ഓണം ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഓണം ഓഫറുമായി ഫോക്‌സ്‌വാഗണ്‍

കൊച്ചി:പോളോയും വെന്റോയും വാങ്ങുന്നവര്‍ക്ക് ഓണം ഓഫറായി 10 ഗ്രാം വരുന്ന സ്വര്‍ണ നാണയം , സൗഡജന്യ ഇന്‍ഷുറന്‌സ്, കൂടുതല്‍ കാലത്തേക്ക് വാറന്റി, സൗജന്യമായി ആക്‌സസറികള്‍ എന്നിവ ഫോക്‌സ്‌വാഗണ്‍ ലഭ്യമാക്കുന്നു.കൂടതൊ ഫോക്‌സ് വാഗന്റെ എല്ലാ കാറുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും എല്ലാ ഷോറൂമുകളിലും ഉണ്ടാകും. ഓണത്തിന് ഫോക്‌സ്‌വാഗണ്‍ കുടുംബത്തിലെ നവാഗതനായ അമിയോയും അവതരിപ്പിക്കുന്നു. ചെറിയ സെഡാന്‍ വിഭാഗത്തില്‍ ഇതാദ്യമായി ക്രൂയിസ് കണ്‍ട്രോള്‍ , റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, സെന്റര്‍ ആം റെസ്റ്റ്, ആന്റി പിഞ്ച് പവര്‍ വിന്‍ഡോ, […]

ന്യൂയോര്‍ക്കില്‍ ഇനി ടാക്‌സി ഡ്രൈവറാകാന്‍ ഇംഗ്ലീഷ് പഠിക്കേണ്ട

ന്യൂയോര്‍ക്കില്‍ ഇനി ടാക്‌സി ഡ്രൈവറാകാന്‍ ഇംഗ്ലീഷ് പഠിക്കേണ്ട

ന്യൂയോര്‍ക്ക്: നഗരത്തിലെ ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം മാറ്റി. 1,44,000 ഡ്രൈവര്‍മാരുണ്ട് ഇവിടെ. ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പഠിക്കണമെന്നുണ്ടായിരുന്നു. ഈ നിയമത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിള്ള വിദ്യാഭ്യാസ പരിപാടി തുടരുമെന്നു മേയറുടെ ഓഫിസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ടാക്‌സി ആന്‍ഡ് ലിമൊസിന്‍ കമ്മിഷന്‍ വക്താവ് അറിയിച്ചു.

ഹോണ്ട കാറുകളുടെ മുന്നൂറാമതു ഡീലര്‍ഷിപ്പ്‌കൊച്ചിയില്‍

ഹോണ്ട കാറുകളുടെ മുന്നൂറാമതു ഡീലര്‍ഷിപ്പ്‌കൊച്ചിയില്‍

കൊച്ചി: രാജ്യത്തെ പ്രമുഖ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായഹോണ്ട കാര്‍സ്ഇന്ത്യ, പെര്‍ഫെക്റ്റ്‌ഹോണ്ടയിലൂടെകൊച്ചിയില്‍മുന്നൂറാമതുഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച രൂപകല്‍പ്പനയോടെയുള്ളഡീലര്‍ഷിപ്പ്‌ഷോറൂംഹോണ്ട കാര്‍സ്ഇന്ത്യസിഇഒയും പ്രസിഡന്റുമായയോയിചിറോയുനോഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 20 മാസത്തിനിടെയാണ് പ്രതിമാസംഅഞ്ച് എന്ന കണക്കില്‍ഹോണ്ട കാര്‍സ്ഇന്ത്യ 100 ഡിലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. ടയര്‍ടു, ടയര്‍ ത്രീ നഗരങ്ങളില്‍ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ഇത്‌സഹായിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കമ്പനി സ്ഥിരതയാര്‍ന്ന വളര്‍ച്ചയോടെ ഇന്ത്യന്‍ വിപണിയില്‍ചുവടുറപ്പിച്ചുകഴിഞ്ഞു. ഹോണ്ട ബ്രാന്‍ഡ് കൂടുതല്‍ ഉപഭോക്താക്കലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെഹോണ്ട ഡീലര്‍ നെറ്റ്‌വര്‍ക്ക്കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയില്‍ 300 ഡീലര്‍ എന്ന നാഴികക്കല്ലിലേക്ക് എത്താന്‍ […]

