ഹീറോയുടെ ഡീസല്‍ ഹൈബ്രിഡ് ബൈക്കുകള്‍ വരുന്നു

ഹീറോയുടെ ഡീസല്‍ ഹൈബ്രിഡ് ബൈക്കുകള്‍ വരുന്നു

രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍സെക്കിള്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പിന്റെ ഹൈബ്രിഡ് ഡീസല്‍ ടൂവിലറുകളടക്കമുള്ള  അഞ്ചു പുതിയ മോഡലുകള്‍ വിപണിയിലേക്ക്.  പുതിയ 250 സിസി സ്‌പോര്‍ട്‌സ് ബൈക്ക് ഹീറോ എച്ച്എക്‌സ് 250 ആര്‍, ഡീസലര്‍ കണ്‍സെപ്റ്റ് ബൈക്കായ ആര്‍എന്‍ടി, ഇലക്ട്രിക് സീരിയല്‍ ഹൈബ്രിഡ് സ്കൂട്ടര്‍ ലീപ്, പുതിയ 110 സിസി സ്കൂട്ടര്‍  ഡാഷ്, 150 സിസി സ്‌പോര്‍ട്‌സ് എഡിഷന്‍ എക്‌സ്ട്രീം എന്നിവയാണു വിപണിയിലിറക്കുന്നത്. ഇവയുടെ മോഡലുകള്‍ ഇന്നലെ പ്രകാശനം ചെയ്തു. പുതിയവയ്ക്കു നല്‍കിയിരിക്കുന്ന പേരുകള്‍ വിപണിയിലിറക്കുന്ന സമയത്തു മാറിയേക്കുമെന്നു […]

ബീമറിന്റെ കെ 1600 ജി.ടി.എല്‍ എക്‌സ്‌ക്ലൂസീവ് വരുന്നു

ബീമറിന്റെ കെ 1600 ജി.ടി.എല്‍ എക്‌സ്‌ക്ലൂസീവ് വരുന്നു

ബൈക്ക് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബിഎംഡബ്ല്യുവിന്റെ ബാമര്‍ കെ1600 ജിടിഎല്‍ എക്‌സ്‌ക്ലൂസീവ് പതിപ്പ് വരുന്നു. നിലവിലുളള ബീമര്‍ ജിടിഎല്ലില്‍ നിന്ന് വ്യത്യസ്തമായി സൗന്ദര്യവും പ്രവര്‍ത്തനമികവും ഒപ്പം വലിയ ആഡംബരത്തോടെയുമാണ് 1600 എക്‌സ്‌ക്ലൂസീവ് വരുന്നത്. ആഡംബര ടൂറിങ്ങ് വിഭാഗത്തില്‍പ്പെട്ട ജി.ടി.എല്‍ എക്‌സിന് കരുത്തേകുന്നത് 160 കുതിരശക്തിയും ആറ് സിലിണ്ടര്‍ എന്‍ജിനുമാണ്. ഏത് കാലാവസ്ഥയിലും സാഹചര്യങ്ങളിലും ഓടിക്കാന്‍ സഹായിക്കുന്ന വിധം മൂന്ന് റൈഡിങ് മോഡുകള്‍ 1600 ജി.ടി.എല്ലിലുണ്ട്. റെയിന്‍, റോഡ്, ഡൈനാമിക്ക് എന്നിങ്ങനെ ഓടിക്കുന്ന ആളിന് ഇവ തിരഞ്ഞെടുക്കാം. ഡൈനാമിക് […]

ഹാര്‍ ലി ഡേവിഡ്‌സണ്‍ ഇനി ഇന്ത്യയില്‍ ബൈക്ക് നിര്‍മ്മിക്കും

ഹാര്‍ ലി ഡേവിഡ്‌സണ്‍ ഇനി ഇന്ത്യയില്‍ ബൈക്ക് നിര്‍മ്മിക്കും

അമേരിക്കയിലെ പ്രസിദ്ധമായ ഹാര്‍ ലി ഡേവിഡ്‌സണ്‍ ഇനി ഇന്ത്യയില്‍ പൂര്‍ണമായ തോതില്‍ ബൈക്ക് നിര്‍മ്മിക്കും. ഇവിടെനിന്നും യൂറോപ്പിലേക്കും തെക്ക് കിഴക്കന് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി.   കമ്പനിയുടെ പുതിയ മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് 500 ബൈക്കുകള്‍ മിലാനില്‍ അവതരിപ്പിച്ചപ്പോഴാണ് ഇന്ത്യന്‍ പദ്ധതിയുടെ കാര്യം കമ്പനി പ്രസിഡന്റ് മാത്യു ലൈവാടിച്ച് പ്രഖ്യാപിച്ചത്. ഈ രണ്ടു മോഡലുകളും അടുത്ത വര്‍ഷം തുടക്കത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കും. നിലവില്‍ ഹരിയാനയിലുള്ള പ്‌ളാന്റ് കയറ്റമതിക്ക് സജ്ജമാക്കുകയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. […]

