ആദ്യ ബാച്ച് ഇലക്ട്രിക് ടിഗോറിനെ കൈമാറി ടാറ്റ

ആദ്യ ബാച്ച് ഇലക്ട്രിക് ടിഗോറിനെ കൈമാറി ടാറ്റ

ഗുജറാത്തിലെ സാനന്ത് പ്ലാന്‍റില്‍ നിന്നും പുറത്തിറക്കിയ ആദ്യ ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളെ സര്‍ക്കാരിന് കൈമാറി ടാറ്റ. ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡാണ് (EECL)ടിഗോര്‍ ഇവി മോഡലുകളെ ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ നൽകിയിരിക്കുന്ന കരാർ പ്രകാരം 250 ടിഗോർ ഇലക്ട്രിക് പതിപ്പുകളെയാണ് ടാറ്റ ആദ്യഘട്ടത്തിൽ നിർമ്മിക്കുക. മൊത്തത്തിൽ 10,000 യൂണിറ്റുകളാണ് ടാറ്റ നിർമിക്കുന്നത്. ഇഇസിഎല്ലിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം ടിഗോർ ഇവിയുടെ ആദ്യ ബാച്ചിനെ ടാറ്റ മോട്ടേഴ്സ് ആഗോള തലവൻ ടൺടെർ ബുട്ച്ചെക്ക് ഇഇസിഎൽ എംഡി […]

മാരുതി ന്യൂജെൻ ഡിസയറുകളെ തിരിച്ച് വിളിക്കുന്നു

മാരുതി ന്യൂജെൻ ഡിസയറുകളെ തിരിച്ച് വിളിക്കുന്നു

മാരുതി പുത്തൻ തലമുറ ഡിസയർ കോമ്പാക്ട് സെഡാനുകളെ തിരിച്ച് വിളിക്കുന്നു. റിയർ വീൽ ഹബ്ബിലുണ്ടായ നിർമ്മാണ പിഴവിനെ തുടർന്നാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23നും ജൂലായ് 10നും ഇടയ്ക്ക് നിർമാണം നടത്തിയ 21,494 യൂണിറ്റുകളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാരുതി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓക്ടോബർ മുതൽ പ്രശ്ന സാധ്യതയുള്ള ഡിസയർ ഉപഭോക്താക്കളെ ഡീലർഷിപ്പുകാർ ബന്ധപ്പെട്ട് വരികയാണെന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പിഴവുകളുള്ള ഡിസയറുകളെ തിരിച്ച് വിളിച്ച് റിയൽ വീൽ ഹബ്ബ് മാറ്റി […]

റേഞ്ച് റോവർ വെലാർ’ ഇന്ത്യയിൽ; വില 78.83 ലക്ഷം

റേഞ്ച് റോവർ വെലാർ’ ഇന്ത്യയിൽ; വില 78.83 ലക്ഷം

ലാൻഡ് റോവറിന്‍റെ ആഡംബര ഓഫ് റോഡ് എസ്‍യുവി ‘റേഞ്ച് റോവർ വെലാർ’ ഇന്ത്യയിലവതരിച്ചു. ഡൽഹി എക്സ്ഷോറൂം 78.83 ലക്ഷം രൂപയ്ക്കാണ് ഈ വാഹനമെത്തിയിരിക്കുന്നത്. വെലാറിന് മേലുള്ള ബുക്കിങ് ഇതിനകം തന്നെയാരംഭിച്ചു. ജനുവരി അവസനാത്തോടുകൂടിയായിരിക്കും വിതരണം ആരംഭിക്കുക. റേഞ്ച് റോവർ ഫാമിലിയിൽ നിന്നുള്ള നാലാമത്തെ അവതാരമായ വെലാർ ഇവോഖിനും സ്പോർടിനുമിടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. റേഞ്ച് റോവറിന്‍റെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയാണ് വെലാറിൽ പിന്തുടർന്നിരിക്കുന്നത്. വീതിയേറിയെ കൂപെ റൂഫ്‌ലൈനാണ് എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം. വലുപ്പമേറിയ രണ്ട് ടച്ച് സ്ക്രീനുകളാണ് […]

മാരുതി സെലേറിയോ എക്‌സ് വിപണിയിൽ ഇറക്കി

മാരുതി സെലേറിയോ എക്‌സ് വിപണിയിൽ ഇറക്കി

മാരുതി സെലേറിയോയുടെ പുതിയ വേരിയന്റ് – സെലേറിയോ എക്‌സ്, വിപണിയിൽ ഇറക്കി. മികച്ച സ്റ്റൈലിലും ആകർഷകമായ വ്യത്യസ്ത കളറുകളിലുമാണ് സെലേറിയോയുടെ പുതിയ അവതാരം. ഈ മോഡലിന് ഏറ്റവും കുറഞ്ഞ വില [ഡൽഹി] 4 .57 ലക്ഷം രൂപയാകും. ഫുൾ ഓപ്‌ഷനു 5 .43 ലക്ഷം രൂപയുമാകും. സൈഡ് ബോഡിയിലും റിയർ ബമ്പറിലും പ്രത്യേക ക്ലാഡിങ്, ഗ്രില്ലിലെ പിയാനോ ബാക് ഫിനിഷ്, ഫോഗ് ഗാർണിഷ് തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും പ്രിയമേറിയ ആട്ടോ […]

