അപ്പാച്ചെ ആര്‍ആര്‍ 310എസ് ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡല്‍

അപ്പാച്ചെ ആര്‍ആര്‍ 310എസ് ഉടനെത്തും; ബിഎംഡബ്ല്യൂ സഖ്യത്തിലുള്ള ആദ്യ മോഡല്‍

നീണ്ട കാത്തിരിപ്പിന്റെ അവസാനത്തില്‍ ടിവിഎസ് അപ്പാച്ചെ RR 310 S ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടിവിഎസ്ബിഎംഡബ്യൂ സഖ്യത്തില്‍ നിന്നുള്ള ആദ്യ മോഡലെന്ന സവിശേഷതയും ഇതിനുണ്ട്. വരാനിരിക്കുന്ന ബിഎംഡബ്യൂ G310R മോഡലിന്റെ അടിസ്ഥാനത്തിലാണ് ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ നിര്‍മാണം. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അകുല 310 എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR 310 S കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ടിവിഎസ് റേസിങിന്റെ 33 വര്‍ഷത്തെ അനുഭവ സമ്പത്താണ് […]

വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പ് ഇന്ത്യയിലെത്തി; വില 95,077 രൂപ

വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പ് ഇന്ത്യയിലെത്തി; വില 95,077 രൂപ

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയില്‍ നിന്നും വീണ്ടും ഒരു വെസ്പ. വെസ്പ എലഗന്റ് 150 സ്‌പെഷ്യല്‍ പതിപ്പാണ് പുറത്തിറക്കിയത്. 95,077 രൂപയാണ് പൂണെ എക്‌സ്‌ഷോറൂം വില. നിലവിലുള്ള SXL/VXL എന്നീ രണ്ടു പതിപ്പുകള്‍ക്ക് പുറമേയാണ് പുതിയ 150 സിസി സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ വെസ്പ/അപ്രീലിയ/മോട്ടോപ്ലെക്‌സ് ഷോറൂമുകളിലും വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വെസ്പയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയാണ് പിയാജിയോ സ്‌പെഷ്യല്‍ എഡിഷനെ എത്തിക്കുന്നത്. ബീജ് യുനികോ, പേള്‍ വൈറ്റ് […]

ബജാജ് വി12 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു

ബജാജ് വി12 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു

ബജാജ് വി12 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. വി12 ന് ഡിസ്‌ക് ബ്രേക്ക് വേരിയന്റ് വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുത്തന്‍ മോഡലിനെ ബജാജ് അവതരിപ്പിച്ചിരിക്കുന്നത്. 60,000 രൂപ വിലയിലാണ് വി12 ഡിസ്‌ക് ബ്രേക്ക് വേരിയന്റിനെ ബജാജ് അണിനിരത്തുന്നത്. നിലവിലെ ഡ്രം ബ്രേക്ക് വേരിയന്റിലും 3000 രൂപ വിലവര്‍ധനവിലാണ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റ് വന്നെത്തുന്നത്. വി12 ന് മേല്‍ ബജാജ് ഓട്ടോ സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ഡ്രം ബ്രേക്ക് […]

ഡ്യൂക്കാറ്റിയെ സ്വന്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുന്നു

ഡ്യൂക്കാറ്റിയെ സ്വന്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുന്നു

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗനില്‍ നിന്നും ഡ്യുക്കാറ്റിയെ നേടാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഫോക്‌സ് വാഗന് കീഴിലാണ് സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി വിപണിയില്‍ എത്തുന്നത്. ഡീസല്‍ മലിനീകരണ വിവാദത്തില്‍ തിരിച്ചടി നേരിട്ട ഫോക്‌സ്‌വാഗന് ഇറ്റാലിയന്‍ ബ്രാന്‍ഡായ ഡ്യുക്കാറ്റിയെ വില്‍ക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞെന്ന് നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 10500 കോടി രൂപയോളമാണ് ഡ്യുക്കാറ്റിയുടെ മതിപ്പ് വില. മറുഭാഗത്ത് […]

ഹോണ്ട സ്‌കൂട്ടര്‍ ഇനി ക്ലാസിക് ലുക്കില്‍; പുതിയ ഹോണ്ട സ്‌കൂപ്പി ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു

ഹോണ്ട സ്‌കൂട്ടര്‍ ഇനി ക്ലാസിക് ലുക്കില്‍; പുതിയ ഹോണ്ട സ്‌കൂപ്പി ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നു

