ഹ്യുണ്ടായ് മോട്ടോര്‍ കോര്‍പറേഷനിലും പണിമുടക്കിന് ആഹ്വാനം

ഹ്യുണ്ടായ് മോട്ടോര്‍ കോര്‍പറേഷനിലും പണിമുടക്കിന് ആഹ്വാനം

സിയൂള്‍: വേതന വര്‍ധന സംബന്ധിച്ച ചര്‍ച്ച പൊളിഞ്ഞ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിയില്‍ പണിമുടക്കിന് ആലോചന. ഇക്കാര്യത്തില്‍ അടുത്ത ആഴ്ച തൊഴിലാളികള്‍ വോട്ടെടുപ്പുനടത്തും. ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടയില്‍ നിന്നു തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെയാണ് സമരത്തിനു വഴിതെളിഞ്ഞത്. സ്വരാജ്യത്തും അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യം മൂലം വില്‍പ്പന താഴ്ന്നിരിക്കുന്നതിനാല്‍ വേതന വര്‍ധന ഉടന്‍ സാധ്യമല്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ മേയ് 28 മുതല്‍ 18 റൗണ്ട് ചര്‍ച്ച നടത്തിയതായി യൂണിയനുകള്‍ പറയുന്നു. […]

മാരുതി കാറുകളുടെ ഉത്പാദനം ഉയര്‍ന്നു

മാരുതി കാറുകളുടെ ഉത്പാദനം ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ഇക്കഴിഞ്ഞ ജൂല്ലെയില്‍ കാറുകളുടെ ഉത്പാദനത്തില്‍ 31.07 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം 99,236 കാറുകളാണ് മാരുതി സുസുക്കി ഇന്ത്യ ജൂലായില്‍ ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇത് 75,709 കാറുകളായിരുന്നു. ഇന്ധന വില വര്‍ദ്ധന, ഉയര്‍ന്ന പലിശ നിരക്ക്, എക്‌സൈസ് നികുതി എന്നിവമൂലം രാജ്യത്തെ കാര്‍ വിപണി കനത്ത തളര്‍ച്ച നേരിടുമ്പോഴും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കാനുള്ള ശ്രമമാണ് ഉത്പാദനം വര്‍ദ്ധിപ്പിച്ചതെന്ന് കമ്പനിയുടെ വക്താക്കള്‍ […]

നിസ്സാന്‍ ഇവാലിയയുടെ ടാക്‌സി വിപണിയിലേക്ക്

നിസ്സാന്‍ ഇവാലിയയുടെ ടാക്‌സി വിപണിയിലേക്ക്

നിസ്സാന്‍ ഇവാലിയയുടെ എല്‍പിജി ഇന്ധനത്തിലോടുന്ന ടാക്‌സി വിപണിയിലേക്ക്.ഈ മാസം 30ന് ജപ്പാനിലാണ് ഇവാലിയ ടാക്‌സി എത്തുന്നത്.നിസ്സാന്‍ എന്‍വി200 എന്ന പേരിലാണ് ഇവാലിയ അവിടെ അറിയപ്പെടുന്നത്. നിസ്സാന്‍ എന്‍വി200 വാനറ്റ് എന്ന് ടാക്‌സി പതിപ്പ് അറിയപ്പെടുക. എല്‍പിജിയിലും പെട്രോളിലും വാഹനം ഓടും. 38.46 ലിറ്റര്‍ എല്‍പിജി സൂക്ഷിക്കാന്‍ വാഹനത്തിന് കഴിയും. 45 ലിറ്റര്‍ പെട്രോള്‍ സംഭരണ ശേഷിയും എന്‍വി200നുണ്ട്.33 ലക്ഷം ജാപ്പനീസ് യെന്‍ ആണ് ഇവാലിയ ടാക്‌സിയുടെ വില. ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 19.91 ലക്ഷം വരെയാകാം. ഇന്ത്യയില്‍ […]

