കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

  ആഢംബര നിര്‍മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളില്‍ പരീക്ഷിക്കുന്ന രൂപമാണ് കാബ്രിയോലെ പതിപ്പുകള്‍. പ്രീമിയം മോഡലുകളായതിനാല്‍ അവയുടെ വില പ്രത്യേകം എടുത്തു പറയേണ്ടതില്ല. പൊള്ളുന്നതായിരിക്കും. എന്നാല്‍ അത്തരത്തിലൊരു കാബ്രിയോലെ ബജറ്റ് കാറുകള്‍ക്ക് പേരുകേട്ട സുസുക്കിയില്‍ നിന്ന് പിറവിയെടുത്താല്‍ എങ്ങനെയിരിക്കും. എക്‌സ്‌ടോമി ഡിസൈന്‍സാണ് സുസുക്കി സ്വിഫ്റ്റിനെ ഇത്തരത്തില്‍ കാബ്രിയോലെ പതിപ്പായി രൂപംമാറ്റിയിരിക്കുകയാണ്. വിപണിയില്‍ ഈ രൂപത്തില്‍ സ്വിഫ്റ്റ് ലഭ്യമാകുമെന്ന ആഗ്രഹമൊന്നും വേണ്ട. എക്‌സ്‌ടോമി ഡിസൈന്‍സിന്റെ ഭാവനയില്‍ ഉടലെടുത്ത വാഹനത്തിന്റെ രൂപകല്‍പന മാത്രമാണിത്. അടുത്തിടെ സുസുക്കി അവതരിപ്പിച്ച സ്വിഫ്റ്റ് സ്‌പോര്‍ട്ടാണ് […]

ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ ബജാജ് ‘ക്യൂട്ട്’

ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ ബജാജ് ‘ക്യൂട്ട്’

  ചെറുകാറുകള്‍ വളരെപ്പെട്ടെന്ന് ജനപ്രിയമാകുന്ന ചുരുക്കം ചില വിപണികളിലൊന്നാണ് ഇന്ത്യ. മാരുതി ആള്‍ട്ടോ, റെനോ ക്വിഡ് തുടങ്ങി എന്‍ട്രി ലെവല്‍ കാറുകള്‍ ഇതിനുള്ള ഉദാഹരണമാണ്. ഇത്തരത്തില്‍ ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജ് അവതരിപ്പിച്ച മോഡലാണ് കുഞ്ഞന്‍ ക്യൂട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുടെ രൂപത്തില്‍ വന്ന ചില നിയമക്കുരുക്ക് ക്യൂട്ടിന്റെ ഇന്ത്യന്‍ അരങ്ങേറ്റം വളരെ വൈകിപ്പിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജ് ക്യൂട്ട് ഈ […]

ഹോണ്ട നിരയില്‍ പുതുമുഖതാരം ഡബ്യൂആര്‍-വി ഒന്നാമന്‍

ഹോണ്ട നിരയില്‍ പുതുമുഖതാരം ഡബ്യൂആര്‍-വി ഒന്നാമന്‍

  ഏറെ പ്രതീക്ഷയോടെ സബ്‌കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഹോണ്ട മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ മോഡലാണ് ഡബ്യുആര്‍വി. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഡബ്യുആര്‍വിക്ക് കഴിഞ്ഞു. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലാണ് ഡബ്യുആര്‍വി. ജൂലൈയില്‍ ജാപ്പനീസുകാരായ ഹോണ്ട ഇന്ത്യയില്‍ ആകെ വിറ്റഴിച്ച 17,085 യൂണിറ്റില്‍ 4894 യൂണിറ്റും ഡബ്യുആര്‍വിയാണ്. വിപണിയില്‍ ഡബ്യുആര്‍വി നല്‍കിയ കുതിപ്പില്‍ 2016 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 22 ശതമാനത്തിന്റെ വര്‍ധന ഹോണ്ട […]

മാരുതി കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ 1.5 ലക്ഷത്തോളം പേര്‍

മാരുതി കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ 1.5 ലക്ഷത്തോളം പേര്‍

