യമഹയുടെ മൂന്നാം തലമുറ R15 ഇന്ത്യയിലേക്ക്

യമഹയുടെ മൂന്നാം തലമുറ R15 ഇന്ത്യയിലേക്ക്

പുതിയ R15 V3.0 ബൈക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. ഔദ്യോഗിക വരവിന് മുൻപായി മൂന്നാം തലമുറ R15 V3.0 ബൈക്കിന്‍റെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. R15ന്‍റെ അവതരണം ഉടൻ തന്നെയുണ്ടാകുമെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. R15 V3.0 ഇന്ത്യൻ പതിപ്പിൽ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പകരം നിലവിലുള്ള ടെലിസ്കോപിക് ഫോർക്കുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ മോഡലിൽ സ്ലിപ്പർ ക്ലച്ചിന്‍റെ അഭാവവും ഉണ്ടായേക്കാം. ഏറെ അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയാണ് ബൈക്കിൽ […]

യമഹ MT -09 2018 എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി

യമഹ MT -09 2018 എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി

  യമഹ MT -09 2018 ഇന്ത്യയില്‍ പുറത്തിറങ്ങി. 10.88 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. അല്‍പം കോസ്മെറ്റിക് അപഡേറ്റുകളാണ് നെയ്ക്കഡ് റോഡ്സ്റ്റാര്‍ MT-09 ന്‍റെ പ്രത്യേകത.   ഡിസൈനില്‍ വലിയ വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ കളര്‍ സ്കീമുകളിലാണ് യമഹ പുതിയ വെര്‍ഷന്‍ അവതരിപ്പിക്കുന്നത്.   ബ്യൂയിഷ് ഗ്രേ സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെ എന്നീ കളറുകളിാണ് MT -09 2018 ലഭ്യമാവുക. 847 സിസി ലിക്വിഡ്-കൂള്‍ഡ്, ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ […]

ഫോട്ടോ ഷൂട്ടിന് വേണ്ടി ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനം മേധാവികളില്‍ ഒരാള്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്‌സിലേറ്റര്‍ തിരിച്ച് റെഡിയായി നിന്നു; വാഹന ലോഞ്ചിനിടയില്‍ അരങ്ങേറിയത് രസകരമായ സംഭവം (വീഡിയോ)

ഫോട്ടോ ഷൂട്ടിന് വേണ്ടി ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനം മേധാവികളില്‍ ഒരാള്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്‌സിലേറ്റര്‍ തിരിച്ച് റെഡിയായി നിന്നു; വാഹന ലോഞ്ചിനിടയില്‍ അരങ്ങേറിയത് രസകരമായ സംഭവം (വീഡിയോ)

വിപണികളില്‍ കച്ചവടം പൊടിപൊടിക്കാന്‍ മത്സരിക്കുകയാണ് ഇരുചക്ര വാഹന നിര്‍മാതാക്കളും. ഏതൊക്കെ രീതിയില്‍ വാഹനം വ്യത്യസ്തമാക്കാമോ അത്തരത്തിലൊക്കെ പണികള്‍ കാണിച്ചു കൂട്ടും. ഇവിടെ ഹോണ്ടയുടെ ഇരുചക്രവാഹനം ഗ്രാസ്യയുടെ ലോഞ്ചിനിടയില്‍ രസകരമായ സംഭവമാണ് അരങ്ങേറിയത്. വാഹനം ലോഞ്ച് ചെയ്ത് കഴിഞ്ഞ് ഫോട്ടോസെഷനു വേണ്ടി മേധാവികളിലൊരാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മറ്റൊരാള്‍ ആക്‌സിലറേറ്റര്‍ തിരിച്ചു. പെട്ടെന്ന് വണ്ടി മുന്നോട്ട് കുതിക്കുകയായിരുന്നു. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും വാഹനം സ്‌റ്റേജില്‍ നിന്നു ചാടി നിലത്തേയ്ക്കു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ പൊക്കിയെടുത്തു സ്‌റ്റേജില്‍ എത്തിച്ചുവെങ്കിലും […]

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു

നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു

ലോസ് ആഞ്ജലസ്: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസ (NASA)യുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജലസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്. 2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗം വഴി ഗതാഗതത്തിന് […]

100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല

100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല

കർണാടകത്തിൽ 100 സി.സി.യിൽ കുറവുള്ള ഇരുചക്രവാഹനങ്ങളിൽ ഇനി പിൻസീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കർണാടക മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനവും 100 സി.സി.യിൽ കുറവാണ്. ഇതു കണക്കിലെടുത്ത് വിലക്കുപരിധി 50 സി.സി.യിലേക്ക് കുറയ്ക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. 100 സി.സി.യിൽ താഴെയുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

