ഹാര്‍ലി ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിക്കുന്നു

ഹാര്‍ലി ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിക്കുന്നു

  യുവാക്കളുടെ ഹരമായ ഹാര്‍ലി ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഹാര്‍ലിയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനയുണ്ടാകും. ഹാര്‍ലിയുടെ സ്ട്രീറ്റ് 750, സ്‌പോര്‍ട്‌സ്‌റ്റെര്‍, സോഫ്‌റ്റെയില്‍ എന്നീ മോഡലുകള്‍ക്കാവും വില വര്‍ധന. 4.52 ലക്ഷമാണ് നിലവില്‍ സ്ട്രീറ്റ് 750യുടെ പ്രാരംഭ വില. സ്‌പോര്‍ടസ്‌റ്റെര്‍ മോഡലുകള്‍ക്ക് 7.3 ലക്ഷം മുതലാണ് വില. സോഫ്‌റ്റെയില്‍ മോഡലുകളുടെ പ്രാരംഭ വില 15 ലക്ഷമാണ്. രൂപ, ഡോളര്‍ തമ്മിലുള്ള വിപണന നിരക്കിലുണ്ടായ വലിയ വ്യത്യാസമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് […]

‘റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍’ മാര്‍ച്ച് 16ന് വിപണിയില്‍

‘റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍’ മാര്‍ച്ച് 16ന് വിപണിയില്‍

വിലയുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. 1.8 ലക്ഷം രൂപയോളമായിരിക്കും ഇതിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുചക്രവാഹനങ്ങളിലെ രാജാക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡ് സാഹസിക യാത്രക്കാര്‍ക്കായി പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നു പേരിട്ടിരിക്കുന്ന മോഡല്‍ ഒട്ടേറെ പുത്തന്‍ സവിശേഷതകളുമായാണ് രംഗത്തെത്തുന്നത്. മാര്‍ച്ച് 16ന് ഹിമാലയന്‍ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും വിലയുടെ കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. 1.8 ലക്ഷം രൂപയോളമായിരിക്കും ഇതിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 411സിസി, സിംഗിള്‍ സിലിണ്ടര്‍, ഓവര്‍ഹെഡ് ക്യാം, സാഹസികര്‍ക്ക് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ […]

റോയല്‍ എന്‍ഫീല്‍ഡും മുഖംമിനുക്കി; പുതുനിറത്തില്‍ ക്ലാസിക് 500 സ്വാഡ്രണ്‍ ബ്ലൂ വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡും മുഖംമിനുക്കി; പുതുനിറത്തില്‍ ക്ലാസിക് 500 സ്വാഡ്രണ്‍ ബ്ലൂ വിപണിയില്‍

അന്‍പതുകള്‍ മുതല്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയും ‘ബുള്ളറ്റ്’ ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. സേനാവിഭാഗമായ എയര്‍ ഫോഴ്‌സ് പൊലീസാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പ്രധാന ഉപയോക്താക്കള്‍. ഇന്ത്യന്‍ വ്യോമസേനയോടുള്ള ആദരസൂചകമായി ‘ക്ലാസിക് 500’ ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതുനിറം അവതരിപ്പിച്ചു. വ്യോമസേനയെ പ്രതിനിധാനം ചെയ്യുന്ന ഈ നീല നിറത്തിന് ‘സ്‌ക്വാഡ്രണ്‍ ബ്ലൂ’ എന്നാണു പേരിട്ടിരിക്കുന്നത്. ലോകമഹായുദ്ധ കാലത്തെ സാന്നിധ്യത്തെയും പ്രതിരോധ സേനകളുമായുള്ള ഗാഢബന്ധത്തെയുമാണ് ‘ക്ലാസിക് 500 സ്വാഡ്രണ്‍ ബ്ലൂ’ ബൈക്കിലൂടെ കമ്പനി അഭിവാദ്യം ചെയ്യുന്നതെന്നു റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രതേജ് […]

ടിവിഎസ് എക്‌സ് എല്‍100 കേരള വിപണിയില്‍

ടിവിഎസ് എക്‌സ് എല്‍100 കേരള  വിപണിയില്‍

പുതിയ ടിവിഎസ് എക്‌സ് എല്‍100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൊച്ചി: ടിവിഎസിന്റെ പ്രശസ്തമായ മോപഡ് ബ്രാന്‍ഡായ ടിവിഎസ് എക്‌സ് എല്‍100 കേരള വിപണിയിലെത്തി. മുമ്പത്തെ മോപഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ് എക്‌സ് എല്‍100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 99.7 സിസി ഫോര്‍ സ്‌ട്രോക് എഞ്ചിന്‍ 4.2 പിഎസ് കരുത്താണ് പ്രദാനം ചെയ്യുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ലിറ്ററിന് 67 കിലോമീറ്ററാണ് മൈലേജ്. പുതിയ […]