ഹോണ്ട സ്‌കൂട്ടര്‍ എന്ന് കേള്‍ക്കുമ്പോഴെ ആദ്യം ഓര്‍മയില്‍ വരുക ആക്ടീവയാണ്. ഒന്നര കോടിയിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച ആക്ടീവ. എന്നാല്‍ നിരത്തിലെത്തി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രൂപത്തിലും പെര്‍ഫോമെന്‍സിലും കാര്യമായ മാറ്റമില്ലാത്ത ആക്ടീവ ഭൂരിഭാഗം പേര്‍ക്കും മടുത്തു കഴിഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാകണം പതിവ് ഹോണ്ട മുഖത്തില്‍നിന്ന് മാറി ക്ലാസിക് ലുക്കില്‍ പുതിയ സ്‌കൂപ്പി സ്‌കൂട്ടര്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്തിക്കുന്നത്. മെട്രോപൊളിറ്റന്‍ നെയിം പ്ലേറ്റിന് കീഴില്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിലസുന്ന സ്‌കൂപ്പി സ്‌കൂട്ടര്‍ അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് […]

ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ തിരികെ വരുന്നു

ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ തിരികെ വരുന്നു

വാഹന പ്രേമികള്‍ക്ക് ഇതിലും വലിയ വാര്‍ത്ത ലഭിക്കാനില്ല. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ച ജാവ മോട്ടോര്‍സൈക്കിളുകള്‍ തിരികെ വരുന്നൂ. യൂറോപ്യന്‍ മലിനീകരണ മാനദണ്ഡമായ യൂറോ4 നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഒരുങ്ങിയെത്തുന്ന ജാവ 350 ഒഎച്ച്‌സി മധ്യ അമേരിക്ക, റഷ്യ, ഇംഗ്ലണ്ട് വിപണികളില്‍ ഉടന്‍ സാന്നിധ്യമറിയിക്കും. ന്യൂജനറേഷന്‍ സ്‌റ്റൈല്‍ ആന്‍ഡ് പെര്‍ഫോര്‍മന്‍സിനെ കോര്‍ത്തിണക്കിയാണ് പുത്തന്‍ ജാവ 350 ഒഎച്ച്‌സി വന്നെത്തുന്നത്. ചൈനീസ് നിര്‍മ്മാതാക്കളായ ഷിന്റെയില്‍ നിന്നുമുള്ള എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ എഞ്ചിനാണ് മോഡലില്‍ ഉള്‍പ്പെട്ടിട്ടുള്ളത് […]

സൈലന്‍സറുകള്‍ മാറ്റി ഇനി വണ്ടി ഓടിക്കാനുള്ള മോഹം മറന്നേക്കൂ: കര്‍ശന നടപടിയുമായി മോട്ടോര്‍ വകുപ്പ്

സൈലന്‍സറുകള്‍ മാറ്റി ഇനി വണ്ടി ഓടിക്കാനുള്ള മോഹം മറന്നേക്കൂ: കര്‍ശന നടപടിയുമായി മോട്ടോര്‍ വകുപ്പ്

കണ്ണൂര്‍: സൈലന്‍സറുകള്‍ മാറ്റി ഇടിവെട്ട് ശബ്ദമുണ്ടാക്കി നിരത്ത് കൈയടക്കാമെന്ന മോഹം ഇനി വേണ്ട. മാറ്റം വരുത്തിയ സൈലന്‍സറുള്ള ബൈക്കുകള്‍ക്കെതിരെ വീണ്ടും കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തെത്തി. ചെവിപൊട്ടിത്തെറിക്കുന്ന ശബ്ദത്തിലുള്ള എയര്‍ഹോണുകളും പിടിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍വാഹനവകുപ്പും ഐ.എം.എ.യും ചേര്‍ന്ന് നടപ്പാക്കിയ ‘നോ ഹോണ്‍ ഡേ’ യുടെ തുടര്‍ച്ചയാണിത്. സൈലന്‍സര്‍ മാറ്റി ശബ്ദമലിനീകരണമുണ്ടാക്കിയ 35 ബൈക്കുകള്‍ക്കെതിരെ ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയെടുത്തു. എയര്‍ഹോണുകള്‍ ഉപയോഗിച്ച 42 വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. അതിര്‍ത്തികളില്‍ പരിശോധന നടത്തി എയര്‍ഹോണുകള്‍ അഴിപ്പിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വാഹന രജിസ്‌ട്രേഷന്‍ […]

