ഹോണ്ട അമേസ് ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് തുടക്കമായി

ഹോണ്ട അമേസ് ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് തുടക്കമായി

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ നാലാമത്തെ എഡിഷന്‍ ഡ്രൈവ് ടു ഡിസ്‌കവര്‍ റാലിക്ക് വ്യാഴാഴ്ച തുടക്കമായി. എച്ച്‌സിഐഎല്‍  മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍വൈസ് പ്രസിഡന്റ് ജ്ഞ്വാശ്വേര്‍സെന്നിന്റെ സാന്നിധ്യത്തില്‍റാലി ഫ്‌ളാഗ്ഓഫ് ചെയ്തു. പുത്തന്‍ സാങ്കേതികവിദ്യയായ ഐഡിടിഇസി എഞ്ചിന്‍ പ്രദര്‍ശനവുംഹോണ്ട അമേസിന്റെസ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുകയുമാണ് നാലാമത്തെ എഡിഷന്‍ െ്രെഡവ്ടു ഡിസ്‌കവറിന്റെ ലക്ഷ്യം. റാലിയില്‍ 18 പേരാണ് പങ്കെടുക്കുന്നത്. കൊല്‍ക്കത്തയില്‍ അവസാനിക്കുന്ന റാലി കന്യാ കുമാരി, പുതുച്ചേരി, ചെന്നൈ, നെല്ലൂര്‍ വിജയവാഡ, വിസാഗ്, പുരി, ഭുവനേ ശ്വര്‍ എന്നീ പട്ടണങ്ങളിലൂടെയാണ് കടന്നു […]

ഓടി മടുത്തു; എസ്റ്റിലോ ഇനി റോഡിലിറങ്ങാനില്ല

ഓടി മടുത്തു; എസ്റ്റിലോ ഇനി റോഡിലിറങ്ങാനില്ല

മാരുതി സുസുക്കിയുടെ  ചെറുകാറായ സെന്‍ എസ്റ്റിലോ വിപണി വിടാനൊരുങ്ങുന്നു.മാരുതി സെന്‍ വിപണി വിട്ടപ്പോള്‍ 2007ലാണ് എസ്്റ്റിലോ എത്തുന്നത്.എന്നാലിപ്പോള്‍ വില്‍പ്പന തീരെ കുറഞ്ഞ സാഹചര്യത്തിലാണ് ഈ കാര്‍ ഇന്ത്യന്‍ നിരത്തില്‍ നിന്നു പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നത്. മുന്‍ഗാമിയായ സെന്നിന്റെ വില്‍പ്പന കണക്കിന്റെ അയലത്തു പോലും വരാന്‍ എസ്റ്റിലോയ്ക്ക് തുടക്കം മുതലേ കഴിഞ്ഞിരുന്നില്ല.കാര്‍ മുഖംമിനുക്കിയും എഞ്ചിന്‍ മാറ്റിയുമൊക്കെ വന്നെങ്കിലും വില്‍പ്പനയില്‍ മുന്നേറ്റമൊന്നും സൃഷ്ടിക്കാന്‍ കാറിന് കഴിഞ്ഞില്ല.കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിമാസം ശരാശരി 850 യൂണിറ്റെന്ന […]

ഡസ്റ്ററിന് വെല്ലുവിളിയുയര്‍ത്തി നിസാന്‍ ടെറാനോ

ഡസ്റ്ററിന് വെല്ലുവിളിയുയര്‍ത്തി നിസാന്‍ ടെറാനോ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ടെറാനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ട് ദിവസം രണ്ടു പിന്നിട്ടിട്ടേയുളളൂ.പത്തുലക്ഷത്തില്‍ താഴെയാണ് വാഹനത്തിന്റെ വില. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, രണ്ടുലിറ്റര്‍ ഡീസല്‍ എന്‍ജിനും കരുത്തു പകരുന്ന വാഹനം റെനോ ഡസ്റ്ററിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് വിപണിയില്‍ നില്‍ക്കുന്നത്.ഡസ്റ്ററിനോടുളള അടുത്ത സാമ്യം തന്നെയാണ് ഇതിന് കാരണം. ഇന്റീരിയര്‍ സാമ്യം ഒഴിച്ചു നിര്‍ത്തിയാല്‍,എക്സ്റ്റീരിയറില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട് ടെറാനോയ്ക്ക്.ബമ്പര്‍, ടെയില്‍ഗേഡറ്റ്, ഹെഡ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ഗ്രില്‍ എന്നിവയെല്ലാം തികച്ചും വ്യത്യസ്തമാണ്. […]

