ഹോണ്ട നവിയുടെ വില്‍പന 10,000 കടന്നു

ഹോണ്ട നവിയുടെ വില്‍പന 10,000 കടന്നു

കൊച്ചി: വിപണിയിലെത്തി രണ്ട് മാസത്തിനകം തന്നെ ഹോണ്ട നവിയുടെ വില്‍പ്പന 10,000 യൂണിറ്റ് പിന്നിട്ടു. യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള ഈ മോട്ടോ സ്‌കൂട്ടര്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ ഷോയിലാണ് അവതരിപ്പിക്കപ്പെട്ടത്. പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള രൂപകല്‍പന, ആകര്‍ഷണീയത, ഉടമയുടെ ഇംഗിതത്തിനനുസരിച്ച് രൂപകല്‍പനയില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം എന്നിവയാണ് നവിയെ യുവാക്കളുടെ ഇഷ്ടബൈക്കാക്കിയതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) യദ്‌വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. നഗരങ്ങളിലെ […]

കരുത്തുകാട്ടാന്‍ വീണ്ടും ഹാര്‍ലി; വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിരത്തിലേക്ക്

കരുത്തുകാട്ടാന്‍ വീണ്ടും ഹാര്‍ലി; വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിരത്തിലേക്ക്

രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം. ക്രൂയിസര്‍ ബൈക്കുകളുടെ അവസാന വാക്കാണ് അമേരിക്കന്‍ ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. കരുത്തരായ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കി യുവാക്കളുടെ മനം കവര്‍ന്ന ഹാര്‍ലിയില്‍ നിന്നും ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത. രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം. ഇപ്പോഴിതാ അഞ്ചു […]

ഹോണ്ടയുടെ ആക്റ്റിവ 1 വിപണിയില്‍

ഹോണ്ടയുടെ ആക്റ്റിവ 1 വിപണിയില്‍

കൊച്ചി: ഹോണ്ടയുടെ പുതിയ 2016 ആക്റ്റിവ 1 വിപണിയിലെത്തി. പേള്‍ അമേസിങ് വൈറ്റ്, ബ്ലാക് എന്നീ നിറങ്ങള്‍ക്ക് പുറമെ പേള്‍ ട്രാന്‍സ് യെല്ലോ, കാന്റി ജാസി ബ്ലൂ എന്നിവയിലും ആക്റ്റിവശയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ലഭ്യമാണ്. ഡീലക്‌സ് വേരിയന്റാണെങ്കില്‍ ഓര്‍കിഡ് പര്‍പിള്‍ മെറ്റാലിക്കിനും പേള്‍ അമേസിങ് വൈറ്റിനു പുറമെ ഇംപീരിയല്‍ മെറ്റാലിക് നിറത്തിലും ലഭിക്കും. ഹോണ്ടയുടെ 2016ലെ ഏഴാമത്തെ പുതിയ മോഡലാണ് ആക്റ്റിവ 1 എന്ന് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) വൈ.എസ്. ഗൂലേറിയ […]

മഹീന്ദ്ര ടൂ വീലേഴ്‌സ് ഭമോജോ’ ഉടമകള്‍ക്കായി ഭജംഗിള്‍ ട്രെയില്‍’ സംഘടിപ്പിച്ചു

മഹീന്ദ്ര ടൂ വീലേഴ്‌സ് ഭമോജോ’ ഉടമകള്‍ക്കായി ഭജംഗിള്‍ ട്രെയില്‍’ സംഘടിപ്പിച്ചു

കൊച്ചി: ഇരു ചക്ര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ടൂ വീലേഴ്‌സ് അവരുടെ ഭമോജോ’ ഉടമകള്‍ക്കായി ദക്ഷിണേന്ത്യന്‍ വനങ്ങളിലൂടെ ഭജംഗിള്‍ ട്രെയില്‍’ (വനയാത്ര) സംഘടിപ്പിച്ചു. ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെയായിരുന്നു ഈ വനയാത്ര. യാത്രയില്‍ മോജോ ഉടമകളും മോജോ ആരാധകരും പങ്കെടുത്തു. മഹീന്ദ്ര മോജോ ഉടമകള്‍ക്ക് ഒത്തുചേരാനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും അവസരമൊരുക്കുകയാണ് ഇത്തരം യാത്രകളിലൂടെ. ഇതിന്റെ ഭാഗമായി മഹീന്ദ്ര ടൂ വീലേഴ്‌സ് ഈ കലണ്ടര്‍ വര്‍ഷം നാലു യാത്രകള്‍ സംഘടിപ്പിക്കും. അതിന്റെ ആദ്യയാത്രയായിരുന്നു ജംഗിള്‍ ട്രെയില്‍. […]

