ഒ.എന്‍.വി സ്മൃതി

ഒ.എന്‍.വി സ്മൃതി

ചവറ സുരേന്ദ്രന്‍പിള്ള ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജഞാനപീഠം ബഹുമതി ലഭിച്ച പത്മശ്രീ ഒ.എന്‍.വി കുറുപ്പിന്റെ രണ്ടാം ചരമ വാര്‍ഷികദിനമാണ് ഫെബ്രുവരി 13. ജ്ഞാനപീഠം ലഭിച്ച ധന്യനിമിഷത്തില്‍ പോലും കടലും കായലും കൈത്തോടും ഇഴചേര്‍ന്നു നില്‍ക്കുന്ന ജന്‍മനാടിനെയും നിസ്വരായ അവിടുത്തെ ജനങ്ങളെയും അഭിമാനത്തോടെ സ്മരിച്ച മഹാകവിയെ ഓര്‍മ്മിക്കാന്‍ ഒരുദിവസം. വിശ്വമാനവനായി വളര്‍ന്ന കവിയുടെ ജന്‍മഗ്രഹത്തില്‍ തീര്‍ത്ഥാടകരായി എത്തി കവിയെ സ്മരിക്കുന്ന കര്‍മ്മത്തില്‍ ആയിരങ്ങളാണ് കവിയുടെ ജന്‍മഗ്രഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ എത്തിച്ചേരുന്നത്. യുറേനിയം സംപുഷ്ടമായ കരിമണലിന്റെ അപൂര്‍വ്വശേഖരമായ ചവറ […]

കര്‍ണ്ണികാരം

കര്‍ണ്ണികാരം

  ജയലക്ഷ്മി യു.എസ്. പൂപ്പാട്ടുകള്‍ മുതല്‍ പൂ വിഭവങ്ങള്‍വരെ നിറഞ്ഞ സവിശേഷമായ പുഷ്‌പോത്സവത്തിനാണ് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂള്‍ വേദിയായത്. കര്‍ണ്ണികാരം എന്ന് പൊതുപേരിട്ട പരിപാടിയിലെ വേദികളുടെ പേരുകള്‍ കദംബം, ഉഷമലര്, മഞ്ജരി, കല്യാണസൗഗന്ധികം, പാരിജാതം, നിശാഗന്ധി… എന്നിങ്ങനെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്ന ശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍ ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ കേരളത്തിലെ പൂക്കളുടെ മുഴുവന്‍ സൗന്ദര്യവും പേറുന്നതാണീ വരികള്‍.ഓരോ നാടിന്റെയും സംസ്‌കാരത്തിന്റെ നിറപ്പകിട്ടാര്‍ന്ന അടയാളങ്ങളാണ് പൂക്കള്‍.വംശനാശം നേരിടുന്ന നമ്മുടെ നാട്ടുപൂക്കളെ […]

വര്‍ണശബളമായ ചിത്രശലഭം പോലെ

വര്‍ണശബളമായ ചിത്രശലഭം പോലെ

സമദ് കല്ലടിക്കോട് ഫോട്ടോഗ്രാഫി വിനോദം എന്നതിലുപരി ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തനം കൂടിയാണ്. ഓരോ ക്ലിക്കും സജീവവും വര്‍ണ്ണാഭവുമാക്കുന്നതില്‍ ഒരു ഫോട്ടോഗ്രാ ഫര്‍ക്കുണ്ടായിരിക്കേണ്ട മിടുക്കാണ് അയാളെ വ്യത്യസ്തനാക്കുന്നത്. കഥ പറയുന്ന തായിരിക്കണം ചിത്രങ്ങള്‍. മനസ്സിന് സംതൃപ്തി പകരുന്ന മനോഹര ചിത്രങ്ങളെടു ക്കുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ എന്നത്തേയും നിയോഗം. നാലുപതിറ്റാ ണ്ടിലേറെയായി ക്യാമറയെ സന്തതസഹചാരിയാക്കിയ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി കെ.വി.വിന്‍സെന്റ് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമായ നിരവധി ഫോട്ടോകളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഉടമയാണ്. പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ച ഈ കലാ പ്രവര്‍ത്തനം […]