ഓഡിയുടെ പുതിയ എസ് യു വി ക്യൂ3 എസ് വിപണിയില്‍; വില 24.99 ലക്ഷം

ഓഡിയുടെ പുതിയ എസ് യു വി ക്യൂ3 എസ് വിപണിയില്‍; വില 24.99 ലക്ഷം

ന്യൂഡല്‍ഹി: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി തങ്ങളുടെ പുതിയ എഡിഷന്‍ ക്യൂ3 എസ് വിപണിയിലിറക്കി. സ്‌പോര്‍ട്ട യൂട്ടിലിറ്റി ഇനത്തില്‍ പെടുന്ന ക്യൂ3 എസിന് 24.99 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വിലകുറഞ്ഞ ആഡംബര എസ് യു വിയെന്ന വിശേഷണവുമായാണ് ക്യൂ3 എസ് വിപണിയിലെത്തുന്നത്. ആഡംബര വാഹനങ്ങള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയെ ലക്ഷ്യമിട്ടാണ് ക്യൂ3 എസിന്റെ വരവ്.പരമാവധി 140 ബി എച്ച് പി കരുത്ത് പകരുന്ന രണ്ടുലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ക്യൂ […]

ഇന്ത്യന്‍ ബന്ധമുളള ടൊയോട്ട ഇന്നോവ ഇന്തോനേഷ്യന്‍ വിപണിയില്‍

ഇന്ത്യന്‍ ബന്ധമുളള ടൊയോട്ട ഇന്നോവ ഇന്തോനേഷ്യന്‍ വിപണിയില്‍

ജാപ്പനീസ് കാര്‍നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മുഖംമിനുക്കിയ ഇന്നോവ ഇന്തോനേഷ്യന്‍ വിപണിയിലെത്തി.കൂടുതല്‍ ആകര്‍ഷകമായ ഇന്റീരിയര്‍ മാറ്റങ്ങളോടെയാണ് ഇന്നോവ എംപിവിയുടെ കടന്നുവരവ്.11.8 ലക്ഷം  മുതല്‍ 18.99 ലക്ഷം വരെയാണ് വില. കാറിന്റെ മുന്‍ഭാഗത്തുളള ഗ്രില്ലില്‍ നിന്ന് തുടങ്ങുന്നു പ്രകടമായ മാറ്റങ്ങള്‍.വലിയ ക്രോം ഗ്രില്ലാണ് ഇതില്‍ ഉളളത്.ബംപറും പുതിയതാണ്.സ്‌പോര്‍ട്ടി ജെ വേരിയന്റ് ശ്രേണിയിലുളള കാറിന്റെ വീലുകള്‍,എയര്‍ബാഗുകള്‍ എന്നിവയിലും മുന്‍പ് ഇല്ലാതിരുന്ന പ്രത്യേകതകള്‍ ഉണ്ട്.2 ലിറ്ററിന്റെ പെട്രോള്‍ എഞ്ചിനും 2.5 ലിറ്ററിന്റെ ഡീസല്‍ എഞ്ചിനുമാണ് പുതിയ ശ്രേണിയിലും ഒരുക്കിയിരിക്കുന്നത്.പെട്രോള്‍ എഞ്ചിന് കരുത്ത് പകരുന്ന വാഹനത്തിന് […]

റോള്‍സ് റോയ്‌സ് റൈത് 23ന് ഇന്ത്യയില്‍?