  മാരുതി സുസുക്കി ഇന്ത്യയില്‍ നിന്നുള്ള കാറുകള്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നത് ഒന്നര ലക്ഷത്തോളം പേര്‍. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനോ’, കോംപാക്ട് എസ്‌യുവിയായ ‘വിറ്റാര ബ്രെസ’, എന്‍ട്രി ലവല്‍ സെഡാനായ ‘ഡിസയര്‍’ എന്നിവയ്ക്കു മാത്രമാണ് ഇത്രയേറെ പേര്‍ കാത്തിരിക്കുന്നത്. ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്തിയെങ്കിലും പുത്തന്‍ ‘ബലേനോ’ ലഭിക്കണമെങ്കില്‍ 16 ആഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആവശ്യപ്പെടുന്നതു ‘വിറ്റാര ബ്രെസ’യെങ്കില്‍ കാത്തിരിപ്പ്കാലം 22 ആഴ്ച വരെ ഉയരുമെന്നു കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. വിപണിയുടെ ആവശ്യത്തിനൊത്ത് പല കാറുകളും ഉല്‍പ്പാദിപ്പിക്കാന്‍ […]

കരുത്തന്‍ റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക് ഇന്ത്യയില്‍ പുറത്തിറങ്ങി

കരുത്തന്‍ റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക് ഇന്ത്യയില്‍ പുറത്തിറങ്ങി

  റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിനെ, ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുറത്തിറക്കി. 2.79 കോടി രൂപയാണ് റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്കിന്റെ വില. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) ശ്രേണിയില്‍ നിന്നും ഒരുങ്ങിയെത്തുന്ന റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്, ‘ഓട്ടോബയോഗ്രഫി’ സ്റ്റിച്ചിംങോട് കൂടിയ നാല് ഇന്റീരിയര്‍ നിറഭേദങ്ങളില്‍ ലഭ്യമാകുന്നു. റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍, ജാഗ്വാര്‍ FTYPE എസ്‌വിആര്‍ […]

മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍

വിപണിയില്‍ തരംഗമായി കുതിക്കുന്ന പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദവുമായി മാരുതി സുസുക്കി. നേരത്തെ ഡെല്‍റ്റ, സീറ്റ വകഭേദങ്ങളിലാണ് ബലേനോയ്ക്ക് ഓട്ടോമാറ്റിക്കുണ്ടായിരുന്നത്. അതുകൂടാതെയാണ് ടോപ് വേരിയന്റായ 1.2 ലീറ്റര്‍ ആല്‍ഫ പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ചിരിക്കുന്നത്. 8.34 ലക്ഷം രൂപയാണ് ആല്‍ഫ ഓട്ടോമാറ്റിക്കിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. നിരത്തിലെത്തി വെറും 20 മാസത്തില്‍ രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന ബലേനോ സ്വന്തമാക്കിയിരുന്നു. 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചാണു ‘ബലേനോ’യുടെ മുന്നേറ്റം. ഏതാനും […]

ജാഗ്വറിന്റെ കുഞ്ഞന്‍ എസ്.യു.വി ഉടന്‍

ജാഗ്വറിന്റെ കുഞ്ഞന്‍ എസ്.യു.വി ഉടന്‍

ജാഗ്വര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് ഇ-പേസ്. ജാഗ്വര്‍ എഫ്‌-പേസിനും ഐ -പേസിനും ശേഷം എസ്.യു.വി കുടുംബത്തില്‍ പിറവിയെടുത്ത ഇ-പേസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇ-പേസ് ആഗോളതലത്തില്‍ പുറത്തിറക്കും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇ-പേസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്. പെര്‍ഫോമെന്‍സ് എസ്.യു.വി എഫ് -പേസുമായി ചേര്‍ന്നുനില്‍ക്കുന്ന രൂപമാണ് ഈ കുഞ്ഞന്‍ എസ്.യു.വിക്കുള്ളത്. സ്‌പോര്‍ട്‌സ് കാറുകളോട് കിടപിടിക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ […]

കാറില്‍ മാത്രമല്ല, പിക്കപ്പ് ട്രക്കിലും വിസ്മയം തീര്‍ത്ത് മെഴ്‌സിഡീസ് (വീഡിയോ)