ആക്ടിവയോടു മത്സരിക്കാന്‍ യമഹ സ്യൂമ

ആക്ടിവയോടു മത്സരിക്കാന്‍ യമഹ സ്യൂമ

റേ സ്കൂട്ടറുകളുടെ വന്‍ വിജയം യമഹ മോട്ടോര്‍ ഇന്ത്യയുടെ മനസാകെ മാറ്റിയിരിക്കുകയാണ്. മോട്ടോര്‍ സൈക്കിളിനെ വിട്ട് ഗീയര്‍ലെസ് സ്കൂട്ടര്‍ വിപണിയില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ ജപ്പാന്‍ കമ്പനിയുടെ തീരുമാനം. അതില്‍ തെറ്റു പറയാനില്ല. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള വില്‍പ്പനയില്‍ 42 ശതമാനം വളര്‍ച്ച യമഹയ്ക്കു നേടിക്കൊടുത്തതില്‍ റേ സ്കൂട്ടറുകള്‍ക്ക് മുഖ്യപങ്കുണ്ട്. ഹോണ്ട ആക്ടിവയോടു മത്സരിക്കാന്‍ യോഗ്യമായ മോഡലാണ് യമഹയില്‍ നിന്നു ഇനി വരുന്നത്. ഈ മോഡല്‍ ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ 2015 ആകുമ്പോഴേക്കും […]

കരിസ്മ സിഎംആറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്

കരിസ്മ സിഎംആറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്

ഹീറോ മോട്ടോകോര്‍പിന്റെ പ്രീമിയം ബൈക്കായ കരിസ്മ സിഎംആറിന്റെ ഏറ്റവും പുതിയ പതിപ്പ് വരുന്നു. പഴയ മോഡലുമായി ഏറെ സാമ്യങ്ങളുണ്ടെങ്കിലും പുതിയതായി ഇറക്കുന്ന ഒരു ടൂവീലറിനു വേണ്ട പുതുകളെല്ലാം കരിസ്മ 2014ലും ഉണ്ട്. അമേരിക്കന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ എറിക് ബ്യുവല്‍ റെയ്‌സിങു(ഇബിആര്‍) മായി സഹകരിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇബിആര്‍ 1190 ആര്‍എസ് ഡിസൈനുമായി കരിസ്മയ്ക്ക് ചെറിയ സാമ്യമുണ്ട്. രാജ്യാന്തര മോഡലുകള്‍ക്കും പ്രീമിയം കാറുകള്‍ക്കും മാത്രം ലഭ്യമായ ഡേ ടൈം റണ്ണിങ് ലാംപും പുതിയ കരിസ്മയ്ക്ക് സ്വന്തം. പുതിയ സിഎംആറിന്റെ എഞ്ചിനും […]

മഹീന്ദ്ര ടു വീലറില്‍ നിന്നും എഎഫ്എസിലേക്ക്

മഹീന്ദ്ര  ടു വീലറില്‍ നിന്നും എഎഫ്എസിലേക്ക്

വാഹന നിര്‍മ്മാണ രംഗത്ത് മഹീന്ദ്ര ചുവട് മാറ്റുന്നു. ടു വീലറില്‍ നിന്നും കാര്‍ഷിക മേഖലയിലെ വാഹന ഉപകരണ മേഖലയിലേക്ക് നീങ്ങുന്നു. 2014  ഏപ്രില്‍ മുതല്‍ ഓട്ടോമോട്ടീവ് ആന്റ് ഫാം എക്വിപ്പ്‌മെന്റ് സെക്ടറില്‍ (എഎഫ്എസ്) കൂടുതല്‍ ബിസിനസ് കേന്ദ്രീകരിക്കാനാണ് തീരുമാനം. നിലവില്‍  ടൂ വീലര്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അനൂപ് മാത്തൂര്‍ 2014 മാര്‍ച്ച് 14 നു വിരമിക്കുന്നതോടെ എഎഫ്എസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പവന്‍ ഗോയങ്ക ടു വീലറിന്റെ ചുമതല […]

യമഹ മോട്ടോര്‍ ഇന്ത്യ കാംപെയിന്‍ സെലിബ്രേറ്റ് വിത്ത് മീ ഓണ്‍ എ യമഹ

യമഹ മോട്ടോര്‍ ഇന്ത്യ കാംപെയിന്‍ സെലിബ്രേറ്റ് വിത്ത് മീ ഓണ്‍ എ യമഹ

യമഹ മോട്ടോര്‍ ഇന്ത്യയുടെ ദേശീയ കാംപെയിന് തുടക്കമായി. ‘സെലിബ്രേറ്റ് വിത്ത് മീ ഓണ്‍ എ യമഹ’ എന്ന കാംപെയിന്‍ വാചകവുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണാണ്. തെരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് ദീപികാ പദുക്കോണിനെ കാണാന്‍ അവസരം ലഭിക്കും. കൂടാതെ മറ്റ് 1000 പേര്‍ക്ക് യമഹ ഓട്ടോ എക്‌സ്‌പോയില്‍ സൗജന്യ പ്രവേശനം ലഭിക്കും. നവംബറില്‍ കാംപെയിന്‍ അവസാനിക്കും.   രാജ്യാന്തരതലത്തില്‍ 35 ശതമാനം വളര്‍ച്ചയാണ് യമഹയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്നും  പുതിയ പ്രൊജക്ട് ഉപഭോക്താക്കള്‍ അംഗീകരിക്കുമെന്നും  […]