റോള്‍സ് റോയ്‌സ് റൈത് 23ന്  ഇന്ത്യയില്‍?

റോള്‍സ് റോയ്‌സിന്റെ കരുത്തന്‍ സ്‌പോര്‍ട്ടി റെയ്ത് അടുത്തയാഴ്ച ഇന്ത്യ വിപണിയിലെത്തും. എന്നാല്‍ എന്നാവും പ്രവേശനം എന്നതിനെക്കുറിച്ച് വ്യക്തതയില്ല.23ന്  എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിലയെക്കുറിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല.മാര്‍ച്ച് മാസത്തില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് റെയ്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 6.6 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി12 പെട്രോള്‍ എന്‍ജിനാണ് റൈതിലുള്ളത്. ഒരു സൂപ്പര്‍കാറിന് സമാനമായ കുതിരശക്തിയുണ്ട് എഞ്ചിന്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ റൈത് എടുക്കുന്ന സമയം 4.6 സെക്കന്‍ഡാണ്.ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ ബെന്‍ലെ നടത്തുന്ന […]

ഫ്ളീറ്റ് ഷട്ടില്‍ ക്വാട്രോ ‘ഓഡി’ വരും

ഫ്ളീറ്റ് ഷട്ടില്‍ ക്വാട്രോ  ‘ഓഡി’ വരും

ഫ് ളീറ്റ് ഷട്ടില്‍ ക്വാട്രോ  എന്ന പേരു കേട്ടാല്‍ തന്നെ അതിന്റെ രൂപഭാവങ്ങള്‍ ഊഹിച്ചെടുക്കാം.ഓര്‍സണ്‍ സ്‌കോര്‍ട്ട് കാര്‍ഡിന്റെ ‘എന്‍ഡേഴ്‌സ് ഗെയിം’ എന്ന ബെസ്റ്റ് സെല്ലര്‍ നോവലിന്റെ അതേപേരിലുള്ള സിനിമയിലാണ് ഓഡിയുടെ പുതിയ ഭാവപ്പകര്‍ച്ച. ഭാവിയില്‍ അന്യഗ്രഹ ജീവികള്‍ ഭൂമി പിടിച്ചടക്കാന്‍ എത്തുമെന്നറിഞ്ഞ് ലോകത്തെ ഏറ്റവും ബുദ്ധിമാനായ പയ്യനെ അവര്‍ക്കെതിരെ പടനയിക്കുന്നതിനുള്ള പരിശീലനത്തിനായി ശൂന്യാകാശത്തെ സൈനിക പരിശീലന സ്കൂളില്‍ അയക്കുന്നതാണ് കഥയുടെ ത്രെഡ്. ശൂന്യാകാശവും അതിസാങ്കേതികതയുമൊക്കെയുള്ള അന്തരീക്ഷത്തിലാണ് പുത്തന്‍ കാറിനെ പ്രതിഷ്ഠിക്കേണ്ടത്്. അതുകൊണ്ടു തന്നെ ഓഡിയുടെ ഡിസൈനര്‍മാരുടെ ജോലിയും […]

