നിരത്തിലെത്തിയത് ഒരു ലക്ഷം അപ്പാഷെ ആര്‍ടിആര്‍

നിരത്തിലെത്തിയത് ഒരു ലക്ഷം അപ്പാഷെ ആര്‍ടിആര്‍

അപ്പാഷെ ആര്‍ടിആര്‍ 160 4വി ബൈക്ക് ഒരു ലക്ഷം യൂണിറ്റ് വിറ്റതായി രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോര്‍സ്.  ആറ് മാസം മുമ്പാണ് ബൈക്ക് പ്രീമിയം 150-160 സിസി  സെഗ്മെന്റില്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, കാര്‍ബുറേറ്റഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആര്‍ ടി ആര്‍ 160 എഫ്‌ഐ 4വി എന്നാണ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേര്‍ഷന്‍ അറിയപ്പെടുന്നത്. 4 വാല്‍വ്, 159.5 സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. […]

റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500 അവതരിച്ചു

റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500 അവതരിച്ചു

പെഗാസസ് ക്ലാസിക് 500 ബൈക്കുകൾ അവതരിച്ചു. യുകെയിൽ നടന്നൊരു ചടങ്ങിലാണ് ഈ ലിമിറ്റഡ് എഡിഷന്‍റെ അവതരണം നടത്തിയത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ഫ്ലയിങ് ഫ്ലീ മോട്ടോർസൈക്കുകളാണിവ. യുദ്ധക്കാലത്ത് വെസ്റ്റ് വുഡിലെ ഭൂഗർഭ നിർമ്മാണ കേന്ദ്രത്തിൽ നിന്നായിരുന്നു ഇവയുടെ നിർമാണം നടത്തിയിരുന്നത്. ഭാരം കുറവായതിനാൽ വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി ഈ മോട്ടോർസൈക്കിളുകളിലാണ് ബ്രിട്ടീഷ് സൈനികർ യുദ്ധകളത്തിൽ ചെന്നിറങ്ങിയിരുന്നത്. റോയൽ എൻഫീൽഡിന്‍റെ പെഗാസസ് ക്ലാസിക് 500 ന് 4,999 പൗണ്ടാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന […]

ഡോമിനാറിന്‍റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ഡോമിനാറിന്‍റെ വില വീണ്ടും വർധിപ്പിച്ച് ബജാജ്

ഡോമിനാറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. ഡോമിനാർ നോണ്‍-എബിഎസ്, എബിഎസ് പതിപ്പുകൾക്ക് രണ്ടായിരം രൂപ വീതമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാർച്ചിലും ബജാജ് ഡോമിനാറിന്‍റെ വില വർധിപ്പിച്ചിരുന്നു. പുതുക്കിയ വില പ്രാബല്യത്തിൽ വന്നതായി ബജാജ് അറിയിച്ചു. ഇപ്പോൾ ഡോമിനാര്‍ നോണ്‍-എബിഎസിന് 1.46 ലക്ഷവും എബിഎസ് പതിപ്പിന് 1.60 ലക്ഷവുമാണ് ഡൽഹി എക്സ്ഷോറൂം വില. ഈ വർഷമാദ്യമായിരുന്നു ഡോമിനാർ ചില്ലറ പരിഷ്കാരങ്ങളുമായി വിപണിയിലെത്തിയത്. കാന്യോൺ റെഡ്, റോക്ക് മാറ്റ് ബ്ലാക്, ഗ്ലേസിയർ ബ്ലൂ എന്നീ പുതിയ മൂന്ന് നിറങ്ങളിലാണ് ഡോമിനാർ നിലവിൽ […]

