റെഡി-ഗോ ഡയമണ്ട് എഡിഷന്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍

റെഡി-ഗോ ഡയമണ്ട് എഡിഷന്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ റെഡി-ഗോ ഡയമണ്ട് എഡിഷനെ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍. മത്സരങ്ങള്‍ ഏറിവരുന്ന ശ്രേണിയില്‍ പുതിയ പതിപ്പുകളെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് ഡാറ്റ്‌സണ്‍. അടുത്തിടെ റെഡി-ഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തിയിരുന്നു. അല്‍പ്പം കോസ്‌മെറ്റ് അപ്‌ഡേഷനുകളോടെ പുതിയ നിറങ്ങളിലായിരിക്കും റെഡി-ഗോ-ഡയമണ്ട് എഡിഷനുകള്‍ പുറത്തിറങ്ങുക. റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളിലായിരിക്കും ഡയമണ്ട് എഡിഷന്‍ ലഭ്യമാകുക. 54 ബിഎച്ച്പിയുെ 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് 800 സിസി മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം 67 ബിഎച്ച്പിയും 91 […]

പുത്തൻ വാഗൺ ആറുമായി മാരുതി

പുത്തൻ വാഗൺ ആറുമായി മാരുതി

പുതിയ സ്വിഫ്റ്റിന് ഇന്ത്യയിൽ ഉജ്ജ്വലമായ വരവേല്പാണ് ലഭിച്ചത്. നിരത്തിലെത്തും മുൻപെ തന്നെ ബുക്കിങിൽ റെക്കോർഡും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു സ്വിഫ്റ്റ്. ഇപ്പോഴിതാ വാഗൺ ആറിന്‍റെ പുതിയ പതിപ്പിനെ കൂടി വിപണിയിലവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ഉടൻ തന്നെ പുതിയ വാഗൺ ആറിന്‍റെ അവതരണമുണ്ടാകുമെന്നാണ് കമ്പനി നൽകുന്ന സൂചന. ഡൽഹി പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള വാഗൺ ആറിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ഇക്കുറി മറയൊന്നുമില്ലാതെയാണ് മാരുതിയുടെ പരീക്ഷണയോട്ടം. അതുകൊണ്ട് വരവിന് മുൻപെ തന്നെ വാഗൺ ആറിന്‍റെ പരിഷ്കരിച്ച മുഖം […]

തരംഗമാകാൻ ടാറ്റയുടെ നെക്സോൺ എയറോ

തരംഗമാകാൻ ടാറ്റയുടെ നെക്സോൺ എയറോ

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായിട്ടായിരുന്നു നെക്സോൺ ആദ്യമായി അരങ്ങേറിയത്. രണ്ടു വർഷത്തിനുള്ളിൽ നെക്സോൺ എന്ന എസ്‍യുവി യാഥാർത്ഥ്യമാവുകയും ചെയ്തു. ഇന്ന് ഇന്ത്യൻ വിപണി കണ്ട മികച്ചൊരു എസ്‍യുവി ആയി മാറിയിരിക്കുകയാണ് നെക്സോൺ. അതുകൊണ്ട് തന്നെ നെക്സോണിന് മേലുള്ള പരീക്ഷണം നിർത്തിവയ്ക്കാൻ ടാറ്റ ഒരുക്കമല്ല. നെക്സോണിന് പുത്തൻ ഒരു പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. നെക്സോൺ എയറോ എന്നപേരിൽ 2018 ഓട്ടോഎക്സ്പോയിലാണ് ആദ്യാവതരണം നടത്തിയിരിക്കുന്നത്. ടാറ്റയുടെ കസ്റ്റം സ്റ്റൈലിങ് കിറ്റിൽ ഒരുങ്ങിയ പുതിയ പതിപ്പാണ് നെക്സോൺ എയറോ. […]