ദേ, കൊച്ചിയില്‍ ഓട്ടോകളും ആപ്പിലായി

ദേ, കൊച്ചിയില്‍ ഓട്ടോകളും ആപ്പിലായി

കൊച്ചി: നഗരത്തിലെ ഒട്ടൊറിക്ഷകള്‍ ഇനി വിരല്‍തുമ്പില്‍. കൊച്ചിയിലെ യുവ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് തയാറാക്കിയ ദേ ഓട്ടൊ എന്ന മൊബൈല്‍ ആപ്പിലൂടെ ആര്‍ക്കും എവിടെ നിന്നും ഓട്ടൊറിക്ഷ വിളിക്കാം. സാധാരണ നിരക്കിനെക്കാളും കുറഞ്ഞ നിരക്കില്‍ സവാരി നടത്താമെന്നതാണ് ദേ ഓട്ടൊയുടെ പ്രത്യേകത. ഒരേ ഭാഗത്തേക്ക് സഞ്ചരിക്കാനുള്ള ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു ഓട്ടൊറിക്ഷ വിളിക്കുന്നതിനുള്ള സംവിധാനവും ദേ ഓട്ടൊ ഉദേശിക്കുന്നുണ്ട്. 15 മുതല്‍ കൊച്ചി നഗരത്തില്‍ തുടങ്ങിയ പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അണിയറക്കാര്‍. നിലവില്‍ 100ഓളം ഓട്ടൊറിക്ഷകള്‍ […]

സിന്ധുവിന് സമ്മാനമായി ബിഎംഡബ്ല്യു

സിന്ധുവിന് സമ്മാനമായി ബിഎംഡബ്ല്യു

ഒളിംപിക്‌സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെള്ളി സ്വന്തമാക്കിയ പി.വി. സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള വെള്ളി എന്നാണ് ഇന്ത്യന്‍ കായിക ലോകം ആ മെഡലിനെ വിശേഷിപ്പിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ ഒരു കോടിയും, ബാഡ്മിന്റന്‍ അസോസിയേഷന്റെ വക 50 ലക്ഷം, മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ വക 50 ലക്ഷം എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹൈദരാബാദ് ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് വി, ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ല്യു കാറാണ് സിന്ധുവിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ തെലുങ്കാനയില്‍ നിന്നോ, […]

കരുത്തുകാട്ടാന്‍ വീണ്ടും ഹാര്‍ലി; വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിരത്തിലേക്ക്

കരുത്തുകാട്ടാന്‍ വീണ്ടും ഹാര്‍ലി; വൈദ്യുതിയില്‍ ഓടുന്ന ബൈക്ക് നിരത്തിലേക്ക്

രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം. ക്രൂയിസര്‍ ബൈക്കുകളുടെ അവസാന വാക്കാണ് അമേരിക്കന്‍ ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. കരുത്തരായ ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറക്കി യുവാക്കളുടെ മനം കവര്‍ന്ന ഹാര്‍ലിയില്‍ നിന്നും ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത. രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കമ്പനി. വൈദ്യുതിയില്‍ ഓടുന്ന മോട്ടോര്‍ സൈക്കിള്‍ നിരത്തിലിറക്കുമെന്നായിരുന്നു ആ വാഗ്ദാനം. ഇപ്പോഴിതാ അഞ്ചു […]