ഹോണ്ട ഡിയൊ ഡീലക്സ് ഇന്ത്യയിൽ

ഹോണ്ട ഡിയൊ ഡീലക്സ് ഇന്ത്യയിൽ

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഗിയർ രഹിത സ്കൂട്ടറായ ഡിയൊ ഡീലക്സിനെ വിപണിയിലെത്തിച്ചു. ഡിയൊയുടെ ഈ മുന്തിയ വകഭേദത്തിന് 53,292 രൂപയാണ് എക്സ്ഷോറൂം വില. പതിവ് മോഡലിൽ നിന്നും 3,000 രൂപ അധിക വിലയിലാണ് ഡീലക്സ് എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഫോർ ഇൻ വൺ ഇഗ്നീഷൻ കീ എന്നീ ഫീച്ചറുകൾ ഡീലക്സിൽ നൽകിയിട്ടുണ്ട്. പ്രീമിയം ലുക്ക് കൈവരുത്തുവാൻ ഗോൾഡൻ നിറത്തിലാണ് റിമ്മുകൾ ഒരുക്കിയിരിക്കുന്നത്. മാർഷൽ മെറ്റാലിക് ഗ്രീൻ, ആക്സിസ് […]

ബ്രിട്ടണിൽ നിന്ന് സ്‌കോമാഡി ക്ലാസിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക്

ബ്രിട്ടണിൽ നിന്ന് സ്‌കോമാഡി ക്ലാസിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് പാരമ്പര്യമുള്ള പ്രശസ്ത കമ്പനി സ്‌കോമാഡിയുടെ ക്ലാസിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തുന്നു. 60-70 കളിൽ തരംഗം സൃഷ്ടിച്ച ലാമ്പ്രെട്ട ജിപി ശൈലിയിലുള്ള സ്കൂട്ടറുകളാണ് വിപണി പിടിക്കാൻ എത്തുന്നത്. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എജെ പെർഫോമൻസ് കമ്പനിയുമായി കൈകോർത്താണ് ടൂറിസ്മോ ലജേറ 50, TL125, TT200i, TL200, ടൂറിസ്‌മോ ടെക്‌നീക്ക 125 എന്നീ സ്കൂട്ടറുകളെ ഇന്ത്യയിലെത്തിക്കുന്നത്. ഇതിൽ സ്‌കോമാഡി TT125 ആയിരിക്കും ആദ്യം ഇന്ത്യയിലെത്തുക. 1.98 ലക്ഷം രൂപയാണ് ഈ സ്കൂട്ടറിന്‍റെ വില. 11ബിഎച്ച്പി കരുത്തുള്ള 124.6 സിസി സിംഗിള്‍ […]

ഹോണ്ട ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു

ഹോണ്ട ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നു

  മുംബൈ: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്ന് മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു. സസ്‌പെന്‍ഷനിലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നത്. ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്‌കൂട്ടറുകളുടെ തകരാറാണ് പരിഹരിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതിശയിപ്പിക്കുന്ന വിലക്കുറവിൽ ബജാജ് സിടി 100

അതിശയിപ്പിക്കുന്ന വിലക്കുറവിൽ ബജാജ് സിടി 100

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ടൈറ്റിൽ ബജാജ് സിടി 100 സ്വന്തമാക്കിയിട്ട് കാലങ്ങളേറെയായി. ഇത്രയും കുറഞ്ഞ വിലയ്ക്ക് പുതിയൊരു ബൈക്കിനെ ഇറക്കാൻ പ്രധാന എതിരാളിയായ ഹീറോയ്ക്ക് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആ സിടി 100 ന്‍റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് ബജാജ്. 32,653 രൂപ പ്രൈസ് ടാഗിൽ അവതരിച്ച ബജാജ് സിടി 100 നെ ഇപ്പോൾ 30,714 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാക്കാം. ഏറ്റവും ഉയർന്ന പതിപ്പ് സിടി100 ഇഎസിന് 39,885 രൂപയാണ് പുതിയ […]