ഉര്‍വ്വരതാ ഉത്സവങ്ങള്‍

ഉര്‍വ്വരതാ ഉത്സവങ്ങള്‍

വി.കെ ശ്രീധരന്‍ ധനുമാസം 30 ന് (ജനുവരി 14 ന്) പകല്‍ 1.47 നായിരുന്നു മകരസംക്രമണം. അന്ന് പ്രദോഷവ്രതം. മകരസംക്രമണത്തിന് ശേഷമുള്ള ഇരുപത് നാഴികയും കര്‍ക്കടക സംക്രമണത്തിന് മുമ്പുള്ള ഇരുപതു നാഴികയും പുണ്യകാലമായി വിശ്വസിക്കപ്പെടുന്നു. ശബരിമലയില്‍ മകരവിളക്ക്. മകരം ഒന്നു മുതല്‍ ദേവീക്ഷേത്രങ്ങളില്‍ താലപ്പൊലി, ഭൂമദ്ധ്യരേഖയില്‍ നിന്ന് സൂര്യന്‍ വടക്കോട്ടു സഞ്ചരിക്കുന്ന സമയമാണ് ഉത്തരായനം. പ്രകൃതിയിലെ മാറ്റങ്ങളും ഋതുക്കളും കാലഗണനയും നിരീക്ഷിച്ചറിയാന്‍ ആചാരങ്ങളും ആഘോഷങ്ങളും സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ വിളംബരങ്ങള്‍. പഴയ തലമുറ ഇതിനെ പ്രകൃതിയും കൃഷിയുമായി കൂട്ടിയിണക്കി. […]

വിമോചന വഴികളില്‍ തനിയെ ഒരാള്‍

വിമോചന വഴികളില്‍ തനിയെ ഒരാള്‍

  സമദ് കല്ലടിക്കോട് ”ജയശ്രീ ആരാണ് എന്ന് എന്നോട് ചോദിച്ചാല്‍ ഒരു സ്ത്രീവാദ പ്രവര്‍ത്തകയാണ് എന്നു പറയാനാണ് എനിക്കിഷ്ടം. മതനിയമങ്ങളും നാട്ടാചാരങ്ങളും സ്ത്രീകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന ദുരിതങ്ങളെ പറ്റി പാലക്കാട്ട് അവര്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ച സമ്മേളനത്തില്‍ ഞാന്‍ ചെന്ന് പ്രസംഗിച്ചിട്ടുണ്ട്. വിശ്രമിക്കാന്‍ കൂട്ടാക്കാത്ത ജാതിയാണ് ജയശ്രീ. ടെലിവിഷനിലോ പത്രത്തിലോ റേഡിയോയിലോ വന്ന ഏതെങ്കിലും വാര്‍ത്തയില്‍ അസ്വസ്ഥയായി അവര്‍ എന്നെ വിളിച്ച സന്ദര്‍ഭങ്ങളുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ എന്റെ നിലപാടുകളെ അനുമോദിച്ചും വിമര്‍ശിച്ചും സംസാരിച്ച സന്ദര്‍ഭങ്ങള്‍ പലതുണ്ട്. എന്റെ […]

പുണ്യപാപങ്ങളുടെ ഇരുമുടികെട്ട്

പുണ്യപാപങ്ങളുടെ ഇരുമുടികെട്ട്

  ടി.കെ പുഷ്‌കരന്‍ വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലമാണിത്. നാട്ടുവഴികളില്‍ ശരണം വിളിയുടെ മന്ത്രധ്വനികളുടെ മുഴക്കം. മോക്ഷവും മുക്തിയും ലക്ഷ്യമാക്കി പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുകളുമായി സ്വാമിമാര്‍ ശബരിമലയിലേക്ക് .സകലവിധ മോഹങ്ങളുടേയും നാശമാണ് മോക്ഷമെങ്കില്‍ സകലവിധ ആഗ്രഹങ്ങളില്‍ നിന്നുള്ള മോചനമാണ് മുക്തി. ഭക്തര്‍ ലക്ഷ്യപ്രാപ്തിക്കായി 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പ്രവേശിച്ചിരിക്കുന്നു. മണ്ഡലകാലം 41 ദിവസമാണ് ഒരു മണ്ഡലകാലം. ഇതിന് മനശാസ്ത്രപരമായ അര്‍ത്ഥതലങ്ങളുണ്ട്. ഏതൊരു മനുഷ്യനും പുലര്‍ത്തി പോന്ന സ്വഭാവങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് തുടര്‍ച്ചയായ 21 ദിവസത്തെ പരിശ്രമം വേണം. പുതുതായി സ്വരൂപിച്ചെടുത്ത […]

ലോകം മാറും, നാളത്തെ ലോകം നമ്മുടേതാണ്

ലോകം മാറും, നാളത്തെ ലോകം നമ്മുടേതാണ്

സമദ് കല്ലടിക്കോട് വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റെ ഇടംതേടി തൃശ്ശൂര്‍ സല്‍ സബീല്‍ ഗ്രീന്‍സ്‌കൂളില്‍ സംസ്ഥാനത്തിന്റെ വിവിധ ദിക്കിലുള്ള സാമൂ ഹ്യപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത് പരസ്പര പരിഗണനയുടെയും പുതിയ ജനാധിപത്യ മുന്നേറ്റത്തിന്റെയും ആഹ്‌ളാദകരമായ ഒരനുഭവമായി. നാള ത്തെലോകം നമ്മുടേത് എന്ന ശീര്‍ഷകത്തിലായിരുന്നു മൂന്നുദിവസത്തെ സമാഗമം. രാഷ്ട്രീയ പാര്‍ട്ടികളോടൊന്നും ഒട്ടിനില്‍ക്കാതെ സ്വതന്ത്രമാ യും കൊച്ചു സംഘങ്ങളായും സമൂഹത്തിലെ നീതി നിഷേധിക്കപ്പെടു ന്നവര്‍ക്കുവേണ്ടി പൊരുതുന്നവരുടെ ഒത്തുചേരലായിരുന്നു ‘നാളത്തെ ലോകം നമ്മുടേത്’. സമാധാനപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിന് ആശയപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് ജീവിതത്തിന്റെ നാനാ ശ്രേണിയിലുള്ള മനുഷ്യ ന• […]

