ദി ഗ്രേറ്റ് ആക്ടര്‍

ദി ഗ്രേറ്റ് ആക്ടര്‍

ബി ജോസുകുട്ടി ”അഭിനയം ഈ രീതിയിലാകണം എന്നു പറയുന്ന ഒരാളോടും എനിക്കു യോജിക്കാനാവില്ല” പോള്‍മുനി ”അഭിനയത്തെക്കുറിച്ച് എഴുതിയിട്ടുള്ള ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ ശേഖരത്തില്‍ പല തരത്തിലുള്ള അഭിനയ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. ഇതെല്ലാം വായിച്ചതിനാല്‍ ഞാനാകെ കുഴപ്പത്തിലായി. അഭിനയം നേരത്തെ ലിഖിതപ്പെടുത്തിയ ഒരു രീതിയോ ആചാരമോ അല്ല ജന്മസിദ്ധമായ ഒരു അനുഗ്രഹമുണ്ടെങ്കില്‍ ഒരു നടനു തിളങ്ങാന്‍ കഴിയും.”തന്റെ അഭിനയാനുഭവങ്ങളുടെ അനുഭവക്കുറിപ്പിന്റെ ആമുഖത്തില്‍ പോള്‍മുനി രേഖപ്പെടുത്തിയ വരികള്‍. തന്റെ ജീവിതത്തിന്റെ  മുക്കാല്‍ ഭാഗവും  അഭിനയത്തിനു വേണ്ടി സമര്‍പ്പിച്ച നടനപ്രതിഭയായിരുന്നു പോള്‍മുനി. […]

വാക്ക്-വഴി -കവിത

വാക്ക്-വഴി -കവിത

അയ്മനം റോഡിലുള്ള പാണ്ഡവത്തെ സജീവിന്റെ വീട്ടിലേക്ക്, കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ നടക്കുമ്പോള്‍ സജീവിന്റെ ‘കരിയിലകള്‍’ എന്ന കവിതയായിരുന്നു ഓര്‍മ്മയില്‍. ‘കാറ്റുകൊണ്ടുപോകുന്നു; മരങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും ശിശിരത്തിന്റെ വിരലുകള്‍ തൊടുമ്പോള്‍ ഒന്നും ബാക്കിവെയ്ക്കാതെ’ ബിജു: മാധവിക്കുട്ടിയുടെ പേരിലുള്ള അവാര്‍ഡ്, സ്‌നേഹരഹിതമായ ഒരു കാലത്തെ കൃത്യമായി ബോധ്യപ്പെടുത്തിയ സജീവിന് ലഭിച്ചതിലുള്ള കൃതാര്‍ത്ഥതയായിരുന്നു എന്റെ മനസ്സുനിറയെ. അതുകൊണ്ടാണ് ഈ അവാര്‍ഡ് ലഭിച്ചപ്പോഴുണ്ടായ വിചാരങ്ങള്‍ എന്തൊക്കെ എന്നറിയുവാന്‍ ആഗ്രഹം. സജീവ് = ഈ അവാര്‍ഡ് ലഭിച്ചതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്കു ലഭിച്ചു എന്നു […]

മിന്നാമിനുങ്ങ് ഇത്തിരിവെട്ടവും ഒത്തിരി അനുഭവവും

മിന്നാമിനുങ്ങ് ഇത്തിരിവെട്ടവും ഒത്തിരി അനുഭവവും

അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ ഏതാണ്ട് അരനൂറ്റാണ്ടിന് മുമ്പ് ‘തുലാഭാര’-ത്തിലെ ശാരദ, ഭാരതത്തിലെ ഏറ്റവും നല്ല ചലച്ചിത്ര നടിയായപ്പോള്‍ സ്ത്രീ സഹനത്തിന്റെ പൂര്‍ണ്ണ രൂപത്തിന് ദേശീയ അംഗീകാരമായി. 1965 ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീന് കിട്ടിയ അംഗീകാരം മലയാള സിനിമയ്ക്ക് വളര്‍ച്ചയുടെ വിത്തായപ്പോള്‍ ‘തുലാഭാര’-ത്തിലെ പട്ടിണിയും വിശപ്പും എന്താണെന്ന് ലോകമറിഞ്ഞു. പില്ക്കാലത്ത് പല നായികമാര്‍ക്കും ദേശീയ അവാര്‍ഡ് നേടാനായെങ്കിലും സ്ത്രീ സഹനത്തിന്റെ പൂര്‍ണ്ണ രൂപം ആര്‍ജ്ജിച്ചത് സുരഭിലക്ഷ്മിക്കാണ്. ഓരോ ഫ്രയിമിലും സുരഭിയുണ്ട്. നെടുവീര്‍പ്പുണ്ട്. കണ്ണീരുണ്ട്, മാതാവുണ്ട്, മാലോകരുണ്ട്. അനില്‍ […]