ടിവിഎസ് മോട്ടോഴ്‌സിന്റെ ‘സ്‌കൂട്ടി പെപ് പ്ലസ്’ വിപണിയില്‍

ടിവിഎസ് മോട്ടോഴ്‌സിന്റെ ‘സ്‌കൂട്ടി പെപ് പ്ലസ്’ വിപണിയില്‍

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുതിയ ‘സ്‌കൂട്ടി പെപ് പ്ലസ്’പുറത്തിറക്കി. സ്‌കൂട്ടറിന്റെ പ്രകടനക്ഷമത മെച്ചപ്പെടുത്തുന്ന പുത്തന്‍ ഇകോത്രസ്റ്റ് എന്‍ജിനാണ് ‘2016 സ്‌കൂട്ടി പെപ് പ്ലസി’ന്റെ പ്രധാന സവിശേഷതയായി ടി വി എസ് മോട്ടോര്‍ കമ്പനി അവതരിപ്പിക്കുന്നത്. പുതിയ നിറക്കൂട്ടുകള്‍ക്കൊപ്പം പരിഷ്‌കരിച്ച ഗ്രാഫിക്‌സും പുതിയ ‘സ്‌കൂട്ടി’യുടെ സവിശേഷതയാണ്. നിലവിലുള്ള നിറങ്ങള്‍ക്കൊപ്പം നീറൊ സില്‍വറിലും നീറോ ബ്ലൂവിലും പരിഷ്‌കരിച്ച ‘സ്‌കൂട്ടി’ വില്‍പ്പനയ്ക്കുണ്ട്. ഡല്‍ഹി ഷോറൂമില്‍ 43,534 രൂപയാണ് വില. സ്മൂത്ത് എന്‍ജിനൊപ്പം കാഴ്ചപ്പകിട്ടു കൂടിയാവുന്നതോടെ ‘2016 ഇകോസ്മാര്‍ട്ട് ടി വി എസ് […]

യമഹയെ പിന്നിലാക്കി റോയല്‍ എന്‍ഫീല്‍ഡ് അഞ്ചാമതെത്തി

യമഹയെ പിന്നിലാക്കി റോയല്‍ എന്‍ഫീല്‍ഡ് അഞ്ചാമതെത്തി

കൊച്ചി: മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിനു മുന്നേറ്റം. ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഹീറോ മോട്ടോ കോര്‍പ്പറേഷനും ബജാജ് ഓട്ടോ ലിമിറ്റഡിനും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്കും ടിവിഎസ് മോട്ടോറിനും പിന്നിലായി അഞ്ചാം സ്ഥാനത്തേക്ക് റോയല്‍ എന്‍ഫീല്‍ഡ് ഉയര്‍ന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി ഉയര്‍ന്നപ്പോള്‍ യമഹയ്ക്ക് ഇടിവ് ഉണ്ടായി. 201415ല്‍ 3,48,313 യൂണിറ്റുകള്‍ വിറ്റ യമഹ മോട്ടോര്‍ ലിമിറ്റഡിന് 201516ല്‍ 3,32,950 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്.4.4ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതേസമയം സ്‌കൂട്ടര്‍ […]

ചിറകുള്ള സ്‌കൂട്ടറുമായി യമഹയുടെ നാലാം ജനറേഷന്‍ സ്‌കൂട്ടര്‍

ചിറകുള്ള സ്‌കൂട്ടറുമായി യമഹയുടെ നാലാം ജനറേഷന്‍ സ്‌കൂട്ടര്‍

ഹോ ചി മിന്‍ സിറ്റി: ചിറകുള്ള സ്‌കൂട്ടറുമായി വാഹനനിര്‍മാണ രംഗത്തെ വമ്പന്മാരായ യമഹ. പ്രഥമ വിയറ്റ്‌നാമീസ് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് നാലാം ജനറേഷന്‍ സ്‌കൂട്ടര്‍ എന്നുവിശേഷിപ്പച്ച കണ്‍സപ്റ്റ് മോഡല്‍ യമഹ അവതരിപ്പിച്ചത്. സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടാണ് ചിറകുള്ള രൂപം സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ ബോഡിയില്‍ ഏറിയപങ്കും ഇതേ സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടാണു സൃഷ്ടിച്ചിരിക്കുന്നത്. മടക്കിവയ്ക്കാവുന്ന ചിറകുകള്‍ സ്‌കൂട്ടറിന്റെ സൈഡ്പാനലുകളാകും. സ്‌കൂട്ടറിന്റെ സൗന്ദര്യം ഉദ്ദേശിച്ചുതന്നെയാണ് ഈ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉല്‍പന്നം എന്നു മാര്‍ക്കറ്റിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

