സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയിലാണ് കാസില്‍ എന്ന പേരില്‍ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. വേമോയുടെ സെല്‍ഫ്‌ഡ്രൈവിംങ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. ട്രാഫിക് കോണുകളും ഗതാഗതം നിയന്ത്രിക്കുന്ന ബൊമ്മകളും ട്രാഫിക് ചിഹ്നങ്ങളും മാത്രമല്ല മറ്റ് കാറുകളും കൃത്രിമ നഗരത്തിലെ പാതകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗൂഗിളിലെ എന്‍ജിനീയര്‍മാരാണ് ഇതിനെല്ലാം കഠിനപ്രയത്‌നം നടത്തിയത്. സെല്‍ഫ് ഡ്രൈവിംങ് കാറില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം മനുഷ്യ ഡ്രൈവര്‍ ചെയ്യുന്നപോലെ പ്രവര്‍ത്തിക്കുകയെന്നതാണ് ഇവിടെയുള്ള വെല്ലുവിളി. എന്നാല്‍ മറ്റൊരു വാഹനം തടസ്സങ്ങള്‍ […]

 എസ്‌യുവി കാറുകള്‍ക്ക്‌ സെസ് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു

  ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതോടെ ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതോടെയാണിത്. ഇതോടെ ഇത്തരം കാറുകള്‍ക്ക് വില കൂടും. ചരക്ക് സേവന നികുതി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമെയാണ് 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ്‌യുവികളുടെയും സെസ് പത്ത് ശതമാനം കൂടി വര്‍ധിപ്പിച്ചത്. ജിഎസ്ടി നിലവില്‍വന്ന […]

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു

ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവറാണ് ഇതിന് പിന്നില്‍. 2030ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയാണ് ഇത്. ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിംങ് പോയന്റുകളും ജനങ്ങള്‍ക്ക് സുപരിചിതമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ പവറിന്റെ പുതിയ സംരംഭം. വരും ദിവസങ്ങളില്‍ മുംബൈയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ചാര്‍ജിംങ് സ്റ്റേഷന്‍ വ്യാപിപ്പിക്കും. പെട്രോള്‍ പമ്പുകള്‍ക്ക് സമാനമാണ് ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന്റെ പ്രവര്‍ത്തനം. നിലവില്‍ ഇന്ത്യയിലുള്ള ഇലക്ട്രിക് മോഡലുകളായ […]

സ്വപ്‌നവാഹനം സ്വന്തമാക്കി ദംഗൽ പെൺകൊടി ഗീതാ ഫോഗാട്ട്

സ്വപ്‌നവാഹനം സ്വന്തമാക്കി ദംഗൽ പെൺകൊടി ഗീതാ ഫോഗാട്ട്

  2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടി തന്ന ഗീതാ ഫോഗാട്ട് ഒടുവിൽ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. റേഞ്ച് റോവർ എന്ന ലക്ഷുറി എസ്യുവിയാണ് ഗീത സ്വന്തമാക്കിയിരിക്കുന്നത്. 2016 ലാണ് ഗുസ്തി കാരം പവൻ കുമാറുമായി 28 കാരിയായ ഗീത വിവാഹിതയാകുന്നത്.

ദേശീയപാതകളിലെ വേഗപരിധി ഇനി മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നു

ദേശീയപാതകളിലെ വേഗപരിധി ഇനി മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നു

രാജ്യത്തെ ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുന്നു. മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇതുമൂലം മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് […]

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ അറിവിലേക്ക്: സര്‍വ്വേഫലം ഇതൊക്കെയാണ്

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ അറിവിലേക്ക്: സര്‍വ്വേഫലം ഇതൊക്കെയാണ്

ഇന്ത്യന്‍ ബൈക്ക് യാത്രികരില്‍ 60 ശതമാനത്തിലധികവും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കാല്‍നടയാത്രക്കാരില്‍ 14 ശതമാനം പേര്‍ റോഡിലൂടെ നടക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നവരാണെന്നും സര്‍വ്വേഫലം പറയുന്നു. സേഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സാംസങ് നടത്തിയ സര്‍വ്വേയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നിലൊന്ന് എന്ന കണക്കിന് കാര്‍ ഡ്രൈവര്‍മാരും യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് സര്‍വ്വേഫലം പറയുന്നു. അത്യാവശ്യമെന്ന് തോന്നിയാല്‍ മെസേജ് അയയ്ക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. കാല്‍നടയാത്രക്കാരില്‍ 64 ശതമാനവും റോഡ് മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് […]