കര്‍ക്കിടകം പടിയിറങ്ങുമ്പോള്‍

കര്‍ക്കിടകം പടിയിറങ്ങുമ്പോള്‍

വി.കെ. ശ്രീധരന്‍ കര്‍ക്കിടകം പാടുക എന്നു പറയാറുണ്ട്. രാമായണം വായിക്കുക എന്നര്‍ത്ഥം. പഞ്ഞമാസങ്ങളെന്നു പറയുന്ന ( പറയപ്പെട്ടിരുന്ന ) മിഥുനം- കര്‍ക്കിടകത്തിലാണ് ദുരിതങ്ങള്‍ പെയ്തിറങ്ങിയിരുന്നത്. പട്ടിണിയും പ്രകൃതി ദുരന്തങ്ങളുമൊക്കെ. പ്രായാധിക്യമുള്ളവര്‍ രോഗാതുരരാകുന്നതും മരണപ്പെടുന്നതും പലപ്പോഴും ഈ മാസങ്ങളില്‍. അതിനാല്‍ ദൗര്‍ഭാഗ്യങ്ങള്‍ ലഘൂകരിക്കാന്‍ അധ്യാത്മിക കാര്യങ്ങള്‍ ചൊല്ലണമെന്നാണ് വിശ്വാസം. പാണനും പാട്ടിയും വെളുപ്പാന്‍ കാലത്ത് വീടുകൡ ചെന്ന് തുയിലുണര്‍ത്തു പാടുന്ന പതിവും ഉണ്ടായിരുന്നു.വര്‍ഷകാലത്തോടെ വായുവും വെള്ളവും ഭൂമിയും മലിനമാകുന്നു. പിന്നെ ഭൂമി തണുക്കുമ്പോള്‍ ജീവജാലങ്ങള്‍ക്ക് ഉന്‍മേഷം പകരുന്ന സമയം […]

‘ട്രാന്‍സ്’ ഡോക്യുമെന്ററികള്‍- ആഖ്യാനവും ജീവിതവും രാഷ്ട്രീയവും

‘ട്രാന്‍സ്’ ഡോക്യുമെന്ററികള്‍- ആഖ്യാനവും ജീവിതവും രാഷ്ട്രീയവും

രശ്മി ജി, അനില്‍കുമാര്‍ കെ എസ്   പൊതുസമൂഹത്തില്‍ സവിശേഷ സാന്നിധ്യമായ വ്യക്തികള്‍, രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍, അത്യപൂര്‍വ്വമായ ജീവിതങ്ങള്‍ എന്നിവയെ ആഖ്യാനം ചെയ്യുന്നവയാണ് ഡോക്യുമെന്ററികള്‍. ഒരു വ്യക്തിയുടെ സമഗ്ര ജീവിതത്തെ ആവിഷ്‌കരിക്കുന്ന ഡോക്യുമെന്റികള്‍ ഒരുതലത്തില്‍ ഒരു ചരിത്രത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ് നിര്‍വ്വഹിക്കുന്നത്. ഡോക്യുമെന്ററികളെ കേന്ദ്രീകരിച്ചു നിന്നിരുന്ന സാമ്പ്രദായിക ബോധങ്ങള്‍ മാറ്റിമറിക്കപ്പെട്ട ഡിജിറ്റല്‍ യുഗത്തില്‍ ആരും ഡോക്യുമെന്ററിക്ക് വിഷയമായിത്തീരാമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ നിര്‍മ്മിക്കപ്പെടുകയും രാഷ്ട്രീയമായി അടയാളപ്പെടുത്തപ്പെടുകയും ചെയ്ത രണ്ടു ഡോക്യുമെന്ററികളാണ് അഖില്‍ സത്യന്റെ ദാറ്റ്‌സ് […]

