സ്‌കാനിയ ബസുകൾ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നു

സ്‌കാനിയ ബസുകൾ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നു

തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി സ്‌കാനിയ ബസുകൾ തുടർച്ചയായി അപകടങ്ങളിൽപെടുന്നതിനെ തുടർന്ന് നാലു കോടിയോളം രൂപയുടെ നഷ്‌ടം. അപകടത്തിൽ പെടുന്ന ബസുകൾ നന്നാക്കിയെടുക്കുന്നതിലൂടെയും അപകടത്തെ തുടർന്ന് ട്രിപ്പുകൾ മുടങ്ങുന്നതിലൂടെയുമാണ് ഇത്രത്തോളം നഷ്ടമുണ്ടായത്. കെഎസ്ആർടിസിയുടെ 18 ബസുകളാണ് തുടർച്ചയായി അപകടങ്ങളിൽപ്പെട്ടത്. ഒന്നരക്കോടി രൂപ വരുന്ന ഒരു ബസ് അപകടത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍ ഉറങ്ങിയതു കാരണം ബെംഗലൂരുവില്‍ ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന ബസ് നന്നാക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നിയമസഭയില്‍ നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. […]

ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങ്

ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങ്

ഇന്ത്യൻ നിർമ്മിത ജീപ്പ് കോമ്പസ് സുരക്ഷയിൽ ഒന്നാമനെന്ന് എഎൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞു. ഓസ്ട്രേലിയലിൽ നടന്ന ക്രാഷ് ടെസ്റ്റിൽ ജീപ്പ് കോമ്പസിന് 5 സ്റ്റാർ റേറ്റിങും ലഭിച്ചു. ഇന്ത്യയിൽ നിർമിച്ച് ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ച ജീപ്പ് കോമ്പസാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലും കോമ്പസിന് 5 സ്റ്റാർ ലഭിച്ചിരുന്നു. ഒമ്പത് എയർബാഗുകൾ, ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം എന്നിവയടങ്ങുന്നതാണ് ജീപ്പ് കോമ്പസിലെ […]

മദ്യപിച്ചു വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഇനി ഏഴു വര്‍ഷം തടവ്

മദ്യപിച്ചു വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഇനി ഏഴു വര്‍ഷം തടവ്

ന്യൂഡല്‍ഹി: മദ്യപിച്ചു വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുനല്‍കാന്‍ തയാറെടുത്തു സര്‍ക്കാര്‍. കൂടാതെ റജിസ്‌ട്രേഷന്‍ സമയത്ത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നതും നിര്‍ബന്ധമാക്കുന്നുണ്ട്. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിനു നല്‍കുന്ന പിഴ അപര്യാപ്തമാണെന്നും ശിക്ഷ കൂടുതല്‍ കഠിനമാക്കണമെന്നും സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവുനല്‍കണമെന്ന് ശുപാര്‍ശ […]

വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ പാടില്ല, ലംഘിച്ചാല്‍ കടുത്ത പിഴ കൊടുക്കേണ്ടി വരും

വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ പാടില്ല, ലംഘിച്ചാല്‍ കടുത്ത പിഴ കൊടുക്കേണ്ടി വരും

വാഹനങ്ങളിള്‍ ഉപയോഗിക്കുന്നക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രാലയം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അയച്ച അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും. എന്നാല്‍ ഈ നിയമം ഇരുചക്രവാഹനങ്ങള്‍ക്ക് ബാധകമാണോ എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമല്ലെന്നും, ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് […]

വിമാനത്തിലെ ഭക്ഷണത്തിൽ ബട്ടൺ; ജെറ്റ് എയർവേയ്‌സിന് പിഴ ചുമത്തി കോടതി

വിമാനത്തിലെ ഭക്ഷണത്തിൽ ബട്ടൺ; ജെറ്റ് എയർവേയ്‌സിന് പിഴ ചുമത്തി കോടതി

  വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബട്ടൺ കണ്ടെത്തിയ സംഭവത്തിൽ ജെറ്റ് എയർവേയ്‌സ് കമ്പനിക്ക് പിഴ ചുമത്തി കോടതി. 50,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കേസ് നടത്തിയ ചിലവിലേക്ക് 5000 രൂപ കമ്പനി നൽകാനും കോടതി ഉത്തരവിട്ടു. സൂറത്ത് സ്വദേശിയായ ഹേമന്ദ് ദേശായി എന്നയാളാണ് പരാതിക്കാരൻ. 2014 ഓഗസ്റ്റ് ആറിനാണ് സംഭവം. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന ഹേമന്ദിന് കിട്ടിയ ഗാർലിക് ബ്രെഡിലാണ് ബട്ടൺ കണ്ടെത്തിയത്. മൂന്ന് ലക്ഷം രൂപ […]

ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍ വരുന്നു

ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍ വരുന്നു

ബാംഗ്ലൂര്‍: ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ വീണ്ടും തിരിച്ചു വരുന്നു. രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനമാണ് ഇത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് പുനരാരംഭിക്കും. മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ […]

വിവിഐപികള്‍ക്ക് യാത്രചെയ്യാനുള്ള വിമാനങ്ങളുടെ നവീകരണത്തിന് 1160 കോടി വായ്പ അനുവദിക്കണമെന്ന് എയര്‍ ഇന്ത്യ

വിവിഐപികള്‍ക്ക് യാത്രചെയ്യാനുള്ള വിമാനങ്ങളുടെ നവീകരണത്തിന് 1160 കോടി വായ്പ അനുവദിക്കണമെന്ന് എയര്‍ ഇന്ത്യ

  ന്യൂഡല്‍ഹി: വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള വിമാനങ്ങളുടെ നവീകരണത്തിനായി 1,160 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ട് വിമാനങ്ങളുടെ നവീകരണത്തിനാണ് വായ്പ തേടുന്നത്. ജനുവരിയോടെ പ്രവര്‍ത്തനം തുടങ്ങേണ്ട വിമാനങ്ങളുടെ ഉള്‍ഭാഗം നവീകരിക്കാനാണ് ഇത്രയും വലിയതുക എയര്‍ഇന്ത്യ ആവശ്യപ്പെടുന്നത്. ബോയിങ് 777-300 ഇആര്‍ വിമാനങ്ങളുടെ നവീകരണത്തിനായി വായ്പ അനുവദിച്ചാല്‍ തിരിച്ചടവ് കാലാവധി ഒരു വര്‍ഷത്തില്‍ താഴെയെ അനുവദിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചിരിക്കുന്നതെന്നും എയര്‍ഇന്ത്യ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതായി പിടിഐ […]

റോഡ് നിയമം പാലിക്കൂ; പൊലീസിന്റെ കൈയില്‍ നിന്നും റോസാപ്പൂ സമ്മാനമായി വാങ്ങാം

റോഡ് നിയമം പാലിക്കൂ; പൊലീസിന്റെ കൈയില്‍ നിന്നും റോസാപ്പൂ സമ്മാനമായി വാങ്ങാം

  ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാന്‍ ഒരു പുത്തന്‍ മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് കര്‍ണ്ണാടക പൊലീസ്. റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പൊലീസിന്റെ വക ഒരു റോസാപൂവാണ് സമ്മാനം. കര്‍ണാടകയിലെ കലബുറാഗി ജില്ലാ പൊലീസാണ് നൂതനാശയവുമായി രംഗത്തെത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും പ്രോത്സാഹനം നല്‍കുകയാണ് പൊലീസ്. വടക്ക് കിഴക്കന്‍ മേഖല ഐജി അലോക് കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹെല്‍മറ്റ് ധരിച്ച് കൃത്യമായ നിയമങ്ങള്‍ പാലിച്ചവര്‍ക്ക് റോസാ […]

2040ഓടെ കാറുകളുടെ എണ്ണം ഇരട്ടിയാകും; ഇന്ധന ഉപയോഗം കുറയും

2040ഓടെ കാറുകളുടെ എണ്ണം ഇരട്ടിയാകും; ഇന്ധന ഉപയോഗം കുറയും

  ന്യൂഡല്‍ഹി: 2040ഓടെ ലോകത്ത് കാറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിലെ 110 കോടിയില്‍നിന്ന് 200 കോടി കാറുകളായാണ് വര്‍ധിക്കുക. ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും. ലോകത്ത് ഓരോ മിനുട്ടിലും 75 കാറുകളാണ് വില്‍ക്കുന്നത്. അതായത് ഒരു സെക്കന്റില്‍ 1.18 കാറുകള്‍ വിറ്റുപോകുന്നുവെന്നര്‍ഥം. നിലവില്‍ ഏഴുപേര്‍ക്ക് ഒരു കാറ് എന്നതുമാറി 2040ല്‍ അഞ്ചു പേര്‍ക്ക് ഒരു കാറ് എന്നാകും. ജനപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, വരുമാന വര്‍ധന, നഗരവത്കരണം തുടങ്ങിയവയാണ് കാറുകളുടെ വില്‍പ്പനയെ സ്വാധീനിക്കുക. വാഹനങ്ങളുടെ […]

എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറക്കാം

എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറക്കാം

  ബം​ഗ​ളൂ​രു:ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 99 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ഫ​ർ വ​ഴി ഞാ​യ​റാ​ഴ്ച വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. 2018 മേ​യ് ഏ​ഴു മു​ത​ൽ 2019 ജ​നു​വ​രി 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​കു​ക. ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യുമ്പോള്‍ത്തന്നെ തു​ക​യും അ​ട​യ്ക്ക​ണം. ഇ​ത് റീ​ഫ​ണ്ട് ചെ​യ്യി​ല്ലെ​ന്നും കമ്പ​നി അ​റി​യി​ച്ചു.