ട്രയംഫ് ബോണേവില്ലേ ടി120 ബുക്കിംഗ് ആരംഭിച്ചു

ട്രയംഫ് ബോണേവില്ലേ ടി120 ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ബോണേവില്ലേ പരമ്പരയിലെ ഏറ്റവും വിസ്മയകരമായ മോട്ടോര്‍ സൈക്കിള്‍ ടി120 കൊച്ചിയിലെത്തി. വൈറ്റിലയിലെ ശ്യാമ ഡൈനാമിക് മോട്ടോര്‍ സൈക്കിള്‍സില്‍ ടി120യുടെ ബുക്കിംഗ് ആരംഭിച്ചു. മോട്ടോര്‍ സൈക്കിള്‍ ലോകത്തെ ആഗോള ഇതിഹാസമായ ബോണേവില്ലേ ആഡ്യത്ത്വത്തിന്റേയും കരുത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകമാണ്. കാലാതിവര്‍ത്തിയായ ബോണേവില്ലേ ടി 120 ചാരുതയാര്‍ന്ന മോട്ടോര്‍ സൈക്കിളാണ്. കുലീനമായ സാന്നിധ്യം, കരുത്തുറ്റ പ്രകടനം, നിറഞ്ഞ സൗന്ദര്യം എന്നിവ ടി 120 യെ വ്യത്യസ്തമാക്കുന്നുവെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.   […]

ഡ്രീം നിയോയുടെ പുതിയ മോഡല്‍ വിപണിയില്‍

ഡ്രീം നിയോയുടെ പുതിയ മോഡല്‍ വിപണിയില്‍

കൊച്ചി: ഡ്രീം നിയോ 110 സിസി മോട്ടോര്‍ സൈക്കിളിന്റെ അത്യാധുനിക മോഡല്‍ ഹോണ്ട വിപണിയിലെത്തിച്ചു. ഈ വര്‍ഷം ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കുന്ന അഞ്ചാമത്തെ പുത്തന്‍ മോഡലാണിത്. 2013ല്‍ ആദ്യമായി വിപണിയിലെത്തിയ ഹോണ്ട നിയോ ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 4 ലക്ഷം കവിഞ്ഞു. പുതിയ മോഡല്‍ കൂടുതല്‍ മനോഹരവും വില കൂടിയ ബൈക്കാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുന്നതുമാണ്. വര്‍ണപ്പകിട്ടാര്‍ന്ന വരകള്‍ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. പുതുതായി മൂന്ന് നിറങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വെള്ള വരയോട് […]

ഹോണ്ടയുടെ നവി വിപണിയില്‍

ഹോണ്ടയുടെ നവി വിപണിയില്‍

കൊച്ചി : 100-110സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുതിയ സാധ്യതകള്‍ക്ക് വഴി തുറന്നു കൊണ്ട് ഹോണ്ടയുടെ നവി വിപണിയിലെത്തി. പൂര്‍ണമായും ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണവികസന വിഭാഗം രൂപകല്‍പന ചെയ്ത നവി വിനോദത്തിന് പ്രാമുഖ്യം നല്‍കുന്ന ബൈക്ക്, സ്‌കൂട്ടര്‍ സങ്കരമാണ്. മുകള്‍ഭാഗം ബൈക്കിനോടും കീഴ്ഭാഗം സ്‌കൂട്ടറിനോടുമാണ് സാദൃശ്യം. നവിയുടെ ഘടനയില്‍ എളുപ്പത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. കഴിഞ്ഞ മാസം നടത്തപ്പെട്ട ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതിനോടനുബന്ധിച്ച് നവിക്കായി ഒരു ആന്‍ഡ്രോയിഡ് മൊബൈല്‍ ബുക്കിങ്ങ് ആപ്ലിക്കേഷന്‍ ലഭ്യമാക്കുകയുണ്ടായി. ഇരുപതിനായിരത്തിലേറെ […]