പുത്തന്‍ നിസാന്‍ ലീഫ് ഉടനെത്തും: അധികം വൈകാതെ ഇന്ത്യയിലേക്കും

പുതുതലമുറ നിസാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ എല്‍.ഇ.ഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംമ്പ് ടീസര്‍ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തുവിട്ടത്. ഇതിനു പിന്നാലെ വരുന്ന സെപ്തംബര്‍ 6ന് ഔദ്യോഗികമായി 2018 ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്ക് അരങ്ങേറ്റം കുറിക്കുമെന്ന് നിസാന്‍ അറിയിച്ചു കഴിഞ്ഞു. ഇലക്ട്രിക് കരുത്തിനൊപ്പം നിസാന്റെ പുതിയ ഓട്ടോണമസ് ഡ്രൈവിംങ് സംവിധാനമായ പ്രോപൈലറ്റ് സിസ്റ്റവും ഉള്‍ക്കൊള്ളിച്ചാണ് 2018 നിസാന്‍ ലീഫ് അവതരിക്കുക. സെപ്തംബര്‍ ആറിന് ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലെ ഗ്ലോബല്‍ ലോഞ്ചിന് ശേഷം അധികം വൈകാതെ ലീഫ് ഇന്ത്യയിലെക്കെത്തും. […]

കാത്തിരിപ്പിന് വിരാമം; ബിഎംഡബ്യൂ 5 സീരീസ് ഇന്ത്യയില്‍ എത്തി

കാത്തിരിപ്പിന് വിരാമം; ബിഎംഡബ്യൂ 5 സീരീസ് ഇന്ത്യയില്‍ എത്തി

  ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 49.90 ലക്ഷം രൂപ ആരംഭ വിലയിലാണ് ഏഴാം തലമുറ ബിഎംബ്ല്യു 5 സീരീസ് ഇന്ത്യയില്‍ എത്തുന്നത്. ഒരു പെട്രോള്‍ വേരിയന്റും, രണ്ട് ഡീസല്‍ വേരിയന്റുകളിലുമാണ് ബിഎംഡബ്ല്യു 5 സീരീസ് ഒരുങ്ങിയിരിക്കുന്നത്. മൂന്ന് എന്‍ജിന്‍ വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നതും. ബിഎംഡബ്ല്യു 5 സിരീസ് പെട്രോള്‍ വേരിയന്റ് 530i യില്‍, 248 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിന്‍ […]

പുതിയ മുഖംമിനുക്കിയ മാരുതി ഹാച്ച്ബാക്ക് സെലെരിയോ: ദീപാവലിയ്ക്ക് എത്തുമെന്ന് പ്രതീക്ഷ

പുതിയ മുഖംമിനുക്കിയ മാരുതി ഹാച്ച്ബാക്ക് സെലെരിയോ: ദീപാവലിയ്ക്ക് എത്തുമെന്ന് പ്രതീക്ഷ

ഇന്ത്യ-ജപ്പാന്‍ ഒത്തുച്ചേരലില്‍ ഉടലെടുത്ത ജനപ്രിയ ഹാച്ച്ബാക്ക് മോഡല്‍ സെലെരിയോ പുതിയ മുഖത്തില്‍ ദീപാവലി ഉത്സവ സീസണില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിരത്തിലെത്തിയ നാള്‍മുതല്‍ മാരുതി സുസുക്കി ശ്രേണിയില്‍ മികച്ച വിജയം കൈവരിച്ച മോഡലുകളിലൊന്നാണ് സെലെരിയോ. വിപണിയിലെത്തിയ ശേഷം ഇതാദ്യമായാണ് സെലെരിയോ മുഖംമിനുക്കിയെത്തുന്നത്. വാഹനത്തിന്റെ ബോഡിയിലും അകത്തളത്തുമാണ് മാറ്റങ്ങള്‍. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയതുപോലെ തന്നെ തുടരും. പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നത് വാഹനത്തിന്റെ മുന്‍ഭാഗത്താണ്. ക്രാം ആവരണത്തില്‍ പൊതിഞ്ഞ ഗ്രില്‍ പുതുമ നല്‍കും. ബംമ്പറിലും കാര്യമായ മാറ്റം പ്രകടമാണ്. പുതിയ […]