അവന്തി ഇന്ത്യയിലെത്തുന്നു

അവന്തി ഇന്ത്യയിലെത്തുന്നു

ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ വെല്ലുവിളി സൃഷ്ടിച്ച് സെപ്റ്റംബറില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ കാര്‍ വിപണിയിലെത്തുന്നു. ഫെരാരി, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവയുടെ വിവിധ മോഡലുകള്‍ കേരളത്തിലും ഇന്ന് കാണാം. ഇവയെല്ലാം ഇറക്കുമതിയിലൂടെയെത്തുന്ന വിദേശ കമ്പനികളുടെ മോഡലുകളാണ്. എന്നാല്‍ ആഗോള മേഖലയിലെ വമ്പന്‍മാര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ഈ വര്‍ഷം  ഇന്ത്യന്‍ കമ്പനിയായ ഡി.സി ഡിസൈന്‍സ് ഒരുക്കുന്ന “അവന്തി’യാണ് സൂപ്പര്‍ കാര്‍ വിപണിയിലെത്തുന്ന പുതിയ താരം. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന സൂപ്പര്‍ കാറാണ് അവന്തി. സൂപ്പര്‍ കാറുകളുടെ തനത് രൂപകല്പന അവന്തിയിലും […]

ഫോര്‍ഡ് ഇന്ത്യയ്ക്ക് വില്‍പനയില്‍ സര്‍വകാല റെക്കോഡ്

ഫോര്‍ഡ് ഇന്ത്യയ്ക്ക് വില്‍പനയില്‍ സര്‍വകാല റെക്കോഡ്

കൊച്ചി: ജൂലൈയില്‍ വില്‍പനയില്‍ ഫോര്‍ഡ് ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്. ആഭ്യന്തര മൊത്ത വിപണിയിലും കയറ്റുമതിയിലും 12,338 വാഹനങ്ങളാണ് ഫോര്‍ഡ് ഇന്ത്യ വിറ്റഴിച്ചത്. പ്രതിമാസ വില്പന ചരിത്രത്തില്‍ ഫോര്‍ഡിന് ഇത് സര്‍വകാല റെക്കോഡാണ്.48 ശതമാനം വര്‍ധന.ആഭ്യന്തര വിപണിയില്‍ 7867 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തേക്കാള്‍ 26 ശതമാനം വര്‍ധനവ്. വിപണിയില്‍ എത്തി 17 ദിവസം കൊണ്ട് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നേടിയത് 30,000 ബുക്കിംഗ് എന്ന റെക്കോഡാണ് .ജൂലൈയില്‍ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തത് 4471 യൂണിറ്റുകളാണ്. 114 […]

മാരുതി സുസുകി വില്‍പ്പന ഉയര്‍ന്നു

മാരുതി സുസുകി വില്‍പ്പന ഉയര്‍ന്നു

മാരുതി സുസുകിയുടെ മൊത്തം വില്‍പ്പന 1.3% ഉയര്‍ന്ന് 83,299 യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 82,234 യൂണിറ്റാണ് വിറ്റത്. ആഭ്യന്തര വില്‍പ്പനയില്‍ 5.8% ഉയര്‍ച്ച ഉണ്ടായി. കയറ്റുമതി 27.3% താഴ്ന്നു. ്േകാംപാക്ട് കാറുകളായ സ്വിഫ്ട്, എസ്റ്റിലോ, റിറ്റ്‌സ് എന്നിവയുടെ വില്‍പ്പന 11.9% ഇടിഞ്ഞു. ജനപ്രിയ വാഹനമായ ഡിസൈറിന്റെ വില്‍പ്പനയില്‍ 33.6% വര്‍ധന ഉണ്ടായി. എന്നാല്‍ ഇടത്തരം സെഡാണ എസ് എക്‌സ് 4 ന്റെ വില്‍പ്പന 52.6% താഴ്ന്നു.    

1 49 50 51