മഹീന്ദ്ര പുതിയ റേസിംഗ്‌ മോട്ടോര്‍സൈക്കിളും ഇല്‌ക്‌ട്രിക്‌ സ്‌കൂട്ടറും അവതരിപ്പിച്ചു

മഹീന്ദ്ര പുതിയ റേസിംഗ്‌ മോട്ടോര്‍സൈക്കിളും ഇല്‌ക്‌ട്രിക്‌ സ്‌കൂട്ടറും അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര തങ്ങളുടെ ആഗോള ഇരുചക്രവാഹന കരുത്തായ പുതിയ എംജിപി3ഒ റേസിംഗ്‌ മോട്ടോര്‍ സൈക്കിള്‍ പതിമൂന്നാം ഓട്ടോ എക്‌സ്‌പോയില്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. ഇലക്‌ട്രിക്‌ ടൂ വീലര്‍ ജെന്‍സെ2.0 ആണ്‌ കമ്പനി എക്‌സോപോയില്‍ അവതരിപ്പിച്ച മറ്റൊരു ഉത്‌പന്നം. ഇതോടൊപ്പം മോജോ ട്രൈബ്‌ റൈഡേഴ്‌സ്‌ ക്ലബ്ബ്‌ രൂപീകരണവും പ്രഖ്യാപിച്ചു. മഹീന്ദ്ര ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആനന്ദ്‌ മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഡോ. പവന്‍ ഗോയങ്ക എന്നിവര്‍ അവതരണസമയത്ത്‌ സന്നിഹിതരായിരുന്നു. 2016-ലെ മോട്ടോ3 ലോകചാമ്പ്യന്‍ഷിപ്പില്‍ […]

ഓളപ്പരപ്പിലെ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു

ഓളപ്പരപ്പിലെ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു

ബജാജ് ഫെബ്രുവരി ഒന്നിന് നിരത്തിലെത്തിക്കുന്ന മിസ്റ്ററി ബൈക്ക് ബജാജ് വി നിര്‍മ്മിക്കുക ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നായിരിക്കും. ഇന്ത്യന്‍ നാവികസേനയുടെ വജ്രായുധമായിരുന്ന ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു, പടക്കപ്പലിന്റെ രൂപത്തിലല്ലെന്നു മാത്രം. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലെ ഹീറോ, രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളോടു കൂടിയ ഐഎന്‍എസ് വിക്രാന്ത് അടുത്തിടെയാണ് കാലപ്പഴക്കം കൊണ്ട് ഡീകമ്മീഷന്‍ ചെയ്തത്. ആദ്യം മ്യൂസിയമാക്കി മാറ്റാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും സംരക്ഷണം ബുദ്ധിമുട്ടായതിനാല്‍ കപ്പല്‍ പൊളിക്കാന്‍ 60 […]

മട്ടും ഭാവവും പൊളിച്ചടുക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍?

മട്ടും ഭാവവും പൊളിച്ചടുക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍?

2016 ല്‍ പുറത്തിറങ്ങുന്ന ക്ലാസിക്, ഇലക്ട്ര എന്നീ ബുള്ളറ്റ് മോഡലുകളില്‍ വന്‍ മാറ്റങ്ങളുണ്ടെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ സാധാരണയായി വരുത്താറുള്ളു. അതുകൊണ്ടുതന്നെ ഇരുചക്ര വാഹന പ്രേമികളുടെ മനസ്സില്‍ ബുള്ളറ്റിനുള്ള സ്ഥാനം നേടിയെടുക്കുന്നതിന് മറ്റൊരു വാഹന നിര്‍മ്മാതാക്കള്‍ക്കും ഇതുവരെ സാധിച്ചിട്ടുമില്ല. എന്നാല്‍ 2016 ല്‍ പുറത്തിറങ്ങുന്ന ക്ലാസിക്, ഇലക്ട്ര എന്നീ ബുള്ളറ്റ് മോഡലുകളില്‍ വന്‍ മാറ്റങ്ങളുണ്ടെന്നാണ് സൂചന. ക്ലാസിക് 350യില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി കമ്പനി പരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡ്ഗാര്‍ഡിനും […]