പുതിയ സ്‌കോഡ യെറ്റി ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍

പുതിയ സ്‌കോഡ യെറ്റി ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍

നവീകരിച്ച സ്‌കോഡ യെറ്റി ഈ വര്‍ഷത്തെ ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ഷോയുടെ പ്രധാന ആകര്‍ഷണമാകും. മുന്‍പിലും വശങ്ങളിലുമുളള മാറ്റങ്ങള്‍,പുതിയ അലോയ് വീലുകള്‍,പുതിയ അകംമോടി,നവീകരിച്ച എഞ്ചിന്‍ എന്നിവയോടെയാണ് യെറ്റിയെത്തുന്നത്. രണ്ട് പതിപ്പുകളായാണ് സ്‌കോഡ യെറ്റി വിപണിയിലെത്തിക്കുന്നത്. ഒന്നു നഗരയാത്രയ്ക്കും മറ്റൊന്ന് ദൂരയാത്രകള്‍ക്കുമുളളതാണ്.ബംപറുകള്‍,അണ്ടര്‍റൈഡ് ഗാര്‍ഡ്,സൈഡ് മോള്‍ഡിംഗ് എന്നിവയിലാണ് രണ്ടു പതിപ്പുകളും തമ്മില്‍ പ്രകടമായ വ്യത്യാസമുളളത്.ബ്ലാക്ക് പ്ലാസ്റ്റിക് കോട്ടിംഗും ദീര്‍ഘദൂരയാത്രയ്ക്കുപയോഗിക്കുന്ന യെറ്റിക്ക് അഴക് കൂട്ടുന്നു. ഗ്രില്ലിലുളള പുതുമ,ബി സിനോണ്‍ ഹെഡ്‌ലൈറ്റുകള്‍,എല്‍ഇഡി ലൈറ്റുകള്‍ എന്നിവ മുന്‍ഗാമിയെ കടത്തി വെട്ടുന്നതാണ്.    

മാരുതിയുടെ പുതിയ മോഡല്‍ അടുത്ത വര്‍ഷമാദ്യമെത്തും

മാരുതിയുടെ പുതിയ മോഡല്‍ അടുത്ത വര്‍ഷമാദ്യമെത്തും

ന്യൂഡല്‍ഹി:രാജ്യത്തെ പ്രമുഖ വാഹനിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ചെറുകാര്‍വിപണിയിലെ പുതിയ മോഡല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തും. വിപണിയിലെ തങ്ങളുടെ മുഖ്യ എതിരാളിയായ ഹൂണ്ടായിയുടെ പുതിയ ഡീസല്‍ മോഡല്‍ ഐ 10 ഗ്രാന്‍ഡ് അടുത്ത മാസം വിപണിയിലെത്തുമെന്ന് ഉറപ്പായതോടെയാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. മാരുതി സുസുക്കിയുടെ വാഗണാര്‍ സ്റ്റിങ്‌ഗ്രെയുടെ ഇന്ത്യന്‍ വിപണിയിലെ വിജയം മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറെ മുന്നിട്ട് നിര്‍ത്തി. എന്നാല്‍ വാഗണാറിന്റയും സ്വിഫ്റ്റിന്റയും പരിഷ്കരിച്ച മോഡലിലായിരിക്കും പുതിയ വാഹനത്തിന്‍റെ നിര്‍മിതി.  അടുത്ത വര്‍ഷത്തിലെ ഓട്ടോ എക്‌സ്‌പൊയില്‍ വാഹനം […]

നിസ്സാന്‍ ക്വാഷ്ക്വായ് ഇന്ത്യയിലേക്ക്

നിസ്സാന്‍ ക്വാഷ്ക്വായ് ഇന്ത്യയിലേക്ക്

യൂറോപ്യന്‍ വിപണികളില്‍  ഭേദപ്പെട്ട തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ നിസ്സാന്‍ ക്വാഷ്ക്വായ് ക്രോസ്സോവര്‍ ഇന്ത്യയിലേക്ക്.കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രഡിഡന്റ്് ആന്‍ഡി പാമര്‍ ഇക്കാര്യം സംബന്ധിച്ച ചില സൂചനകളുമായി രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.?ഹോണ്ട സിആര്‍വി, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നീ വാഹനങ്ങളുടെ നിരയില്‍ നിലയുറപ്പിക്കുവാന്‍ സാധ്യതയുള്ള കാഷ്ക്വായ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ വിപണിയില്‍ നിസ്സാന്‍ ജ്യൂക്കിനും റിനോ ഡസ്റ്ററിനും വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്ന ക്വാ്ക്വായ് ഇന്ത്യയിലെത്തുമ്പോള്‍ സമാനമായ പ്രീമിയം നിലവാരം തന്നെ പുലര്‍ത്തുമെന്നാണ് നിരീക്ഷകരുടെ കണക്കുക്കൂട്ടല്‍.ടെറാനോയെക്കാള്‍ പ്രശസ്തി […]