അടുക്കള ഭക്ഷ്യസംസ്‌കാരത്തിന്റെ ഈറ്റില്ലം

അടുക്കള ഭക്ഷ്യസംസ്‌കാരത്തിന്റെ ഈറ്റില്ലം

ടി.കെ. പുഷ്‌കരന്‍ അടുക്കള സ്വന്തമായുണ്ടെങ്കില്‍ കലം നിറയെ ചോറാണ്. നമ്മുടെ അന്ന വൈവിദ്ധ്യത്തിന്റെ നാട്ടടയാളമായിരുന്നു നമ്മുടെ അടുക്കളകള്‍. എത്ര ചെറിയ അടുപ്പാണെങ്കിലും കല്ല് മൂന്ന് വേണം. ആയതിന് ശ്രേഷ്ഠമായൊരു സ്ഥാനവും വേണം. കരിയും ചാണകവും ചേര്‍ത്ത് മെഴുകി മോടി പിടിപ്പിച്ച അടുപ്പുകള്‍ ഇന്ന് ഓര്‍മ്മകളില്‍ മാത്രമാണുളളത്. പണ്ട് ആശാരിമാര്‍ മുഴക്കോലിന്റെ കയ്യും കണക്കും ഉപയോഗിച്ച് നല്ല ചിത്രൂണടുപ്പ് ഉണ്ടാക്കിയിരുന്നു. നമ്മുടെ വീട്ടിലെ കെടാത്ത അടുപ്പിലെ തീ ശ്രീകോവിലിലെ അണയാത്ത നാളമാണ്. അടുക്കള മാറിയാല്‍ ആറ്മാസം എന്നതില്‍ അടുക്കളയുടെ […]

മുഖമില്ലാത്തവര്‍ക്കൊപ്പം

മുഖമില്ലാത്തവര്‍ക്കൊപ്പം

അജിത രാജന്‍ കവികളെ തടഞ്ഞിട്ട് നടക്കാന്‍ വയ്യെന്ന പരിഹാസ കമന്റ് പലപ്പോഴും കേള്‍ക്കാറുണ്ട്. ഇതില്‍ അപരാധമായിട്ടുള്ളത് എന്താണെന്ന് മനസ്സിലാകുന്നില്ല.പിടിച്ചു പറിക്കാരും കൊലപാതകികളുമല്ലല്ലോ അധികരിക്കുന്നത്. അറിവും സംസ്‌കാരവും ഉള്ളവര്‍ ഋഷിതുല്യര്‍. കൂടാതെ അസമത്വത്തിന്റെ ചില്ലുമേടക്കു നേരെ കല്ലെറിയുന്നവര്‍, കെട്ടകാലത്തിന്റെ മുഖം ഉയര്‍ത്തിപിടിച്ച് അതിനെതിരെ പ്രതികരിക്കുന്നവരുമാണ് കവികള്‍. മാത്രവുമല്ല കവിതയുടെ കൂമ്പടയുന്നു എന്ന മുറവിളിയും കേള്‍ക്കേണ്ടി വരില്ലല്ലോ. സമകാലികകവികള്‍ അധികവും ഗദ്യരൂപത്തിലാണ് കവിത എഴുതിക്കാണുന്നത്. എന്തൊക്കെയായാലും ഇത് കവിതയെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്. സ്ത്രീത്വം ചവിട്ടിമെതിക്കെപ്പെടുന്ന നെറികെട്ട കാലത്തിനെ ധ്വനിപ്പിക്കുന്ന കവിതാശകലങ്ങളും […]

