ഹ്യൂണ്ടായ് എലൈറ്റ് i 20: ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഹ്യൂണ്ടായ് എലൈറ്റ് i 20: ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

എലൈറ്റ് i20 ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഒരുക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. 2014 ല്‍ i20 യുടെ രണ്ടാം തലമുറയായാണ് എലൈറ്റ് i20 യെ ഹ്യുണ്ടായ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വരവിന് മുന്നോടിയായി റോഡ് ടെസ്റ്റ് നടത്തുന്ന എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുമാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ്, ക്യാമറയില്‍ പകര്‍ത്തിയത്. കനത്ത രീതിയില്‍ ഫ്രണ്ട്, റിയര്‍ എന്‍ഡുകള്‍ മൂടപ്പെട്ട ഹ്യുണ്ടായ് എലൈറ്റ് i20 ഫെയ്‌സ് ലിഫ്റ്റ് […]

ലിനക്‌സിനു പിന്നാലെ ടൊയോട്ട, ലെക്‌സസ് കാറുകളില്‍ എന്‍ട്യൂണ്‍

ലിനക്‌സിനു പിന്നാലെ ടൊയോട്ട, ലെക്‌സസ് കാറുകളില്‍ എന്‍ട്യൂണ്‍

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ലോകത്തെ ഒന്നാംനിര കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ കാര്‍ കമ്പനികളെ വരുതിയിലാക്കാന്‍ നില്‍ക്കുമ്പോള്‍ ലിനക്‌സ് അധിഷ്ഠിത ഒഎസിന്റെ വഴിയേ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടൊയോട്ട. 2018 മോഡല്‍ ക്യാമ്‌റിയിലും ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ലെക്‌സസ് കാറുകളിലുമാണ് ലിനക്‌സ് അധിഷ്ഠിതമായ എന്‍ട്യൂണ്‍ 3.0 കൂട്ടിനെത്തുന്നത്. വാഹനങ്ങളില്‍ സഹായിയാവുന്ന ഓട്ടോമോട്ടീവ് ഗ്രേഡ് ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആദ്യവാഹനമായി നിരത്തിലിറങ്ങുന്നത് 2018 ക്യാമ്‌റിയാവും. ലിനക്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോമോട്ടീവ് ഗ്രേഡ് ലിനക്‌സില്‍ […]

വില്‍പ്പന 8,000 യൂണിറ്റ് പിന്നിട്ട് ‘ഹുറാകാന്‍ ‘

വില്‍പ്പന 8,000 യൂണിറ്റ് പിന്നിട്ട് ‘ഹുറാകാന്‍ ‘

ആരാധകരേറെയുള്ള സ്‌പോര്‍ട്‌സ് കാറായ ‘ഹുറാകാനി’ന്റെ മൊത്തം വില്‍പ്പന 8,000 യൂണിറ്റ് പിന്നിട്ടതായി ഇറ്റാലിയന്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. യു കെയിലെ ഉടമയ്ക്കായി നിര്‍മിച്ച ഗ്രിഗിയൊ ലിന്‍ക്‌സ് ഗ്രേ നിറമുള്ള ‘സ്‌പൈഡര്‍’ ആണു ‘ഹുറാകാന്‍’ വില്‍പ്പന എണ്ണായിരത്തിലെത്തിച്ചത്. ‘ഗയാഡോ’യുടെ പിന്‍ഗാമിയായി നിരത്തിലെത്തിയ ‘ഹുറാകാനി’നെ കമ്പനിയുടെ ഏറ്റവും വിജയകരമായ മോഡലായാണു ലംബോര്‍ഗിനി വിലയിരുത്തുന്നത്. വിപണിയിലുണ്ടായിരുന്ന 10 വര്‍ഷത്തിനിടെ 14,022 യൂണിറ്റിന്റെ വില്‍പ്പനയായിരുന്നു ‘ഗയാഡോ’ കൈവരിച്ചത്. അതേസമയം നിരത്തിലെത്തി വെറും മൂന്നു വര്‍ഷത്തിനിടെയാണു ‘ഹുറാകാന്‍’ വില്‍പ്പനയില്‍ 8,000 യൂണിറ്റെന്ന നേട്ടം കൈവരിച്ചത്. അതുകൊണ്ടുതന്നെ […]

പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് (വീഡിയോ)