ഫോര്‍ വീല്‍ ഡ്രൈവില്‍ ആധിപത്യം ഉറപ്പിച്ച് സുബാരു

ഫോര്‍ വീല്‍ ഡ്രൈവില്‍ ആധിപത്യം ഉറപ്പിച്ച് സുബാരു

ഫോര്‍വീല്‍ ഡ്രൈവ് കാറുകളുടെ രാജ്യാന്തര വില്‍പനയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ സുബാരു മുന്നില്‍. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔഡിയെ പിന്തള്ളിയാണ് സുബാരു ഫോര്‍വീല്‍ ഡ്രൈവ് വില്‍പനയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. 2015 – 16 സാമ്പത്തിക വര്‍ഷം ഏകദേശം 10 ലക്ഷം ഫോര്‍വീല്‍ ഡ്രൈവ് കാറുകളാണ് സുബാരു വിറ്റത്. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ക്വാത്രോ ലൈനപ്പിനെക്കാളും 2,45,382 കാറുകളാണ് സുബാരുവില്‍ നിന്നും വില്‍ക്കപ്പെട്ടത്. മാത്രമല്ല, വില്‍പന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതവും സുബാരു നേടി. വിനിമയ നിരക്കില്‍ യെന്‍ മുന്നിട്ട് നിന്നതിന്റെ പശ്ചാത്തലത്തില്‍ […]

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

വെര്‍ണയ്ക്ക് പിന്നാലെ റോഡ് ടെസ്റ്റ് നടത്തുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിന്റെ ചിത്രങ്ങളും പുറത്ത്. മൂന്ന് നിറങ്ങളില്‍ ഒരുങ്ങിയ കോമ്പാക്ട് എസ് യുവിയുടെ ചിത്രങ്ങളാണ് ക്യാമറകള്‍ പകര്‍ത്തിയത്. IAB യാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്ലോബല്‍ ബ്രോണ്‍സ്, കൈനറ്റിക് ബ്ലൂ, അര്‍പോഡര്‍ റെഡ് നിറങ്ങളിലാണ് പുതിയ ഇക്കോസ്‌പോര്‍ട് എത്തുകയെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. നേരത്തെ, വിദേശ വിപണികളില്‍ മാത്രമായിരുന്നു ഈ മൂന്ന് കളര്‍ ഫോര്‍ഡുകളെ നല്‍കിയിരുന്നത്. പുതുക്കിയ ഫ്രണ്ട് ബമ്പറാണ് ഇക്കോസ്‌പോര്‍ടിന് ലഭിച്ചതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. […]

വിപണിയില്‍ അന്യായമായ ഓഫറുകള്‍; ഹ്യൂണ്ടായ് ഇന്ത്യയ്ക്ക് 87 കോടി രൂപ പിഴ

വിപണിയില്‍ അന്യായമായ ഓഫറുകള്‍; ഹ്യൂണ്ടായ് ഇന്ത്യയ്ക്ക് 87 കോടി രൂപ പിഴ

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയ്ക്ക് മേല്‍ 87 കോടി രൂപ പിഴ. ക്രിയാത്മകമല്ലാത്ത വില്‍പന നയം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) യാണ് ഹ്യുണ്ടായ്ക്ക് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. കാറുകളില്‍ ഹ്യുണ്ടായ് നല്‍കിയ ഡിസ്‌കൗണ്ടുകള്‍ ന്യായമല്ലാത്തതാണെന്ന് സിസിഐ ചൂണ്ടിക്കാട്ടി. വിപണിയില്‍ അന്യായമായ ഓഫറുകള്‍ ഒരുക്കരുതെന്നും ക്രിയാത്മകമല്ലാത്ത വില്‍പന നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും സിസിഐ ഹ്യുണ്ടായിയോട് ആവശ്യപ്പെട്ടു. കോംപറ്റീഷന്‍ നിയമം, 2002 പ്രകാരം കാറുകളില്‍ ഹ്യുണ്ടായ് നല്‍കിയ ഡിസ്‌കൗണ്ട് അന്യായമാണ്. ഡീലര്‍മാര്‍ മുഖേന […]

പുതുതലമുറ പിയാജിയോ പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍

പുതുതലമുറ പിയാജിയോ പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍

പിയാജിയോ പോര്‍ട്ടര്‍ 700 ഇന്ത്യന്‍ വിപണിയില്‍ എത്തി. പുതുതലമുറ കൊമേഴ്ഷ്യല്‍ വാഹനമായ പോര്‍ട്ടര്‍ 700 നെ 3.31 ലക്ഷം രൂപയ്ക്കാണ് പിയാജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഫോര്‍ വീലര്‍ കാര്‍ഗോ സെഗ്മെന്റ് പിടിച്ചെടുക്കാനുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ശ്രമമാണ് പിയാജിയോ പോര്‍ട്ടര്‍ 700. വേറിട്ട ഡിസൈന്‍ മാതൃകയാണ് കൊമേഴ്‌സ്യല്‍ വാഹന ശ്രേണിയില്‍ പിയാജിയോ പോര്‍ട്ടര്‍ 700 നെ ശ്രദ്ധേയമാക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. പോര്‍ട്ടര്‍ 700 ല്‍ ഘടിപ്പിച്ചിരിക്കുന്ന ട്വിന്‍ ഹെഡ്‌ലൈറ്റ് സെറ്റപ്പ് തന്നെ ഇതിന് പുതിയ ഉദാഹരണമാണ്. ക്രോസ് […]