രൂപവും ഭാവവും മാറി; 110 സിസി ബൈക്കുമായി വിക്ടര്‍ വീണ്ടുമെത്തുന്നു

രൂപവും ഭാവവും മാറി; 110 സിസി ബൈക്കുമായി വിക്ടര്‍ വീണ്ടുമെത്തുന്നു

വിക്ടര്‍ ജിഎസ്എക്‌സും വിക്ടര്‍ ജിഎക്‌സും പുറത്തിറക്കിയ കമ്പനി 2007ല്‍ വിക്ടറിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. മുംബൈ: ടിവിഎസ് വിക്ടര്‍ ബൈക്കുകളുടെ പുതിയ മോഡല്‍ വിപണിയില്‍. രൂപത്തിലും ഭാവത്തിലും കിടിലന്‍ മാറ്റങ്ങളുമായാണ് 110 സിസി എന്‍ജിന്‍ കപ്പാസിറ്റി ബൈക്കുമായി വിക്ടര്‍ വീണ്ടുമെത്തുന്നത്. 49,490 രൂപയാണ് വിക്ടര്‍ സീരീസിലെ പുതിയ ബൈക്കിന്റെ വില. 2001ല്‍ ലോഞ്ച് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോട്ടോര്‍സൈക്കിളായിരുന്നു ടിവിഎസ് വിക്ടര്‍. എന്നാല്‍ വിക്ടര്‍ ജിഎസ്എക്‌സും വിക്ടര്‍ ജിഎക്‌സും പുറത്തിറക്കിയ കമ്പനി 2007ല്‍ വിക്ടറിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. […]

ഹീറോ യൂറോപ്യന്‍ വിപണിയിലേയ്ക്ക്

ഹീറോ യൂറോപ്യന്‍ വിപണിയിലേയ്ക്ക്

രാജ്യത്തെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ് യൂറോപ്യന്‍ വിണിയില്‍  പ്രവേശിക്കാന്‍  ലക്ഷ്യമിടുന്നു ആദ്യ ഘട്ടത്തില്‍ ഇറ്റലി, സ്‌പെയ്ന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലായിരിക്കും എച്ച് എം സി എല്‍ സാന്നിധ്യമറിയിക്കുക. ഈ മാര്‍ക്കറ്റുകളില്‍ ആദ്യം അവതരിപ്പിക്കുന്ന മോഡല്‍ ഹൈബ്രിഡ് സ്‌കൂട്ടറായ ലീപ്പ് ആണ്. പിന്നീട് മറ്റ് സ്‌കൂട്ടര്‍,ബൈക്ക് മോഡലുകളും ഈ വിപണികളിലെത്തും. നിലവില്‍ പതിനെട്ടോളം ആഗോള വിപണികളില്‍ ഹീറോ മോട്ടോ കോര്‍പ്പിന് സാന്നിധ്യമുണ്ട്. ഹീറോ മോട്ടോ കോര്‍പ്പ് അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ ബൈക്ക് വില്പന ആരംഭിക്കാന്‍ […]

ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോഡലുകള്‍ ഇന്ത്യയില്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോഡലുകള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ മൂന്ന് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇതോടെ ഹാര്‍ലി ഡേവിഡ്‌സണിന്റെ അമേരിക്കയ്ക്ക് പുറത്ത് ലഭ്യമാകു എല്ലാ മോഡലുകളും ഇന്ത്യയില്‍ ലഭ്യമാകും. പുറത്തിറങ്ങിയ മൂന്ന ബൈക്കുകളിലൊന്നായ ‘ബ്രേക്കൗ’്’ മാത്രമാണ് മുഴുവനായും പ്രാദേശികമായി അസംബിള്‍ ചെയ്തത്. മറ്റു രണ്ട് മോഡലുകളും ഇറക്കുമതി ചെയ്തതാണ്. 21 ഇഞ്ചാണ് ഫ്രണ്ട് വീല്‍. 240 സെക്ഷന്‍ റിയര്‍ ടയര്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ കുടുംബത്തില്‍ തന്നെ ഏറ്റവും നീളമേറിയ വീല്‍ബേസുള്ള ബൈക്കുകളിലൊന്നാണ് ബ്രേക്കൗ’്. 16.28 ലക്ഷം […]