ടിവിഎസ് മോട്ടോറിനുള്ള ഡീസല്‍ എന്‍ജിനുകള്‍ ഗ്രീവ്‌സ് കോട്ടണ്‍ നിര്‍മിച്ചു നല്‍കും

ടിവിഎസ് മോട്ടോറിനുള്ള ഡീസല്‍ എന്‍ജിനുകള്‍  ഗ്രീവ്‌സ് കോട്ടണ്‍ നിര്‍മിച്ചു നല്‍കും

പ്രമുഖ എന്‍ജിനീയറിംഗ് കമ്പനികളിലൊന്നും ഗ്രീവ്‌സ് കോട്ടണ്‍ന്റെ ഭാഗവുമായ ഗ്രീവ്‌സ് ഓട്ടോമോട്ടീവ് എന്‍ജിന്‍സ് ബിസിനസിന്റ ഉപഭോക്താക്കളുടെ നിരയിലേയ്ക്ക് മുന്‍നിര ഓട്ടോമൊബീല്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനിയും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടിവിഎസ് കിംഗ് ഡിഎസ് എന്ന ഡീസല്‍ മോഡലിനാവശ്യമായ സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് (ജി435) ഗ്രീവ്‌സ് നിര്‍മിച്ചു നല്‍കുക.     പവറിനും മൈലേജിനും പേരുകേട്ട ടിവിഎസ് കിംഗ് ഡിഎസ് മോഡല്‍ ഇപ്പോള്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനപ്രിയ മോഡലാണ്. ടിവിഎസിന്റെ മുന്‍നിര എന്‍ജിന്‍ സപ്ലയറാകുന്നതില്‍ അതീവ ആഹ്ലാദമുണ്ടെന്ന് ഗ്രീവ്‌സ് […]

യമഹ മോട്ടോറിന്റെ റേ പ്രിഷ്യസ് എഡിഷന്‍ പുറത്തിറക്കി

യമഹ മോട്ടോറിന്റെ റേ പ്രിഷ്യസ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: യമഹ മോട്ടോറിന്റെ ജനപ്രിയ സ്‌ക്കൂട്ടറായ റേ കൂടുതല്‍ ആകര്‍ഷണങ്ങളുമായി പ്രിഷ്യസ് എഡിഷന്‍ പുറത്തിറക്കി.  ബ്ലാക്ക് ആന്റ് ബ്യൂട്ടി എന്നറിയപ്പെടുന്ന ഇത് പുതിയ ഗ്രാഫിക്‌സുകളോടെയും പെയിന്റ് ഫിനിഷുകളോടെയുമാണ് അവതരിപ്പിക്കുന്നത്.  ഡെല്‍ഹിയില്‍ 48,605 രൂപയാണ്  എക്‌സ് ഷോറൂം വില.  സ്റ്റോക്ക് നിലവിലുള്ള പരിമിത കാലത്തേക്കു മാത്രം ലഭ്യമായ ഈ ലിമിറ്റഡ് എഡിഷന്റെ  113 സി.സി. ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ സവിശേഷതകള്‍ മാറ്റമില്ലാതെ തുടരും. നഗരത്തില്‍ ലിറ്ററിന് 45 കിലോമീറ്ററും ഹൈവേകളില്‍ 55 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.     […]

450 കോടിരൂപ ചെലവില്‍ ഗവേഷണ കേന്ദ്രവുമായി ഹീറോ മോട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ്

450 കോടിരൂപ ചെലവില്‍ ഗവേഷണ കേന്ദ്രവുമായി ഹീറോ മോട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോ ട്ടോര്‍ കോര്‍പ്പ് ലിമിറ്റഡ് 450 കോടി രൂപ ചെലവില്‍ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ജയ്പൂരിന് സമീപം കുക്കാസില്‍ നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തിന് ഹീറോ സെന്റ ര്‍ ഓഫ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ആന്റ് റിസര്‍ച്ച് ആന്റ് ഡിസൈന്‍ എന്നാണ് പേര്. ക മ്പനിയുടെ ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന മോഡലുകള്‍ക്ക് വേണ്ട പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഇവിടെയാവും ഉരുത്തിരിയുക. വാഹന വ്യവസായ രംഗത്ത് ആര്‍ ആന്റ് ഡി […]