റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ നവംബറില്‍ 6% ഇടിവ്

റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ നവംബറില്‍ 6% ഇടിവ്

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ 2018 നവംബറില്‍ 6 ശതമാനം ഇടിവ്. 70,126 ബൈക്കുകള്‍ വിറ്റിടത്ത് 65,744 ബൈക്കുകളാണ് നവംബറില്‍ ഐഷറിന്റെ കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിറ്റു പോയത്. വിദേശത്തേക്കുള്ള കയറ്റുമതിയിലും വന്‍ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേരിടുന്നത്. 2017 നവംബറില്‍ 2,350 ബൈക്കുകള്‍ കയറ്റി അയച്ചിടത്ത് കഴിഞ്ഞ മാസം വെറും 718 ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡിന് കയറ്റി അയക്കാന്‍ കഴിഞ്ഞത്. 69 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പഴയ എതിരാളി ജാവ […]

ഓക്ടോബർ 3 മുതൽ ഹീറോ ബൈക്കുകളുടെ വില വർധിക്കും

ഓക്ടോബർ 3 മുതൽ ഹീറോ ബൈക്കുകളുടെ വില വർധിക്കും

  ഹീറോ മോട്ടോകോർപ് ഇന്ത്യയിലെ തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിച്ചു. ഓക്ടോബർ 3 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. സ്കൂട്ടറിനും മോട്ടോർസൈക്കിളിനുമായി 900 രൂപയോളമാണ് വർധിപ്പിച്ചത്. ഉൽപ്പാദന ചിലവ് വർധിച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമായി കമ്പനി ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ മാസം ഇതെകാരണത്താൽ വിലയിൽ 500 രൂപ വർധനവ് ഏർപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് ഹീറോ പുതിയ പ്രീമിയം മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിച്ചത്. എക്സ്ട്രീം 200 ആർ എന്ന പേരിൽ അവതരിച്ച മോട്ടോർസൈക്കിളിന്‍റെ ബ്രാൻഡ് അംബാസിഡർ വിരാട് കോഹ്ലിയാണ്

ലെക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു

ലെക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു

    ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടോയോട്ടയുടെ ആഢംബര വിഭാഗം ലക്സസിന്‍റെ എഴാം ജെനറേഷന്‍ ലക്സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. lexus 1 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ലക്സസ് ഇഎസ് 300എച്ചിനു ശക്തിപകരുന്നത്. എല്‍ഇ‍ിഡി ഹെഡ് ലാമ്പുകളും എല്‍ ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകളും ലെക്സസിന്‍റെ സൗന്ദര്യം കൂട്ടുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി കണ്‍ട്രോള്‍ പാനലും ഡിസ്പ്ലേയും ഡ്രൈവറുടെ അടുത്തു തന്നെ ഒരുക്കിയിട്ടുണ്ട്. പുതിയ നാലാം ജെനറേഷനിലുള്ള ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റംമാണ് വാഹനത്തിന്‍റെ പ്രത്യേകത. […]

പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ്;20 മുതല്‍ വിപണിയിലെത്തും  

പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ്;20 മുതല്‍ വിപണിയിലെത്തും  

  പരിഷ്കരിച്ച മെഴ്സിഡസ് സി ക്ലാസ്;20 മുതല്‍ വിപണിയിലെത്തും മെഴ്സിഡസ് ബെന്‍സിന്‍റെ പരിഷ്കരിച്ച ‘സി ക്ലാസ്’ ശ്രേണി ഈ 20 ന് വിപണിയിലെത്തും. സി 200 പെട്രോള്‍, സി 220 ഡി ഡീസല്‍ , കരുത്തേറിയ സി 300 ഡി ഡീസല്‍, പ്രകടനക്ഷമതയേറിയ എ എം ജി സി 43 ഫോര്‍ മാറ്റിക് പ്ലസ് എന്നീ നാല് മോഡലുകളാണ് ഇന്ത്യയിലെത്തുക. സി 200 പെട്രോളില്‍ 1.5 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ്. 184 പി എസ് […]

