഹനാം സഹദായും ബ്രിട്ടീഷ് പട്ടാളവും

മാര്‍ ബഹനാം സഹദായും ബ്രിട്ടീഷ് പട്ടാളവും

നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ പേര്‍ഷ്യന്‍ പരിശുദ്ധനാണ് മാര്‍ ബഹനാം സഹദാ. പേര്‍ഷ്യയിലെ ഒരു നാട്ടുരാജാവായ സെന്‍ഹറീഹീബിന്റെ പുത്രനും, സഹോദരിയായ സാറായും നാല്പത് അനുചരന്മാരുമായി സ്വന്തം പിതാവിനാല്‍ത്തന്നെ വധിക്കപ്പെട്ട് രക്തസാക്ഷിയുടെ കിരീടം നേടിയ വ്യക്തിയാണ് മാര്‍ ബഹനാം സഹദാ എന്നാണ് വിശ്വാസം. പേര്‍ഷ്യന്‍ അന്ത്യോഖ്യന്‍ സഭകള്‍ക്കും, ഈ രണ്ടു സഭകളില്‍നിന്നും റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നവര്‍ക്കും, കോപ്ടിക് ക്രിസ്ത്യാനികള്‍ക്കും മാര്‍ ബഹനാം സഹദാ പ്രമുഖ പരിശുദ്ധനാണെങ്കിലും റോമന്‍ കത്തോലിക്കാ സഭയ്ക്കും യൂറോപ്പിലെ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും അദ്ദേഹം അത്ര പരിചിതനല്ല. […]

നോമ്പിന്റെ സന്ദേശങ്ങള്‍

നോമ്പിന്റെ സന്ദേശങ്ങള്‍

റംസാന്‍ പെരുന്നാള്‍ വന്നണയുകയാണ്. കര്‍മശുദ്ധിയുടെയും ബോധശുദ്ധിയുടെയും ചിന്താശുദ്ധിയുടെയും തീവ്രവ്രതമായ ഒരുമാസത്തിനു ശേഷമാണ് റംസാന്റെ ആഘോഷം. ആ ആഘോഷത്തിലേക്ക് ശുദ്ധചര്യകളിലൂടെ മാത്രമേ പ്രവേശനമുള്ളൂ. ഇസ്‌ലാം എന്ന മതം ജീവിതചര്യക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. ശുദ്ധി അതിന്റെ മുഖ്യപ്രമാണങ്ങളിലൊന്നാണ്. ദിവസം അഞ്ചു നമസ്കാരങ്ങളുള്ളതില്‍ ഓരോന്നിനും മുന്നേ ശരീരത്തെ അംഗപ്രത്യംഗം ശുദ്ധമാക്കുന്നത് അനുഷ്ഠാനം പോലെ ക്രമപ്പെടുത്തിയിട്ടുണ്ട്. അത് ശരീരത്തിന്റെ ശുദ്ധിയുടെ കാര്യമാണെങ്കില്‍ നോമ്പ് ആത്മാവിന്റെ ശുദ്ധിയുടെ കാര്യമാണ്. തനുമനങ്ങളൊരുപോലെ ശുദ്ധമാകുന്ന ഒരു ജീവിതചര്യയാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനമെന്ന് ലളിതമായി പറയാം. പലരും […]

പുണ്യങ്ങളുടെ പൂക്കാലം വിട പറയുമ്പോള്‍

പുണ്യങ്ങളുടെ പൂക്കാലം വിട പറയുമ്പോള്‍

റമദാന്‍ വിശ്വാസികള്‍ക്കുള്ള സ്രഷ്ടാവിന്റെ പ്രത്യേക മാസമാണ്. വര്‍ഷത്തിലൊരുമാസം മനസ്സും ശരീരവും പൂര്‍ണമായും സംസ്ക്കരിക്കുവാനും സംശുദ്ധമാക്കുവാനും പ്രത്യേകം തെരഞ്ഞെടുത്ത മാസം. മണ്ണും വിണ്ണും അനുഗ്രഹങ്ങളുടെ പറുദീസയാക്കുന്ന സവിശേഷമായ കാലം. ജീവിതം മുഴുവനും സ്രഷ്ടാവിന് സമര്‍പ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധനായ വിശ്വാസിയെ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുവാനും സമൂഹത്തിലെ മികച്ച പൗരനായി മാറുവാനും ലക്ഷ്യം വെക്കുന്ന മാസം. മാനവരാശിയുടെ മാര്‍ഗ രേഖയായും സത്യാസത്യ വിവേചകമായും പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്നതാണ് റമദാനിന്റെ ഏറ്റവും വലിയ സവിശേഷത. ഖുര്‍ആന്‍ തലമുറകളെ സംസ്കരിച്ച ദിവ്യഗ്രന്ഥമാണ്. അജ്ഞതയിലും […]