പുതിയ കണ്‍സെപ്റ്റില്‍ ബിഎംഡബ്യൂ 8 സീരീസ് (വീഡിയോ)

ആഢംബര കാറുകളുടെ വില്‍പ്പനയില്‍ മികച്ച കുതിപ്പിലാണ് ജര്‍മന്‍ ഭീമനായ ബി.എം.ഡബ്ല്യു. അതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ രംഗത്ത് പുത്തന്‍ പദ്ധതികള്‍. ‘നമ്പര്‍ വണ്‍ നെക്സ്റ്റ് സ്ട്രാറ്റജി’ എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പുതിയ മോഡലുകളെയും കണ്‍സെപ്റ്റുകളെയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ലക്ഷ്വറി കാര്‍ വില്‍പ്പനയില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള ആദ്യചുവട്‌വെയ്പ്പായിരുന്നു കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന തങ്ങളുടെ പുതിയ കണ്‍സെപ്റ്റിന്റെ അവതരണം. ‘8 സീരീസ്’ കൂപ്പെയുടെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി വന്‍ ആഘോഷത്തോടെ പുറത്തിറക്കിയത്. […]

‘പറക്കും കാറു’മായി ടൊയോട്ട എത്തുന്നു

‘പറക്കും കാറു’മായി ടൊയോട്ട എത്തുന്നു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും ‘പറക്കും കാര്‍’ യാഥാര്‍ഥ്യമാക്കാന്‍ രംഗത്ത്. ടൊയോട്ടയ്ക്ക് 4.25 കോടി യെന്‍(ഏകദേശം 2.49 കോടി രൂപ) നിക്ഷേപമുള്ള കാര്‍ട്ടിവേറ്റര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വികസിപ്പിച്ച ആദ്യ മാതൃകയാണു ശനിയാഴ്ച പരീക്ഷണപ്പറക്കല്‍ നടത്തിയത്. അലൂമിനിയം ഫ്രെയിമുകളും പ്രൊപ്പല്ലറുകളുമൊക്കെയുള്ള യന്ത്ര സംവിധാനം പല തവണ പറന്നുയരുകയും ഏതാനും നിമിഷം വായുവില്‍ തുടര്‍ന്ന ശേഷം നിലത്തുവീഴുകയും ചെയ്തു. വീഴ്ചയിലെ ആഘാതത്തെ അതിജീവിക്കാനായി ഫ്രെയിമുകളുടെ അടിയില്‍ ബാസ്‌കറ്റ്‌ബോളുകളും ഘടിപ്പിച്ചിരുന്നു. നിരത്തില്‍ ഓടുന്നതിനിടെ പറന്നുയരാന്‍ കഴിവുള്ള വാഹനങ്ങളാണ് കാര്‍ട്ടിവേറ്ററിന്റെ […]

ഇ-വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി എന്‍ടിപിസി

ഇ-വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി എന്‍ടിപിസി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി). പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണമെന്ന നിലയില്‍ ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധമായ ഊര്‍ജം ഉപയോഗിച്ചുള്ള ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയ്ന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യമെന്നാണ് എന്‍ടിപിസി പറയുന്നത്. ഡല്‍ഹിയിലും ദേശീയ തലസ്ഥാനത്തെ മേഖലകളിലും മറ്റ് നഗരങ്ങളിലും വരുന്ന കാലങ്ങളില്‍ നിരവധി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടെന്ന് എന്‍ടിപിസി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 2030 ഓടെ രാജ്യത്ത് പെട്രോള്‍, […]

ജിഎസ്ടി; ബിഎംഡബ്യൂ 3 സീരിസിന് വില കുറച്ചു

ജിഎസ്ടി; ബിഎംഡബ്യൂ 3 സീരിസിന് വില കുറച്ചു

രാജ്യത്തെ ആഢംബര കാറുകളുടെ വില കുറയുകയാണ്. മെര്‍സിഡീസിന് പിന്നാലെ കാറുകളുടെ വില വെട്ടിക്കുറച്ച് കൊണ്ട് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും രംഗത്ത്. ജിഎസ്ടിയുടെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് സെഡാന്‍ കാറുകളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതിയുടെ അടിസ്ഥാനത്തില്‍ 45000 രൂപ വരെയാണ് 3 സീരീസ് സെഡാനില്‍ ബിഎംഡബ്ല്യു കുറച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത മോഡലുകളില്‍ 12 ശതമാനം വരെ നിരക്കിളവാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് മുമ്പ് തന്നെ […]