2023 ആകുമ്പോഴേക്കും മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

വാഷിങ്ടണ്‍: 2023ന് മുമ്പ് പൂര്‍ണമായും മലിനീകരണ വിമുക്തമായ വാഹനങ്ങളിലേക്ക് മാറുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. 22 പുതിയ മോഡലുകള്‍ പുറത്തിറക്കിയാവും ജി.എം മലിനീകരണ വിമുക്തമായ വാഹനലോകത്തിലേക്ക് ചുവടുവെക്കുക. മറ്റ് പല പ്രമുഖ നിര്‍മാതാക്കളും മലിനീകരണ വിമുക്തമായ വാഹനങ്ങള്‍ 2023ന് മുമ്പ് പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യു.എസിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ് എസ്.യു.വികളും, പിക്ക് അപ്, ട്രക്കുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന […]

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ഡുക്കാട്ടി ബൈക്കുകള്‍

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ഡുക്കാട്ടി ബൈക്കുകള്‍

ഇന്ത്യന്‍ വിപിണിയില്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളുമായാണ് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാട്ടി സ്‌പോര്‍ട് ബൈക്കുകളുമായെത്തിയിരിക്കുന്നത്.സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് എന്നിങ്ങനെ രണ്ട് ബൈക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഇറ്റാലിയന്‍ ഡുക്കാട്ടി. 12.08 ലക്ഷം, 13.39 ലക്ഷം എന്നിങ്ങനെയാണ് രണ്ട് ബൈക്കുകളുടേയും എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള സ്‌പോര്‍ട്‌സ് ബൈക്കുകളെ വെല്ലാവുന്ന സവിശേഷതയുമായാണ് ഡുക്കാട്ടി എത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന സവിശേഷതകളാണ് രണ്ട് ബൈക്കുകള്‍ക്കുമുള്ളത്.

തണ്ടര്‍ബേര്‍ഡിനെ എതിരിടാന്‍ യുഎം റെനഗേഡ് കേരളത്തില്‍

തണ്ടര്‍ബേര്‍ഡിനെ എതിരിടാന്‍ യുഎം റെനഗേഡ് കേരളത്തില്‍

2016ലെ ഓട്ടോ എക്‌സോപോയില്‍ ശ്രദ്ധയാകര്‍ഷിച്ച ക്രൂസര്‍ ബൈക്കുകളിലൊന്നാണ് പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യുഎം ഇന്റര്‍നാഷണലിന്റെ റെനഗേഡ് കമാന്‍ഡോ ക്ലാസിക്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേർഡാണ്, റെനഗേഡിന്റെ പ്രധാന എതിരാളികളെന്ന് അന്നുമുതല്‍ ബൈക്ക് പ്രേമികള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇതാ ഈ യുഎം ബൈക്കുകള്‍ ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുന്നു. റെനഗേഡ് കമാന്‍ഡോക്ക് ഒപ്പം മൊജാവേ എന്നൊരു ക്രൂസര്‍ ബൈക്ക് മോഡലിനെക്കൂടി കേരള വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രൂസര്‍ നിരയില്‍ 279.5 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്‌ഐ എന്‍ജിനുള്ളതാണ് റെനഗേഡ് […]

 സ്‌കൗട്ട് ബോബറി  ഇന്ത്യയില്‍ എത്തും

 സ്‌കൗട്ട് ബോബറി  ഇന്ത്യയില്‍ എത്തും

ന്യൂഡല്‍ഹി: പുതിയ മോഡലായ സ്‌കൗട്ട് ബോബറിന്റെ ബുക്കിംങ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്‍കി സ്‌കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌കൗട്ട് നിരയിലെ ഏറ്റവും പുതിയ അംഗമായ സ്‌കൗട്ട് ബോബര്‍ ഈയിടെയാണ് യുഎസ്സില്‍ പുറത്തിറക്കിയത്. മുന്‍ മോഡലായ സ്‌കൗട്ടിനേക്കാള്‍ ചില ഡിസൈന്‍ മാറ്റങ്ങളോടെയാണ് സ്‌കൗട്ട് ബോബര്‍ വിപണിയിലെത്തുന്നത്. നോബി ടയറുകള്‍, നീളം കുറഞ്ഞ ഫെന്‍ഡറുകള്‍, മികച്ച രീതിയില്‍ പണിതീര്‍ത്ത തുകല്‍ സീറ്റ്, സ്ട്രിപ്പ്ഡ് […]

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് […]