തിരുവാതിര തിരുതകൃതി ഞാറ്റ് വേലക്കാലം

തിരുവാതിര തിരുതകൃതി ഞാറ്റ് വേലക്കാലം

ടി.കെ. പുഷ്‌കരന്‍ മേടമാസത്തില്‍ വേലപറമ്പുകൡലെ നാട്ടുചന്തകളില്‍ സകലമാന വിത്തുകളും എത്തുമായിരുന്നു. ദേശത്തെ കരുവാന്‍ ഉണ്ടാക്കിയ കാര്‍ഷിക പണിയായുധങ്ങളും പറയരുടെ പറക്കുട്ടയും മുറവും വല്ലോട്ടിയുമൊക്കെ ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിരിക്കും. വിത്ത് വില്‍ക്കരുതെന്നാണ്. അതിനാല്‍ വിത്ത് കൈമാറ്റമാണ് നടക്കുക. ആര്യങ്കാവിലും പെല്ലിശ്ശേരിക്കാവിലും കുറുമാലിക്കാവിലും പറക്കൊട്ടുകാവിലും അന്തിമഹാന്‍ കാൡും ചൊവ്വാഴ്ച ചന്തകളിലും വെള്ളിയാഴ്ചകൡും കര്‍ഷകര്‍ വിത്തുശേഖരണത്തിനായി നെട്ടോട്ടമോടിയ ഒരു കാലം നമുക്കുണ്ടായിരുന്നു. വേനലിലെ നീണ്ട ഇടവേള കഴിഞ്ഞാല്‍ പുതുമഴ പെണ്ണിന്റെ വരവായ്. പുതുമഴ പെയ്താല്‍ മണ്ണിന്റെ മണം നമ്മെ മത്ത് പിടിപ്പിക്കും. […]

നിത്യ യൗവനത്തിന്റെ ഗന്ധമാദനത്തില്‍

നിത്യ യൗവനത്തിന്റെ ഗന്ധമാദനത്തില്‍

ഡോ.ദിവ്യ .എന്‍   ജീവിതഗന്ധങ്ങള്‍ എന്നും നിഗൂഢമായ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. യൗവനത്തിനും കൗമാരത്തിനും മണങ്ങള്‍ അനവധിയാണ്. പണ്ടത്തെ കഥകളിലെ ഗന്ധര്‍വ്വ പ്രണയം പോലെ എല്ലാ പഴയ യൗവന കൗമാര മോഹങ്ങളിലും ഒരു സങ്കീര്‍ണ്ണ ഗന്ധം ഒളിച്ചിരുന്നു. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ ജാനകിക്കുട്ടി പാല പൂത്ത ഗന്ധം വീശുമ്പോള്‍ അവളുടെ കൂട്ടുകാരി കുഞ്ഞാത്തോലെന്ന യക്ഷിയെത്തും എന്ന് വിശ്വസിക്കുന്നു. പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ സിനിമയിലെ ഭാമയെന്ന യൗവ്വനയുക്തയായ നായികയുടെ ഗന്ധര്‍വ്വകാമുകന്റെ വരവില്‍ മുല്ലപ്പൂവിന്റെയുംപാലപ്പൂവിന്റെയും […]

ജെയിംസ് ബോണ്ട് റോജര്‍ മൂര്‍ കാഞ്ചിയിലുതിര്‍ന്ന സെലുലോയിഡ് കവിത

ജെയിംസ് ബോണ്ട് റോജര്‍ മൂര്‍ കാഞ്ചിയിലുതിര്‍ന്ന സെലുലോയിഡ് കവിത

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി. രണ്ട് പതിറ്റാണ്ട് ഒരേ വേഷത്തില്‍- അതും ഇയാന്‍ ഫ്‌ളെമിങ്ങ് എന്ന ക്രൈം ത്രില്ലര്‍ രചയിതാവിന്റെ മാത്രം നോവലുകളിലെ കഥാപാത്രമായി. അതായിരുന്നു റോജര്‍ മൂര്‍ എന്ന ബ്രീട്ടിഷ് നടന്റെ ജീവിത ദൗത്യം. ‘ലൈസന്‍സ്ഡ് റ്റു കില്‍ ടഎന്നര്‍ത്ഥം വരുന്ന 007 എന്ന കോഡ് സ്വന്തം പേരോട് ചേര്‍ത്ത് നന്മയുടെ പക്ഷത്ത് നിന്നുകൊണ്ട് നിരവധി പേരെ കൊന്നൊടുക്കിയ മുര്‍ എന്ന ബോണ്ട് അര്‍ബുദമെന്ന 007ന്റെ മുമ്പില്‍ പൊരുതിത്തോറ്റത് എണ്‍പത്തി ഒന്‍പതാം വയസ്സില്‍. 1962 ലാണ് […]

1 5 6 7 8 9 14