പുതുവർഷത്തിൽ ഇസുസു വാഹനങ്ങളുടെ വില വർധിക്കും

പുതുവർഷത്തിൽ ഇസുസു വാഹനങ്ങളുടെ വില വർധിക്കും

പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഇസുസു. 2018 ജനുവരി ഒന്നു മുതൽ എസ്‍യുവികളുടെയും പിക് അപ്പ് വാഹനങ്ങളുടെയും വിലയാണ് വർധിപ്പിക്കുന്നത്. മൂന്ന് മുതൽ നാല് ശതമാനം വരെയാകും വില വർധന. ഇന്ത്യയിൽ ഇസുസുവിന്‍റെ ഡി-മാക്‌സ് വി-ക്രോസ്, ഡി-മാക്‌സ്, എംയു-എക്‌സ് വാഹനങ്ങളാണ് നിലവിൽ വിൽക്കപ്പെടുന്നത്. 13.31 ലക്ഷം രൂപയാണ് വി-ക്രോസിന്. എംയു-എക്‌സിന് 25 ലക്ഷം രൂപ. വാണിജ്യ വാഹനങ്ങളായ ഡി-മാക്സിന് 15,000 രൂപ വരെ വർധനവുണ്ടാകും. 2018 ജനുവരിയിലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക. ഇസുസു മാത്രമല്ല ചെക്ക് […]

വിയോസ് സെഡാനുമായി ടൊയോട്ട ഇന്ത്യയിലേക്ക്

വിയോസ് സെഡാനുമായി ടൊയോട്ട ഇന്ത്യയിലേക്ക്

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട പുതിയ വിയോസ് സെഡാനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 പകുതിയോടെ ഇന്ത്യയിൽ അവതരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഇന്ത്യയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവയ്ക്കായിരിക്കും വിയോസ് എതിരാളിയാവുക. ഷാർപ്പ് ആൻഡ് അഗ്രസീവ് ലുക്കാണ് വിയോസിന് ടൊയോട്ട പകർന്ന് നൽകിയിരിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവയടങ്ങുന്നതായിരിക്കും വിയോസ്. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഇന്ത്യയിൽ വിയോസിന് കരുത്ത് പകരുക. 107 ബിഎച്ച്പിയുള്ള […]

അത്ഭുതപ്പെടുത്താന്‍ മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് കാര്‍; എന്ന് വിപണിയിലെത്തും

അത്ഭുതപ്പെടുത്താന്‍ മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് കാര്‍; എന്ന് വിപണിയിലെത്തും

ലോകത്തെ മുന്‍നിര കാര്‍നിര്‍മ്മാതാക്കളാണ് മിട്സുബിഷി. പുതിയ മോഡലുകളിലൂടെ എക്കാലത്തും കമ്പനി വാഹന പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്.പെട്രോള്‍ ഡീസല്‍ കാറുകളുടെ കാലം ക‍ഴിയാന്‍ പോകുന്നുവെന്ന കാര്യം ഏവര്‍ക്കും ബോധ്യമുള്ളതാണ്. പുതിയ കാലത്തില്‍ ഇലക്ട്രിക് കാറുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മിട്സുബിഷിയും കളം പിടിക്കുമെന്നുറപ്പാണ്. ആദ്യ ഇലക്ട്രിക് എസ് യു വി അതിനുള്ള തയ്യാറെടുപ്പുകളെല്ലാം അണിയറയില്‍ പൂര്‍ത്തിയായതായാണ് സൂചന. വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിട്സുബിഷിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അധികൃതര്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ബാറ്ററിയില്‍ […]

എസ്.യു.വി വിപണി കൈയേറാന്‍ റെനോയുടെ ക്യാപ്റ്റര്‍  

എസ്.യു.വി വിപണി കൈയേറാന്‍ റെനോയുടെ ക്യാപ്റ്റര്‍   

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ പൊടുന്നനെ ജനപ്രീതി നേടിയ കാര്‍ നിര്‍മാതാക്കളാണ് റെനോള്‍ട്ട്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ പ്രീമിയം എസ്.യു.വിയായ ക്യാപ്റ്റര്‍ ആണ് ഇപ്പോള്‍ നിരത്തിലെത്തിയത്. പെട്രോള്‍ വാരിയന്റിന് 9.99 ലക്ഷവും ഡീസല്‍ വാരിയന്റിന് 11.39 ലക്ഷവുമാണ് ക്യാപ്റ്ററിന്റെ ആരംഭ വില. പെട്രോള്‍ മോഡല്‍ 16 വാല്‍വ് 4 സിലിണ്ടര്‍ എന്‍ജിന്‍,5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ്,1.5L H4K എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. നേരത്തെ കോംപാക്റ്റ് എസ്.യു.വി മോഡലില്‍ റെനോ പുറത്തിറക്കിയ ഡസ്റ്ററിന് […]

പുത്തന്‍ലുക്കില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് 2017

പുത്തന്‍ലുക്കില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് 2017

  പുത്തന്‍ലുക്കുമായി പ്രാതാപം തിരികെപ്പിടിക്കാന്‍ ഇക്കോസ്പോര്‍ട്ട് 2017. നിരവധി പ്രത്യേകതകളുമായാണ് ഇത്തവണ ഇക്കോസ്പോര്‍ട്ടിന്‍റെ വരവ്. ഇക്കോസ്‌പോര്‍ടില്‍ തനത് എസ്‌യുവി മുഖം കൊണ്ടുവരാനുള്ള ഫോര്‍ഡിന്റെ ശ്രമം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമാണ്. പുത്തന്‍ മുഖരൂപമാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്. സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്. ഗ്രില്ലിന് ഇരുവശത്തുമായുള്ള ട്വിന്‍ ബാരല്‍ ഹെഡ്‌ലാമ്പുകള്‍ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച പുതിയ ഫോഗ്‌ലാമ്പുകളില്‍ തന്നെയാണ് ടേണ്‍ സിഗ്നലുകളും തിങ്ങി ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ട് […]

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കും

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി നിരത്തിലെത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. […]

1 2 3 50