ഇവരില്ലാതെ എന്തു വളളംകളി

ഇവരില്ലാതെ എന്തു വളളംകളി

‘ആനാരിയാണോ…കാവാലമാണോ…ചെറുതനയാണോ, കല്ലൂപറമ്പനാണോ മുന്നില്‍. ഒന്നുംപറയാന്‍ പറ്റുന്നില്ല. നാലു ജലരാജാക്കന്മാരും ഒപ്പത്തിനൊപ്പം ഇഞ്ചോടിഞ്ചു വിട്ടുകൊടുക്കാതെ…’ ഈ വാക്കുകള്‍ കേള്‍ക്കാത്തവരായി കൊച്ചു കുട്ടികള്‍ പോലും ഉണ്ടാവില്ല കേരളക്കരയില്‍…  നിറഞ്ഞൊഴുകുന്ന കായലിലെ ഓളപ്പാത്തികളെ കീറി മുറിച്ചു നീര്‍മുത്തുകള്‍ അന്തരീക്ഷത്തില്‍ വാരി വിതറി ഇരു കരകളിലും ഇരിക്കുന്ന കാണികളെ ആവേശത്തിന്റെ ഉച്ചസ്ഥായിയിലെത്തിക്കുന്ന വള്ളംകളി. അത് നെഹ്രുട്രോഫിയോ, ചമ്പക്കുളം മൂലം വള്ളംകളിയോ, ആറന്മുള വള്ളംകളിയോ ഏതു തന്നെയാണെങ്കിലും പണ്ഡിറ്റ്ജി ആവേശം കൊണ്ടു ചാടിക്കയറിയ നടുഭാഗം ഉള്‍പ്പടെയുള്ള ജലരാജാക്കന്മാര്‍ അണിയവും അമരവും മുറുക്കി എത്തുന്ന ജലമേളകളില്‍ […]

സംഗീതലോകത്തെ എഴുത്തച്ഛന്‍ വിട വാങ്ങി

സംഗീതലോകത്തെ  എഴുത്തച്ഛന്‍ വിട വാങ്ങി

സംഗീത സംവിധാന ലോകത്തെ എഴുത്തച്ഛന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു.94 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച്ച നടക്കും.കര്‍ണാടക സംഗീതത്തിന് മലയാണ്‍മയുടെ അലക്കുകള്‍  ഇഴ ചേര്‍ത്ത് പുതിയൊരു സംഗീത വിസ്മയത്തിന് തുടക്കം കുറിച്ച  പ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി.അമ്പതാണ്ട് നീണ്ട വിസ്മയകരമായ സംഗീതസപര്യയ്ക്കാണ് ഇതോടെ അവസാനമായത്. കര്‍ണ്ണാടക സംഗീതത്തില്‍ അപാര ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം സ്വാമിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.സ്വാമിയുടെ വരവോടെ മലയാളം അതുവരെ കാണാത്തൊരു പുതിയ സംഗീതാവിഷ്‌കരണ രീതിയാണ് കണ്ടത്.മലയാള ഗാനങ്ങളില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ മാന്ത്രികത വരുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വിരുത്.ഹൃദയസരസിലെ […]

ജീവനാണോ ജീവനമാണോ വലുത്?

ജീവനാണോ ജീവനമാണോ വലുത്?

ജീവനാണോ ജീവനമാണോ വലുത്’എന്നത് ഇന്ന് വളരെ അര്‍ത്ഥമുള്ള ചോദ്യമാണ്. മാധ്യമങ്ങളില്‍ കൂടി ധാരാളം അഴിമതികളെപ്പറ്റി നാം കേള്‍ക്കുന്നുണ്ട്. അഴിമതിയും വാതുവയ്പ്പും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും എല്ലാം ഇന്നയുടെ സാധാരണ സംഭവങ്ങളാണ്; ഇന്നത്തെ സംസ്‌കാരത്തിന്റെ ഭാഗമായി പരിണമിച്ചിരിക്കയാണ് എന്ന് തോന്നിപ്പോവുന്നു. സാധാരണക്കാരന്റൈ അസ്തിത്വത്തേയും സ്വാതന്ത്ര്യത്തേയുമാണ് വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും  ഇല്ലാതാക്കുകയും ചെയ്യുന്നത് എന്ന സത്യം മറക്കരുത്. സാധാരണക്കാരന് ഇന്ന് ഏതൊരു കാര്യമെങ്കിലും ചെയ്തുകിട്ടണമെങ്കില്‍ കൈക്കൂലി കൊടുത്തേ സാധിക്കയുള്ളൂ. കാര്യകൃത്യനിര്‍വഹണത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവര്‍, അവരുടെ കസേരയ്ക്കനുയോജ്യമായി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവര്‍, അവരുടെ […]