1000 സിസി എന്‍ജിനുമായി പുതിയ ബുള്ളറ്റ്

1000 സിസി എന്‍ജിനുമായി പുതിയ ബുള്ളറ്റ്

ഒന്നു കണ്ണടച്ചു തുറക്കും മുമ്പ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വന്തമാക്കിയ ഇരുചക്ര വാഹനമാണ് ബുള്ളറ്റ്. 350 സിസിയിലും 500 സിസിയിലും കുതിക്കുന്ന ഈ ബൈക്കുകള്‍ക്ക് 1000 സിസിയുള്ള എന്‍ജിന്‍ ലഭിച്ചാല്‍ പിന്നെ പറയാനുണ്ടോ. സംഗതി കിടുക്കും അല്ലേ. ബുള്ളറ്റിനെ 1000 സിസി ബൈക്കാക്കുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു കാര്‍ബെറി ബുള്ളറ്റ്. ഓസ്‌ട്രേലിയന്‍ സ്വദേശി പോള്‍ കാര്‍ബെറിയാണ് 1000 സിസി ബുള്ളറ്റ് നിര്‍മിക്കുന്നത്. നിരവധി ബൈക്കുകള്‍ നിര്‍മിച്ചെങ്കിലും 2011ല്‍ കാര്‍ബെറി ബുള്ളറ്റ് ഓസ്‌ട്രേലിയയിലെ നിര്‍മാണം അവസാനിപ്പിച്ചു. കാര്‍ബെറി […]

‘ സ്മാര്‍ട്ട് ‘ ഇലക്ട്രിക് വാഹനങ്ങളുമായി ഹീറോ

‘ സ്മാര്‍ട്ട് ‘ ഇലക്ട്രിക് വാഹനങ്ങളുമായി ഹീറോ

കമ്യൂട്ടര്‍ വിഭാഗത്തിനപ്പുറത്തേക്കു സാന്നിധ്യം ശക്തമാക്കാന്‍ ഇരുചക്രവാഹന വിപണിയെ നയിക്കുന്ന ഹീറോ മോട്ടോ കോര്‍പ് തയാറെടുക്കുന്നു. ‘സ്മാര്‍ട്’ വൈദ്യുത വാഹനങ്ങളും പ്രീമിയം മോട്ടോര്‍ സൈക്കിളുകളുമൊക്കെ അവതരിപ്പിച്ചു വിപണി വിപുലീകരിക്കാനാണു കമ്പനിയുടെ പദ്ധതി. 100 – 125 സിസി വിഭാഗത്തിലെ ശക്തമായ സാന്നിധ്യത്തിലൂടെ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ നേതൃസ്ഥാനത്താണു ഹീറോ മോട്ടോ കോര്‍പ്. കഴിഞ്ഞ സെപ്റ്റംബറിലെ പുതിയ അവതരണമടക്കം നാലോളം മോഡലുകളാണു ഹീറോ മോട്ടോ കോര്‍പിന് 150 സി സി എന്‍ജിനുള്ള ബൈക്കുകള്‍ ഇടംപിടിക്കുന്ന പ്രീമിയം വിഭാഗത്തിലുള്ളത്. നേരത്തെ വിപണിയിലുണ്ടായിരുന്ന […]

പോലീസ് സേനകളും ഹൈടെക്കാകുന്നു; കൊല്‍ക്കത്ത പോലീസിന് അഞ്ച് ലക്ഷം രൂപയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍

പോലീസ് സേനകളും ഹൈടെക്കാകുന്നു; കൊല്‍ക്കത്ത പോലീസിന് അഞ്ച് ലക്ഷം രൂപയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍

രാജ്യത്തെ പൊലീസ് സേനകളും ട്രന്റ് ആകുകയാണ്. പഴയ ബൈക്കുകള്‍ ഉപേക്ഷിച്ച് പുതിയ സൂപ്പര്‍ബൈക്കുകള്‍ സ്വന്തമാക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍. സേവനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഉറപ്പുണ്ടാകും. കൂടാതെ ഹൈടെക് ആയി മാറാനും സേനകള്‍ ഒരുങ്ങുകയാണ്. ഗുജറാത്ത് പൊലീസിന് പിന്നാലെ അമേരിക്കന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് സന്ത്വമാക്കുകയാണ് കൊല്‍ക്കത്ത പൊലീസും. ഹാര്‍ലി ഡേവിഡ്‌സണിന്റെ അഞ്ച് സ്ട്രീറ്റ് 750 ബൈക്കുകളാണ് കൊല്‍ക്കത്ത പൊലീസ് സ്വന്തമാക്കിയത്. 2015ല്‍ സ്ട്രീറ്റ് 750 സ്വന്തമാക്കിയ ഗുജറാത്ത് പൊലീസ് ബൈക്കില്‍ ധാരാളം മോഡിഫിക്കേഷന്‍സ് നടത്തിയാണ് […]

1 3 4 5 6 7 17