എൻടോർഖ് 125 സ്കൂട്ടറുമായി ടിവിഎസ് വിപണിയിൽ

എൻടോർഖ് 125 സ്കൂട്ടറുമായി ടിവിഎസ് വിപണിയിൽ

ഇന്ത്യൻ യുവതലമുറയെ ലക്ഷ്യമിട്ട് 125 സിസി ശ്രേണിയിൽ പുതിയ എൻടോർഖ് സ്കൂട്ടറിനെ അവതരിപ്പിച്ച് ടിവിഎസ്. ഡൽഹി എക്സ്ഷോറൂം 58,750 രൂപയ്ക്കാണ് ടിവിഎസിന്‍റെ എൻടോർഖ് 125 അവതരിച്ചിരിക്കുന്നത്. 2014 ഓട്ടോ എക്സ്പോയിൽ അവതരണം നടത്തിയ ഗ്രാഫൈറ്റ് കൺസ്പെറ്റിനെ ആധാരപ്പെടുത്തിയാണ് എൻടോർഖിന്‍റെ നിർമ്മാണം. അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയാണ് എൻടോർഖിന്‍റെ മുഖ്യാകർഷണം. കൂർത്ത് നിൽക്കുന്ന ഫ്രണ്ട് ഏപ്രൺ, സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പ്, എൽസിഡി സ്ക്രീൻ, വേറിട്ട എക്‌സ്‌ഹോസ്റ്റ് ശബ്ദം എന്നീ സവിശേഷതകളാണ് എൻടോർഖിൽ അടങ്ങിയിരിക്കുന്നത്. 125 സിസി […]

പുതിയ ഫോർഡ് എസ്‌യുവി

പുതിയ ഫോർഡ് എസ്‌യുവി

ഇന്ത്യയിലെ എസ്‌യുവി നിര വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ഫൈവ് സീറ്റർ പ്രീമിയം എസ്‌യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ നിർമാതാക്കളായ ഫോർഡ്. ജീപ് കോമ്പസിനെ ലക്ഷ്യം വച്ചാണ് പുതിയ പ്രീമിയം എസ്‌യുവിയുമായി ഫോർഡ് എത്തുന്നത്. ഫോര്‍ഡ് കൂഗയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ എസ്‍യുവിയുടെ നിർമാണം. ‘ഫോര്‍ഡ് എസ്‌കേപ്പ്’ എന്ന്‌ അറിയപ്പെടുന്ന കൂഗ ഇന്ത്യൻ നിരത്തിന് യോജിച്ചതല്ല. ഉയർന്ന വിലയാണ് പ്രധാന കാരണം. അതുകൊണ്ടാണ് കൂഗയെ അടിസ്ഥാനപ്പെടുത്തി പുതിയൊരു എസ്‌യുവി നിർമിക്കാൻ ഫോർഡ് തീരുമാനിച്ചത്. നിലവിൽ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ വിപണികളില്‍ […]

പൾസർ ബൈക്കുകൾക്ക് ‘ബ്ലാക്ക് പാക്ക്’ എഡിഷനുമായി ബജാജ്

പൾസർ ബൈക്കുകൾക്ക് ‘ബ്ലാക്ക് പാക്ക്’ എഡിഷനുമായി ബജാജ്

ബജാജ് പുതിയ ‘ബ്ലാക്ക് പാക്ക്’ എഡിഷനുകളെ അവതരിപ്പിച്ചു. പൾസർ 150,180,220F നിരകളിലേക്കാണ് ബ്ലാക്ക് പാക്ക് എഡിഷൻ അവതരിച്ചിരിക്കുന്നത്. പുതിയ നിറം, ഗ്രാഫിക്സ്, അലോയ് വീലുകൾ എന്നീ സവിശേഷതകളാണ് ഈ എഡിഷനിൽ അടങ്ങിയിരിക്കുന്നത്. സാറ്റിൻ ക്രോം എക്സ്ഹോസ്റ്റും പുത്തൻ എഡിഷന്‍റെ ഭാഗമാക്കിയിട്ടുണ്ട്. പൾസറിന്‍റെ വില്പന ഒരുകോടി പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പുത്തൻ എഡിഷനുകളെ അവതരിപ്പിച്ചിരിക്കുന്നത്. കോസ്മെറ്റിക് അപ്ഡേഷനുകൾ ഒഴികെ മെക്കാനിക്കൽ സംബന്ധമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 14 പിഎസ് കരുത്തും 13.4എൻഎം ടോർക്കുമാണ് പൾസർ 150 കാഴ്ചവയ്ക്കുന്നത്. അതേസമയം 17 പിഎസ് […]

1 2 3 16