സ്വയം ഓടുന്ന കാര്‍: പകര്‍പ്പവകാശ അപേക്ഷയുമായി നിസ്സാന്‍

സ്വയം ഓടുന്ന കാര്‍: പകര്‍പ്പവകാശ അപേക്ഷയുമായി നിസ്സാന്‍

സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയുടെ പകര്‍പ്പവകാശത്തിനായി ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയിലും അപേക്ഷ നല്‍കി. ഫെബ്രുവരി – മെയ് മാസങ്ങള്‍ക്കിടയിലായാണു കമ്പനി പകര്‍പ്പവകാശ അപേക്ഷകള്‍ സമര്‍പ്പിച്ചത്. റോഡിലെ അവസ്ഥകള്‍ തിരിച്ചറിയാനും ആധുനിക റൂട്ട്മാപ്പ് ഉപദേശങ്ങളിലൂടെ ഡ്രൈവറെ സഹായിക്കാനും മാര്‍ഗതടസ്സങ്ങളെ മറികടക്കാനും മുന്നിലുള്ള വാഹനങ്ങള്‍ തിരിച്ചറിയാനുമൊക്കെ കാറിനെ സഹായിക്കുന്ന ഇലക്ട്രോണിക് സബ് സിസ്റ്റങ്ങള്‍ക്കുള്ള പകര്‍പ്പവകാശ അപേക്ഷകളാണു നിസ്സാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഒറ്റ വരി ദേശീയപാതകളില്‍ സ്വയം ഓടാന്‍ പര്യാപ്തമായ കാറുകള്‍ വികസിപ്പിക്കാന്‍ നിസ്സാന്‍ വികസിപ്പിക്കുന്ന ‘പ്രോ പൈലറ്റ്’ സംവിധാനത്തിന്റെ […]

കാത്തിരിപ്പിനൊടുവില്‍ ഹ്യൂണ്ടായ് കോന വിപണിയില്‍ എത്തി

കാത്തിരിപ്പിനൊടുവില്‍ ഹ്യൂണ്ടായ് കോന വിപണിയില്‍ എത്തി

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യൂണ്ടായ് സബ്‌കോമ്പാക്ട് എസ്‌യുവി കോനയെ അവതരിപ്പിച്ചു. ഈ ശ്രേണിയില്‍ ഹ്യൂണ്ടായ് നടത്തുന്ന അപ്രതീക്ഷിതമായൊരു നീക്കം കൂടിയാണിത്. ഡ്യൂവല്‍ക്ലച്ച് ഗിയര്‍ബോക്‌സ്, പുതിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നീ ഓപ്ഷനോടെയായിരിക്കും കോന വിപണിയില്‍ എത്തുന്നത്. കോനയില്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ഇഴകി നില്‍ക്കുന്ന വിധത്തിലാണ് കോനയുടെ ഗ്രില്‍. ഹ്യൂണ്ടായില്‍ നിന്നും കോനയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംങ് സംവിധാനമാണ്. ഹ്യൂണ്ടായിയുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ മാതൃക തന്നെയാണ് കോനയിലും പിന്തുടര്‍ന്നിരിക്കുന്നത്. മൂന്ന് […]

പുതുമ പകരാനായി ‘ക്വിഡിന് ‘ ‘ലിവ് മോര്‍ കളക്ഷന്‍’

പുതുമ പകരാനായി ‘ക്വിഡിന് ‘ ‘ലിവ് മോര്‍ കളക്ഷന്‍’

നിര്‍മാതാക്കളായ റെനോയുടെ ചരിത്രം മാറ്റിക്കുറിച്ച എന്‍ട്രി ലവല്‍ ഹാച്ച്ബാക്കാണ് ക്വിഡി’ന്റേത്. നിരത്തിലെത്തി രണ്ടു വര്‍ഷത്തോളമായിട്ടും വില്‍പ്പനയില്‍ ക്രമമായ വര്‍ധന കൈവരിച്ചാണു ‘ക്വിഡി’ന്റെ മുന്നേറ്റം. മാരുതി സുസുക്കിയുടെ ‘ആള്‍ട്ടോ’യെ നേരിടാന്‍ 800 സിസി എന്‍ജിനുമായി അരങ്ങേറ്റം കുറിച്ച ‘ക്വിഡ്’ പിന്നീട് കരുത്തേറിയ ഒരു ലിറ്റര്‍ എന്‍ജിന്‍ സഹിതവും കഴിഞ്ഞ വര്‍ഷം മുതല്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നു. പിന്നാലെ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എഎംടി) വകഭേദവും വിപണിയിലെത്തി. ഇപ്പോഴാവട്ടെ കാറിനു പുതുമ നല്‍കാനായി ‘ക്വിഡി’ന്റെ ‘ലിവ് ഫോര്‍ മോര്‍ കളക്ഷനും’ നിരത്തിലെത്തിയിട്ടുണ്ട്. കാറിന്റെ പുറംഭാഗത്തെ […]

1 4 5 6 7 8 51