വരുന്നൂ, സ്റ്റിയറിംഗില്ലാത്ത കാര്‍

വരുന്നൂ, സ്റ്റിയറിംഗില്ലാത്ത കാര്‍

  സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാത്ത കാര്‍ വികസിപ്പിച്ചെന്ന അവകാശവാദവുമായി ജനറല്‍ മോട്ടോഴ്‌സ്. ഫുള്‍ ഓട്ടോമേഷന്‍ ടെക്‌നോളജിയുമായാണ് ജനറല്‍ മോട്ടോഴ്‌സ് എത്തുന്നത്. ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്നാണ് ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഇലക്ട്രിക് കാറിന്റെ പേര്. എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പില്‍ രേഖപ്പെടുത്തിയാല്‍ വാഹനം തനിയെ നീങ്ങുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് പറയുന്നത്. ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം. ഇതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്‌നോളജിയുടെ […]

മഹീന്ദ്രയുടെ പുതിയ TUV300 പ്ലസ്; അവതരണം ജനുവരിയിൽ

മഹീന്ദ്രയുടെ പുതിയ TUV300 പ്ലസ്; അവതരണം ജനുവരിയിൽ

TUV300 ന്‍റെ 9 സീറ്റർ മോഡലിനെ വിപണിയിലവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. യൂട്ടിലിറ്റി വാഹന നിരയിൽ TUV300 ന്‍റെ പുതിയ നീളമേറിയ TUV300 പ്ലസ് മോഡലിനെയാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇപ്പോൾ പുതിയ TUV300 പ്ലസ് മോഡലിന്‍റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര. ഒപ്പം TUV300 പ്ലസിന്‍റെ ARAI പകർപ്പും പുറത്തിറങ്ങിയിട്ടുണ്ട്. 4,398 mm നീളവും, 1,815 mm വീതിയും, 1,837 mm ഉയരവുമാണ് പുതിയ TUV300 പ്ലസ് മോഡലിനുള്ളത്. നിലവിലുള്ള മോഡലിനേക്കാൾ 403 mm നീളം കൂടുതലുണ്ട് പുതിയ […]

ആദ്യ ബാച്ച് ഇലക്ട്രിക് ടിഗോറിനെ കൈമാറി ടാറ്റ

ആദ്യ ബാച്ച് ഇലക്ട്രിക് ടിഗോറിനെ കൈമാറി ടാറ്റ

ഗുജറാത്തിലെ സാനന്ത് പ്ലാന്‍റില്‍ നിന്നും പുറത്തിറക്കിയ ആദ്യ ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളെ സര്‍ക്കാരിന് കൈമാറി ടാറ്റ. ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡാണ് (EECL)ടിഗോര്‍ ഇവി മോഡലുകളെ ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ നൽകിയിരിക്കുന്ന കരാർ പ്രകാരം 250 ടിഗോർ ഇലക്ട്രിക് പതിപ്പുകളെയാണ് ടാറ്റ ആദ്യഘട്ടത്തിൽ നിർമ്മിക്കുക. മൊത്തത്തിൽ 10,000 യൂണിറ്റുകളാണ് ടാറ്റ നിർമിക്കുന്നത്. ഇഇസിഎല്ലിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം ടിഗോർ ഇവിയുടെ ആദ്യ ബാച്ചിനെ ടാറ്റ മോട്ടേഴ്സ് ആഗോള തലവൻ ടൺടെർ ബുട്ച്ചെക്ക് ഇഇസിഎൽ എംഡി […]

മാരുതി ന്യൂജെൻ ഡിസയറുകളെ തിരിച്ച് വിളിക്കുന്നു

മാരുതി ന്യൂജെൻ ഡിസയറുകളെ തിരിച്ച് വിളിക്കുന്നു

മാരുതി പുത്തൻ തലമുറ ഡിസയർ കോമ്പാക്ട് സെഡാനുകളെ തിരിച്ച് വിളിക്കുന്നു. റിയർ വീൽ ഹബ്ബിലുണ്ടായ നിർമ്മാണ പിഴവിനെ തുടർന്നാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23നും ജൂലായ് 10നും ഇടയ്ക്ക് നിർമാണം നടത്തിയ 21,494 യൂണിറ്റുകളിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാരുതി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓക്ടോബർ മുതൽ പ്രശ്ന സാധ്യതയുള്ള ഡിസയർ ഉപഭോക്താക്കളെ ഡീലർഷിപ്പുകാർ ബന്ധപ്പെട്ട് വരികയാണെന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പിഴവുകളുള്ള ഡിസയറുകളെ തിരിച്ച് വിളിച്ച് റിയൽ വീൽ ഹബ്ബ് മാറ്റി […]

