എസ്‌ഐബിയുടെ അറ്റാദായത്തില്‍ 10% വര്‍ദ്ധന

എസ്‌ഐബിയുടെ അറ്റാദായത്തില്‍ 10% വര്‍ദ്ധന

2013 – 14 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം പത്ത് ശതമാനത്തിലേറെ വര്‍ദ്ധിച്ചതായി അവലോകന റിപ്പോര്‍ട്ട്. അറ്റാദായത്തില്‍ 10.2 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. ഇടപാടുകാര്‍ക്ക് മൊബൈല്‍ ഫോണില്‍ ബാങ്ക് പാസ്സ് ബുക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂന്നാംപാദ വളര്‍ച്ചാ അവലോകനത്തില്‍ മൊത്ത വ്യാപാരത്തില്‍ 14.43 ശതമാനം വര്‍ദ്ധനവുണ്ടായതായി ബാങ്കിന്റെ എം ഡിയും സി ഇ ഒയുമായ ഡോ വി എ ജോസഫ് തിരുവനന്തപുരത്ത് അറിയിച്ചു. സൗത്ത് […]

ഫെഡറല്‍ ബാങ്കിന് എസിഐ എക്‌സലന്‍സ് അവാര്‍ഡ്

ഫെഡറല്‍ ബാങ്കിന് എസിഐ എക്‌സലന്‍സ് അവാര്‍ഡ്

 ഈ വര്‍ഷത്തെ എസിഐ എക്‌സലന്‍സ് അവര്‍ഡിനു ഫെഡറല്‍ ബാങ്ക് അര്‍ഹമായി. ഫെഡറല്‍ ബാങ്കിന്റെ റീട്ടെയ്ല്‍ അസെറ്റ് രംഗത്തെ അപ്നാ ഗോള്‍ഡ് 24*7 പദ്ധതിയുടെ വന്‍ വിജയം കണക്കിലെടുത്താണ് അവാര്‍ഡ്.   ഈ മാസം സിംഗപ്പൂരില്‍ നടന്ന ഏഷ്യ പെസഫിക് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ എസിഐ എക്‌സ്‌ചേഞ്ച് 2013 ,ഏഷ്യ പെസഫിക് ആന്റ് ജപ്പാന്‍ മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ ഹെനെഗാനില്‍ നിന്നും ഫെഡറല്‍ ബാങ്ക് റീട്ടെയ്ല്‍ ബിസിനസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കെ.എ ബാബു അവാര്‍ഡ്  ഏറ്റുവാങ്ങി. ക്രെഡിറ്റ് കാര്‍ഡിനു […]

വിദേശപങ്കാളിത്തം: ഫെഡറല്‍ ബാങ്കിന്റെ വിശദീകരണം

വിദേശപങ്കാളിത്തം: ഫെഡറല്‍ ബാങ്കിന്റെ വിശദീകരണം

ഫെഡറല്‍ ബാങ്കിന്റെ ഓഹരികളില്‍ നിലവിലുള്ള വിദേശപങ്കാളിത്തപരിധിയില്‍ നിന്ന് ബാങ്ക് മാറ്റങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഉപപരിധികളായ എഫ്‌ഐഐ-49%, എന്‍ആര്‍ഐ 24%,  എന്നിവയിലും ഫെഡറല്‍ ബാങ്ക് മാറ്റങ്ങള്‍ക്കുവേണ്ടി അപേക്ഷ നല്‍കിയിട്ടില്ല. കൂടാതെ, വിദേശനിക്ഷേപത്തിന് 74%  എന്ന പരിധി തന്നെ ബാങ്കിന്റെ ഓഹരിയുടമകള്‍ ഫെബ്രുവരി 23, 2006ന് അംഗീകരിച്ചിട്ടുള്ളതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് 22, 2006ന് അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ബാങ്കിന് ഇപ്പോള്‍ എന്തിനാണ് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിനെ (എഫ്‌ഐപിബി) സമീപിക്കേണ്ടി വന്നത്? ഏപ്രില്‍ 5, 2013ന് പുറത്തിറക്കിയ പുതിയ വിദേശനിക്ഷേപനയ […]

എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് ആകര്‍ഷക ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് ആകര്‍ഷക ഓഫറുകളുമായി  ഐസിഐസിഐ ബാങ്ക്