എയര്‍ ഇന്ത്യ എക്സ് പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍; ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം

എയര്‍ ഇന്ത്യ എക്സ് പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍; ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം

  കൊച്ചി: മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇത് പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്ക് യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരുന്നതിനും തീരുമാനം ബാധകമാണ്. സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്ന് മാത്രം 92 സര്‍വീസുകളാണ് എയര്‍ […]

യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; 895 ദര്‍ഹത്തിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാം

യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; 895 ദര്‍ഹത്തിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാം

  ദുബൈ: യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകുക. ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടയ്ക്കുള്ള യാത്രകള്‍ പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാനും സാധിക്കും. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം […]

ലക്‌സസ് ഇ.എസ്. 300 എച്ച് ഇന്ത്യയിലേക്ക്

ലക്‌സസ് ഇ.എസ്. 300 എച്ച് ഇന്ത്യയിലേക്ക്

എക്‌സിക്യൂട്ടീവ് സെഡാനുകളുടെ പദവി പുനര്‍ നിര്‍ണയിച്ചു കൊണ്ട് ഏഴാം തലമുറയിലെ ലെക്‌സസ് ഇ.എസ്. 300 എച്ച് ഇന്ത്യയിലെത്തി. കൂടുതല്‍ മികച്ച പുറം രൂപകല്‍പ്പനയും അത്യുന്നത ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് പുതിയ ലെക്‌സസ് ഇ.എസിന്റെ നിര്‍മാണം. 2.5 ലിറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ ശക്തിയുമായി ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സംവിധാനത്തിന്റെ നാലാം തലമുറ കൂടിയാണ് ഹൈബ്രിഡ് ഇലക്ട്രിക് ഇ.എസ്. 300 എച്ച്. ഈ വിഭാഗം കാറുകളില്‍ കാണാത്തത്ര മികച്ച രൂപകല്‍പ്പനാ വൈഭവവും ഇവിടെ […]

അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ ; ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ നവീകരിക്കുന്നു

അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ ; ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ നവീകരിക്കുന്നു

  ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങി എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയുമാണ് എയര്‍ ഇന്ത്യയുടെ മാറ്റം. ഓഹരികള്‍ വാങ്ങാന്‍ ആളില്ലാതായതോടെ 76ശതമാനം ഷെയറുകള്‍ വിറ്റഴിച്ച് എയര്‍ ഇന്ത്യയുശട കടബാധ്യത തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഓഹരികള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം ഉയര്‍ത്താനുമാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. വ്യോമ ഗതാഗത മേഖലയില്‍ ഉയര്‍ന്ന് […]

പോർഷെ കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

പോർഷെ കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

കയെൻ ടർബ്ബോയുടെ പ്രീ ബുക്കിങ് ഇന്ത്യയിലാരംഭിച്ചു. ജൂൺ മാസം ഈ എസ്‍യുവിയുടെ വില്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡൽഹി എക്സ്ഷോറൂം 1.92 കോടി രൂപയാണ് എസ്‍യുവിയുടെ വില. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകി ബുക്കിങ് നടത്താവുന്നതാണ്. നൂതന ഫീച്ചറുകളും ഭാരം കുറഞ്ഞ ഷാസിയും പുതിയ എൻജിനുമാണ് കയെൻ ടർബ്ബോയുടെ പ്രത്യേകതകൾ. 550 ബിഎച്ച്പിയും 770 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 4.0 ലിറ്റർ ബൈ ടർബ്ബോ വി8 എൻജിനാണ് ഈ എസ്‍യുവിയുടെ കരുത്ത്. 8 സ്പീഡ് ZF […]

വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ; ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാം

വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ; ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്കറ്റ് ചെയ്യാം

  ന്യൂഡല്‍ഹി: വമ്പന്‍ ഓഫറുകളുമായി എയര്‍ഏഷ്യ. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ഉള്ള ടിക്കറ്റ് നിരക്കുകളുമാണ് മെഗാ സെയില്‍സ് ഓഫറില്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയോ […]

1 2 3 20