ആനന്ദനടനം ആടിനാള്‍

ആനന്ദനടനം ആടിനാള്‍

ബി. ജോസുകുട്ടി ‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ട് ചുറ്റി’ മലയാള സിനിമയിലേക്ക് ചുവടുവെച്ചു കയറിവന്ന ഒരു നായികയിലൂടെ കൗമാരപ്രണയത്തിന്റെ തീവ്രത ആത്മാവിലുണ്ടാക്കിയ നഖക്ഷതങ്ങള്‍ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി പ്രേക്ഷകരെ പിന്തുടരുന്നു. 1986 ല്‍ എം.ടി വാസുദേവന്‍ നായരുടെ രചനയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലെ ഗൗരി എന്ന നിഷ്‌കളങ്ക ഗ്രാമീണ പെണ്‍കൊടിയെ അനശ്വര കഥാപാത്രമാക്കി പ്രേക്ഷകര്‍ക്കു നല്‍കിയ മോനിഷയുടെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് തികഞ്ഞു. പതിനഞ്ചാമത്തെ വയസ്സിലാണ് നൃത്ത പ്രതിഭയായിരുന്ന മോനിഷ […]

എട്ടിലെ തോല്‍വി

എട്ടിലെ തോല്‍വി

സന്തോഷ് കുന്നുപറമ്പില്‍ വേദനകള്‍ ഉയരങ്ങളിലേക്കുള്ള ചവിട്ടു പടിയാകുമ്പോള്‍ ജ്വലിച്ച് ഉയരാന്‍ സാധിക്കുന്നവര്‍ അതിജീവനത്തിലൂടെ ലോകം കീഴടക്കും. അങ്ങനെയുള്ള നിരവധി മാതൃകകള്‍ നമ്മള്‍ക്കിടയിലുണ്ട്. മാതൃകാപരമായ അത്തരം ജീവിതങ്ങള്‍ മനുഷ്യനെ വേറിട്ടതാക്കുന്നു. കര്‍മ കുശലതയുടെ കൈത്താങ്ങ് അത്തരക്കാര്‍ക്ക് പിന്നീടുള്ള ജീവിത വിജയത്തിന് നിദാനമാകുകയും ചെയ്യും. ഒന്നുമില്ലായ്മയില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസം പ്രധാനം. എന്നാല്‍ പഠനകാലത്ത് മികവില്ലായ്മയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഉയരങ്ങള്‍ താണ്ടിയ അപൂര്‍വ്വ വ്യക്തിത്വമാണ് തിരുവല്ല ആമല്ലൂര്‍ സ്വദേശിയായ അറുപത്തിയൊന്നുകാരനായ തോമസ് കുര്യന്‍ എന്ന ശാസ്ത്ര പ്രതിഭ. […]

സമൂഹത്തോടുള്ള ചോദ്യങ്ങളാണ് എനിക്കെഴുത്ത്

സമൂഹത്തോടുള്ള ചോദ്യങ്ങളാണ് എനിക്കെഴുത്ത്

ഷീബ ഇ.കെ/രശ്മി.ജി & അനില്‍കുമാര്‍ കെ.എസ് പുതുതലമുറയിലെ എഴുത്തുകാരിയായ ഷീബ ഇ കെ. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകള്‍ തേടിക്കൊണ്ട് തന്റെ രചനാമണ്ഡലം വിപുലമാക്കാന്‍ ശ്രമിക്കുന്നു. സാമ്പ്രദായിക മുസ്ലീം ജീവിതത്തിനുള്ളിലൂടെ കടന്നു വന്ന ഷീബയെ വ്യത്യസ്തയാക്കുന്നത് അവര്‍ പുലര്‍ത്തുന്ന സ്വതന്ത്രരാഷ്ട്രീയ ബോധമാണ്. എഴുത്തുകാരിക്കു സാമൂഹ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും വേണമെന്നു ശഠിക്കുന്ന ഷീബ തന്റെ നിലപാടുകള്‍, പ്രതിഷേധങ്ങള്‍ തുറന്നു പറയുന്നു.   ? ഒരു എഴുത്തുകാരി ആയിത്തീരാനുള്ള സാഹചര്യം എന്താണ്. വല്യുമ്മ- ഉപ്പയുടെ ഉമ്മ – നല്ലൊരു കഥ പറച്ചിലുകാരിയായിരുന്നു. […]

1 3 4 5 6 7 14