മഴക്കാലം പടിവാതില്‍ക്കല്‍; അപകടമൊഴിവാക്കാന്‍ മാര്‍ഗങ്ങള്‍ നിരവധി

മഴക്കാലം പടിവാതില്‍ക്കല്‍; അപകടമൊഴിവാക്കാന്‍ മാര്‍ഗങ്ങള്‍ നിരവധി

മഴക്കാലം മലയാളികളുടെ പടിവാതിക്കലെത്തിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ ഏറെ ദുരിതമനുഭവിക്കുക വാഹനം ഓടിക്കുന്നവരാണ്. കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്തുതന്നെ, വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം… വേഗത പരമാവധി കുറയ്ക്കുകറോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ടുതന്നെ പരാമാവധി പതുക്കെ […]

ഡീസല്‍ വാഹനനിയന്ത്രണം; ജൂണ്‍ 15 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

ഡീസല്‍ വാഹനനിയന്ത്രണം; ജൂണ്‍ 15 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

  പാലക്കാട്: ഡീസല്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 15 ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും. വാഹന മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹരിത ട്രൈബ്യൂണലിന്റെ വിധിവന്നതിനു ശേഷം പ്രത്യക്ഷമായ സമരത്തിന് ഒരു സംഘടനയും മുതിര്‍ന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ ചേര്‍ന്ന് ഏകീകൃത കമ്മിറ്റി രൂപീകരിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓട്ടോ, ടാക്‌സി, ബസ്, ലോറി തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവര്‍ […]

പുതിയ മേച്ചില്‍പുറങ്ങള്‍ തേടി കോഹ്‌ലി; ആലിയക്കൊപ്പം ഓട്ടോ എക്‌സ്‌പോയില്‍

പുതിയ മേച്ചില്‍പുറങ്ങള്‍ തേടി കോഹ്‌ലി; ആലിയക്കൊപ്പം ഓട്ടോ എക്‌സ്‌പോയില്‍

അനുഷ്‌ക്കയുമായുളള ബന്ധത്തില്‍ ആസാസ്വര്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ആലിയക്കൊപ്പം കോഹ്‌ലി പ്രത്യക്ഷപ്പെടുന്നത്. ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി അുനഷ്‌കയുമായി വേര്‍പിരിയുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ബോളിവുഡ് താരം ആലിയക്കൊപ്പം ഓട്ടോ എക്‌സ്‌പോയില്‍. പ്രമുഖ കാര്‍നിര്‍മാതാക്കള ഓഡിയുടെ ഏറ്റവും പുതിയ ആഡംബരക്കാറിന്റെ പ്രദര്‍ശനത്തിലാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്ന 2016 ഓട്ടോ എക്‌സ്‌പോയില്‍ ഇരുവരും ഒന്നിച്ചത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്തിരുന്നു. പതിമൂന്നാമത് ഓട്ടോ എക്‌സ്‌പോയാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിയെ […]

മട്ടും ഭാവവും പൊളിച്ചടുക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍?

മട്ടും ഭാവവും പൊളിച്ചടുക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍?

2016 ല്‍ പുറത്തിറങ്ങുന്ന ക്ലാസിക്, ഇലക്ട്ര എന്നീ ബുള്ളറ്റ് മോഡലുകളില്‍ വന്‍ മാറ്റങ്ങളുണ്ടെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ സാധാരണയായി വരുത്താറുള്ളു. അതുകൊണ്ടുതന്നെ ഇരുചക്ര വാഹന പ്രേമികളുടെ മനസ്സില്‍ ബുള്ളറ്റിനുള്ള സ്ഥാനം നേടിയെടുക്കുന്നതിന് മറ്റൊരു വാഹന നിര്‍മ്മാതാക്കള്‍ക്കും ഇതുവരെ സാധിച്ചിട്ടുമില്ല. എന്നാല്‍ 2016 ല്‍ പുറത്തിറങ്ങുന്ന ക്ലാസിക്, ഇലക്ട്ര എന്നീ ബുള്ളറ്റ് മോഡലുകളില്‍ വന്‍ മാറ്റങ്ങളുണ്ടെന്നാണ് സൂചന. ക്ലാസിക് 350യില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി കമ്പനി പരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഡ്ഗാര്‍ഡിനും […]