റേഞ്ച് റോവർ വെലാർ’ ഇന്ത്യയിൽ; വില 78.83 ലക്ഷം

റേഞ്ച് റോവർ വെലാർ’ ഇന്ത്യയിൽ; വില 78.83 ലക്ഷം

ലാൻഡ് റോവറിന്‍റെ ആഡംബര ഓഫ് റോഡ് എസ്‍യുവി ‘റേഞ്ച് റോവർ വെലാർ’ ഇന്ത്യയിലവതരിച്ചു. ഡൽഹി എക്സ്ഷോറൂം 78.83 ലക്ഷം രൂപയ്ക്കാണ് ഈ വാഹനമെത്തിയിരിക്കുന്നത്. വെലാറിന് മേലുള്ള ബുക്കിങ് ഇതിനകം തന്നെയാരംഭിച്ചു. ജനുവരി അവസനാത്തോടുകൂടിയായിരിക്കും വിതരണം ആരംഭിക്കുക. റേഞ്ച് റോവർ ഫാമിലിയിൽ നിന്നുള്ള നാലാമത്തെ അവതാരമായ വെലാർ ഇവോഖിനും സ്പോർടിനുമിടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. റേഞ്ച് റോവറിന്‍റെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയാണ് വെലാറിൽ പിന്തുടർന്നിരിക്കുന്നത്. വീതിയേറിയെ കൂപെ റൂഫ്‌ലൈനാണ് എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം. വലുപ്പമേറിയ രണ്ട് ടച്ച് സ്ക്രീനുകളാണ് […]

മാരുതി സെലേറിയോ എക്‌സ് വിപണിയിൽ ഇറക്കി

മാരുതി സെലേറിയോ എക്‌സ് വിപണിയിൽ ഇറക്കി

മാരുതി സെലേറിയോയുടെ പുതിയ വേരിയന്റ് – സെലേറിയോ എക്‌സ്, വിപണിയിൽ ഇറക്കി. മികച്ച സ്റ്റൈലിലും ആകർഷകമായ വ്യത്യസ്ത കളറുകളിലുമാണ് സെലേറിയോയുടെ പുതിയ അവതാരം. ഈ മോഡലിന് ഏറ്റവും കുറഞ്ഞ വില [ഡൽഹി] 4 .57 ലക്ഷം രൂപയാകും. ഫുൾ ഓപ്‌ഷനു 5 .43 ലക്ഷം രൂപയുമാകും. സൈഡ് ബോഡിയിലും റിയർ ബമ്പറിലും പ്രത്യേക ക്ലാഡിങ്, ഗ്രില്ലിലെ പിയാനോ ബാക് ഫിനിഷ്, ഫോഗ് ഗാർണിഷ് തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും പ്രിയമേറിയ ആട്ടോ […]

പുതുവർഷത്തിൽ ഇസുസു വാഹനങ്ങളുടെ വില വർധിക്കും

പുതുവർഷത്തിൽ ഇസുസു വാഹനങ്ങളുടെ വില വർധിക്കും

പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഇസുസു. 2018 ജനുവരി ഒന്നു മുതൽ എസ്‍യുവികളുടെയും പിക് അപ്പ് വാഹനങ്ങളുടെയും വിലയാണ് വർധിപ്പിക്കുന്നത്. മൂന്ന് മുതൽ നാല് ശതമാനം വരെയാകും വില വർധന. ഇന്ത്യയിൽ ഇസുസുവിന്‍റെ ഡി-മാക്‌സ് വി-ക്രോസ്, ഡി-മാക്‌സ്, എംയു-എക്‌സ് വാഹനങ്ങളാണ് നിലവിൽ വിൽക്കപ്പെടുന്നത്. 13.31 ലക്ഷം രൂപയാണ് വി-ക്രോസിന്. എംയു-എക്‌സിന് 25 ലക്ഷം രൂപ. വാണിജ്യ വാഹനങ്ങളായ ഡി-മാക്സിന് 15,000 രൂപ വരെ വർധനവുണ്ടാകും. 2018 ജനുവരിയിലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക. ഇസുസു മാത്രമല്ല ചെക്ക് […]