ന്യൂഡല്‍ഹി: പുതിയ മോഡലായ സ്കൗട്ട് ബോബറിന്റെ ബുക്കിംങ് സ്വീകരിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ അമ്പതിനായിരം രൂപ ടോക്കണ്‍ തുക നല്കി സ്കൗട്ട് ബോബര്‍ ബുക്ക് ചെയ്യാം. അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ സ്കൗട്ട് നിരയിലെ ഏറ്റവും പുതിയ അംഗമായ സ്കൗട്ട് ബോബര്‍ ഈയിടെയാണ് യുഎസ്സില്‍ പുറത്തിറക്കിയത്. മുന്‍ മോഡലായ സ്കൗട്ടിനേക്കാള് ചില ഡിസൈന്‍ മാറ്റങ്ങളോടെയാണ് സ്കൗട്ട് ബോബര്‍ വിപണിയിലെത്തുന്നത്. നോബി ടയറുകള്‍, നീളം കുറഞ്ഞ ഫെന്‍ഡറുകള്‍, മികച്ച രീതിയില്‍ പണിതീര്‍ത്ത തുകല്‍ സീറ്റ്, സ്ട്രിപ്പ്ഡ് […]
ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് […]
ട്വിന്‍ സിലിണ്ടര്‍ 750 സിസി എന്‍ജിനില്‍ പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കം റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചിട്ട് കുറച്ചുനാളായി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധികം വൈകാതെ ഏറ്റവും കരുത്തുറ്റ എന്‍ഫീല്‍ഡ് മോഡല്‍ വിപണിയിലെത്തും. കഫേ റേസര്‍, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു നിരകളില്‍ ട്വിന്‍ സിലിണ്ടര്‍ 750 സിസി മോഡലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. പരമാവധി 50 എച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്ജിന്. […]
2018 കവസാക്കി KX250F ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 7.52 ലക്ഷം രൂപ വിലയിലാണ് അപ്ഡേറ്റഡ് ഡേര്‍ട്ട് മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ ടോര്‍ക്കേകുന്ന എന്‍ജിനും പുതുക്കിയ സസ്പെന്ഷന് സെറ്റപ്പുമാണ് 2018 കവസാക്കി KX250F ന്റെ ഹൈലൈറ്റ്. 2017 മോഡലിനെ അപേക്ഷിച്ച്, 2018 KX250F കുറഞ്ഞ ലാപ് ടൈമിംഗാണ് കാഴ്ചവെയ്ക്കുന്നതെന്ന് കവസാക്കി അവകാശപ്പെടുന്നു. പഴയ മോഡലില്‍ നിന്നും 3,80,000 രൂപയുടെ വിലവര്‍ധനവാണ് 2018 KX250F രേഖപ്പെടുത്തുന്നത്. റേസ് ട്രാക്കുകളില്‍ മാത്രമാണ് കവസാക്കി KX250F ഉപയോഗിക്കാന്‍ സാധിക്കുക. മാത്രമല്ല, പൊതു […]
ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുമായി സുസൂക്കി വരുന്നു. ഹയാത്തെ, ജിക്സര്‍ നിരയിലൂടെ സാന്നിധ്യമറിയിക്കുന്ന സുസൂക്കി, ബജറ്റ് ക്രൂയിസര്‍ ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ് സംബന്ധിച്ച് ചില ഡീലര്‍ഷിപ്പുകള്‍ക്ക് സുസൂക്കി വിവരം നല്‍കിയിട്ടുണ്ട്. കൂടാതെ, സുസൂക്കിയുടെ ലൂബ്രിക്കന്‍ഡ് പാര്‍ട്ട്ണര്‍ മൊട്ടുല്‍, GZ150 യെ ഇതിനകം പരീക്ഷിച്ചും കഴിഞ്ഞു. ബജറ്റ് ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിലൂടെ ബജാജ് തുടരുന്ന ഏകാധിപത്യം തകര്‍ക്കുകയാണ് സുസൂക്കിയുടെ ലക്ഷ്യം. അതിനാല്‍ എന്‍ട്രിലെവല്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍, GZ150 യെ […]
ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്പോര്‍ട്സ് ബൈക്കുകളുടെ നിര്‍മാണത്തില്‍ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിരക്കുകള്‍ പ്രകാരം 350 സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് വിലയില്‍ വര്ധനയുണ്ടാകുമ്പോള് അതില്‍ താഴെയുള്ളവക്ക് വില കുറയും. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.എമ്മും വില പുതുക്കിയത്. കെ.ടി.എമ്മിന്റെ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. 8,600 രൂപയുടെ വരെ കുറവാണ് ഇരു മോഡലുകള്‍ക്കും ഉണ്ടാകുക. എന്നാല്‍ ഡ്യൂക്ക് 390 […]