കാറില്‍ മാത്രമല്ല, പിക്കപ്പ് ട്രക്കിലും വിസ്മയം തീര്‍ത്ത് മെഴ്‌സിഡീസ് (വീഡിയോ)

  ആഢംബര കാറുകളില്‍ മുന്‍നിരയിലുള്ള മെഴ്‌സിഡീസ് ബെന്‍സ് ഒരു പിക്കപ്പ് ട്രക്ക് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ ബ്രാന്‍സ് നാമത്തിനൊത്ത എല്ലാ ടോപ് ക്ലാസ് ഫീച്ചേഴ്‌സും ഉള്‍ക്കൊണ്ട ഒരു കിടിലന്‍ പ്രീമിയം പിക്കപ്പ് ട്രക്ക്, അതാണ് ബെന്‍സ് എക്‌സ്‌ക്ലാസ്. ഒറ്റനോട്ടത്തില്‍ പതിവ് പിക്കപ്പ് ട്രക്കുകളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്ത രൂപത്തിലാണ് എക്‌സ്‌ക്ലാസ് എത്തുക. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി എക്‌സ്‌ക്ലാസിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. പവര്‍ഫുള്‍ അഡ്വഞ്ചര്‍, സ്‌റ്റൈലിഷ് എക്‌സ്‌പ്ലേറര്‍ എന്നീ മുഖഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എക്‌സ്‌ക്ലാസിന്റെ […]

ടാറ്റയോട് ടാറ്റ പറയാനൊരുങ്ങി സഫാരി ഡികോര്‍

ടാറ്റയോട് ടാറ്റ പറയാനൊരുങ്ങി സഫാരി ഡികോര്‍

ടാറ്റയുടെ ജനപ്രിയ മോഡലുകളിലൊന്നായ സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് സഫാരി ഡികോര്‍ എടുത്തുകളഞ്ഞു. എന്നാല്‍ വില്‍പ്പന അവസാനിപ്പിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. അതേസമയം മുന്‍നിരയിലുള്ള സഫാരി സ്‌റ്റോമിന്റെ വില്‍പ്പന പഴയപടി തുടരുന്നുണ്ട്. അടുത്തിടെ മാരുതി ജിപ്‌സിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള വാഹനനിരയിലേക്ക് സഫാരി സ്‌റ്റോം സ്ഥാനം പിടിച്ചിരുന്നു. ടാറ്റയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍ സഫാരി ഡികോറിനുള്ള ബുക്കിംങ് അവസാനിപ്പിച്ചതായാണ് വിവരം. ഇതിനൊപ്പം ഇന്‍ഡിക്ക, ഇന്‍ഡിഗോ […]

വോള്‍വോയുടെ ഒരു മില്ല്യണ്‍ ഇലക്ട്രിഫൈഡ് കാറുകള്‍ എത്തുന്നു

വോള്‍വോയുടെ ഒരു മില്ല്യണ്‍ ഇലക്ട്രിഫൈഡ് കാറുകള്‍ എത്തുന്നു

പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഹൈബ്രിഡ്(മിശ്രിതം) കാറുകളില്‍ പരീക്ഷണങ്ങള്‍ തുടരവേ ചൈനീസ് ഉടമസ്ഥതയിലുള്ള സ്വിസ് കാര്‍നിര്‍മ്മാതാക്കള്‍ ജ്വലന എന്‍ജിനുകളോട് പൂര്‍ണ്ണമായും വിടപറയുകയാണ്. 2025 ഓടെ ആഗോളതലത്തില്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബുധനാഴ്ച ഇതുസംബന്ധിച്ച് നടന്ന പ്രഖ്യാപനത്തില്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഹാകന്‍ സാമുവെല്‍സണ്‍ അറിയിച്ചു. വോള്‍വോ കാര്‍ ഗ്രൂപ്പില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് കാര്‍ 2019 ല്‍ കറണ്ടടിച്ച് യാത്രതുടങ്ങും. അഞ്ച് ഇലക്ടിക് കാറുകള്‍ 2019 നും 2021 ഇടയില്‍ പുറത്തിറക്കും. ഇതിന് […]

1 3 4 5 6 7 51