മെഴ്‌സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍

മെഴ്‌സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍

ജര്‍മ്മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡീസ് ബെന്‍സ് ഈ ക്ലാസിന്റെ E220dബേസ് ഡീസല്‍ വേരിയന്റിനെ ഇന്ത്യയിലെത്തിച്ചു. പൂണെ എക്‌സ്‌ഷോറും 57.14 ലക്ഷത്തിനാണ് കാര്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇതിനകം തന്നെ വില്‍പനയിലുള്ള e350dയ്ക്ക് താഴെയായിട്ടാണ് ഈ വാഹനം ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുന്‍പ് വില്‍പനയിലുണ്ടായിരുന്ന E250d യ്ക്ക് പകരമായിട്ടാണ് പുതിയ E220dയെ അവതരിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 191ബിഎച്ച്പിയും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ ട്രാന്‍സ്മിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് […]

ജീപ്പ് കോംപസിന്റെ നിര്‍മാണം ഇന്ത്യയിലാരംഭിച്ചു; വില്‍പ്പന ആഗസ്റ്റ് മുതല്‍

ജീപ്പ് കോംപസിന്റെ നിര്‍മാണം ഇന്ത്യയിലാരംഭിച്ചു; വില്‍പ്പന ആഗസ്റ്റ് മുതല്‍

ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജീപ്പ് കോംപസിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങികഴിഞ്ഞു. ജീപ്പ് ബ്രാന്റില്‍ നിന്നും കുറഞ്ഞ നിരക്കില്‍ എത്തുന്ന ഈ എസ് യുവി ആഗസ്റ്റ് മാസത്തോടെയായിരിക്കും വിപണിയിലെത്തിച്ചേരുക. ജീപ്പ് കോംപസിന്റെ ആദ്യത്തെ പ്രൊഡക്ഷന്‍ മോഡലിനെ രഞ്ജന്‍ഗാവിലുള്ള ഫിയറ്റിന്റെ നിര്‍മാണശാലയില്‍ നിന്നും ഇന്ന് പുറത്തിറക്കി. കഴിഞ്ഞമാസമായിരുന്നു ഈ ആദ്യ പ്രൊഡക്ഷന്‍ മോഡലിന്റെ പ്രദര്‍ശനം നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ജീപ്പ് കോംപസിന്റെ വന്‍തോതിലുള്ള നിര്‍മാണത്തിനാണ് ഇതുവഴി തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ജീപ്പ് നിര്‍മാണത്തിനായി ഏതാണ്ട് 1,800 കോടി രൂപയാണ് നിക്ഷേപതുകയായി […]

ഡ്രൈവര്‍മാരുടെ സഹായി ഇനി ഫോര്‍ഡ് ആപ്പ് ലിങ്ക്

ഡ്രൈവര്‍മാരുടെ സഹായി ഇനി ഫോര്‍ഡ് ആപ്പ് ലിങ്ക്

കൊച്ചി: ഡ്രൈവര്‍മാര്‍ക്ക് സഹായത്തിന് ഫോര്‍ഡ് ഇന്ത്യ, സിങ്ക് ആപ്പ് ലിങ്കില്‍ അഞ്ച് പുതിയ ആപ്പ് അവതരിപ്പിച്ചു. ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് ആപ്പ് ഹംഗാമ, വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയാന്‍ ഇന്‍ഷോര്‍ട്‌സ്, കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ അക്യുവെതര്‍, പാര്‍ക്കിംഗ് കണ്ടെത്തുന്ന പി-പാര്‍ക്ക് തുടങ്ങി നിരവധി സേവനങ്ങള്‍ പുതിയ ഫോര്‍ഡ് ആപ്പ് ലിങ്കില്‍ ഉണ്ട്. ഇന്‍ കാര്‍ കണക്ടിവിറ്റി സംവിധാനം ശബ്ദ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ ഫോര്‍ഡ് കാറുകളിലും എസ്‌യുവികളിലും ആപ്പുകള്‍ ലഭ്യമാണ്. ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെയോ കാറിനുള്ളിലെ ടച്ച് സ്‌ക്രീനിലൂടെയോ […]

1 5 6 7 8 9 51