ഹൈബ്രിഡ് കരുത്തില്‍ ഹോണ്ട സിറ്റി മലേഷ്യയില്‍

ഹൈബ്രിഡ് കരുത്തില്‍ ഹോണ്ട സിറ്റി മലേഷ്യയില്‍

25.64 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്ത് ഹോണ്ട സിറ്റി സ്‌പോര്‍ട്ടിന്റെ ഹൈബ്രിഡ് പതിപ്പ് മലേഷ്യയില്‍ അവതരിപ്പിച്ചു. ഹൈബ്രിഡ് ജാസിന് ശേഷം ജാപ്പനീസ് നിര്‍മാതാക്കളുടെ വക ഈ വര്‍ഷം മലേഷ്യയിലെത്തുന്ന രണ്ടാമത്തെ ഹൈബ്രിഡ് മോഡലാണ് സിറ്റി സെഡാന്‍. ഇന്റഗ്രേറ്റഡ് ഹൈ പവര്‍ മോട്ടോറിനൊപ്പം 1.5 ലിറ്റര്‍ DOHC iVTEC എന്‍ജിനാണ് ഹൈബ്രിഡ് സ്വിഫ്റ്റിന് ഊര്‍ജം പകരുക. ഇവ ഒന്നിച്ച് 137 പിഎസ് കരുത്തും 170 എന്‍എം ടോര്‍ക്കുമേകും. സിറ്റിയുടെ ഉയര്‍ന്ന 1.8 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്ന അതേ കരുത്ത് […]

കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തിയ ഇന്ത്യയ്ക്ക് ഒപ്പം, മിന്നും സെഞ്ച്വറിയോടെ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ചത് ഹര്‍മന്‍പ്രീത് കൗര്‍ എന്ന ഇന്ത്യന്‍ താരമാണ്. ഹര്‍മന്‍പ്രീത് പുറത്താകാതെ നേടിയ 171 റണ്‍സ് പിന്‍ബലത്തിലണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നിര്‍ണായക ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡാറ്റ്‌സന്‍ റെഡിഗോ സ്‌പോര്‍ടിനെ നിസാന്‍ ഇന്ത്യ ഹര്‍മന്‍പ്രീത് കൗറിന് സമ്മാനിച്ചു. 53.2 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും ഏകുന്ന 800 സിസി പെട്രോള്‍ എന്‍ജിനിലാണ് ഡാറ്റ്‌സണ്‍ റെഡിഗോ […]

മോട്ടോര്‍ വാഹന ബില്‍: ഇനി പിഴയും നഷ്ടപരിഹാരവും ഇങ്ങനെ

മോട്ടോര്‍ വാഹന ബില്‍: ഇനി പിഴയും നഷ്ടപരിഹാരവും ഇങ്ങനെ

മഴക്കാല സമ്മേളനത്തില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍. ഏപ്രിലില്‍ ബില്‍ ലോക്‌സഭ അംഗീകരിച്ചിരുന്നു. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ബില്‍, റോഡ് സുരക്ഷയ്ക്കായി സമഗ്രമായ നിയമനിര്‍മാണ ചട്ടക്കൂടാണ്. പുതിയ നിയമപ്രകാരം ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കാനും നിര്‍ദേശിക്കുന്നു. അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്. ട്രാഫിക് നിയമം ലംഘിച്ചുള്ള പിഴ അപകടകരമായി വണ്ടിയോടിച്ചാല്‍ പിഴ -5000 […]

ടാറ്റ നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങി

ടാറ്റ നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങി

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങിയതായി ടാറ്റ. മഹാരാഷ്ടട്രയിലെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്.IMPACT ഡിസൈന്‍ തത്വം പിന്തുടരുന്ന ടാറ്റയുടെ നാലാമത്തെ പാസഞ്ചര്‍ വാഹനമാണ് നെക്‌സോണ്‍. സ്‌പോര്‍ടി എസ്‌യുവി എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന നെക്‌സോണില്‍ സമകാലിക സ്‌റ്റൈലിംഗാണ് ഉള്‍പ്പെടുന്നത്. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ഒപ്പം, സ്മാര്‍ട്ട് കണക്ടിവിറ്റിയും നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ എസ്‌യുവി പുറത്തെത്തുന്നത്. റെവൊട്രോണ്‍ സീരീസില്‍ നിന്നുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് […]

1 3 4 5 6 7 20