ഉത്സവസീസണില്‍ ജന്മനാട് സന്ദര്‍ശിക്കാനെത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്കായി ഐസിഐസിഐ ബാങ്ക് ആകര്‍ഷകങ്ങളായ ഓഫറുകള്‍ അവതരിപ്പിച്ചു. ഭവനവായ്പകള്‍ക്ക് നിശ്ചിത കാലാവധിയുള്ള സ്‌പെഷ്യല്‍ ഓഫറുകളും ഐസിഐസിഐ ഹോം ഫിനാന്‍സുമായി സഹകരിച്ച് പ്രോപ്പര്‍ട്ടികള്‍ കണ്ടുപിടിക്കാന്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്ന സേവനങ്ങളുമാണ് ഇവയില്‍ പ്രമുഖം. പ്രമുഖ ക്ലിനിക്കല്‍ ഡയഗ്നോസ്റ്റിക് ലാബായ തൈറോകെയര്‍ ടെക്‌നോളജീസുമായിച്ചേര്‍ന്ന് 5000 രൂപ മതിക്കുന്ന 77 മെഡിക്കല്‍ ടെസ്റ്റുകള്‍ 1500 രൂപയ്ക്ക് ചെയ്തു നല്‍കാനും ധാരണയായിട്ടുണ്ട്. വിദേശനാണ്യം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ മികച്ച വിനിമയ നിരക്കുകള്‍ നല്‍കുന്ന ഓഫറും ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. […]

ഫെഡറല്‍ ബാങ്കിന് അറ്റാദായം 225.81 കോടി

ഫെഡറല്‍ ബാങ്കിന് അറ്റാദായം 225.81 കോടി

വെല്ലുവിളികള്‍ നിലനില്‍ക്കുന്ന പൊതുവിപണി സാഹചര്യങ്ങളിലും റിസ്‌ക് മാനേജ്‌മെന്റ് മെച്ചപ്പെടുത്തിക്കൊണ്ട് അടിസ്ഥാനശക്തിമേഖലയില്‍ കരുത്താര്‍ജിച്ച ഫെഡറല്‍ ബാങ്ക് സെപ്തംബര്‍ 30-നവസാനിച്ച ത്രൈമാസത്തില്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവെച്ചു. മൊത്തവരുമാനം മുന്‍വര്‍ഷ ഇക്കാലയളവിലേതിനേക്കാള്‍ 11.58% വര്‍ധിച്ച് 1857.84 കോടിയായപ്പോള്‍ അറ്റാദായം 4.98% വര്‍ധിച്ച് 225.81 കോടിയായി.   ആസ്തികളുടെ ഗുണനിലവാരം, മാര്‍ജിനുകള്‍, റീടെയ്ല്‍/എന്‍ആര്‍ഐ നിക്ഷേപങ്ങള്‍, റീടെയ്ല്‍/എസ്എംഇ മേഖലകള്‍ക്കു നല്‍കിയ വായ്പകള്‍ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്താന്‍ ബാങ്കിന് സാധിച്ചു. നിക്ഷേപങ്ങള്‍ 49518.07 കോടിയില്‍ നിന്ന് 14.69% വര്‍ധിച്ച് 56,793.74 കോടിയായപ്പോള്‍ വായ്പകള്‍ […]

സ്ഥാപകന്റെ നാട്ടില്‍ സൈക്ലോത്തോണോടെ ഫെഡറല്‍ ബാങ്ക് സ്ഥാപകദിനമാചരിച്ചു

സ്ഥാപകന്റെ നാട്ടില്‍ സൈക്ലോത്തോണോടെ ഫെഡറല്‍ ബാങ്ക് സ്ഥാപകദിനമാചരിച്ചു

സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ ജന്മനാടായ മൂക്കന്നൂരില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുത്ത സൈക്ലോത്തോണ്‍, രാജ്യവ്യാപകമായി സാമൂഹ്യ സേവന പരിപാടികള്‍ (സിഎസ്ആര്‍) തുടങ്ങിയവയോടെ ഫെഡറല്‍ ബാങ്ക് അതിന്റെ 68-ാമത് സ്ഥാപകദിനം ഒക്ടോബര്‍ 18-ന് ആചരിച്ചു.   ആലുവയിലെ ആസ്ഥാന ഓഫീസില്‍ നിന്ന് സമീപത്തുള്ള സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ പുനര്‍നിര്‍മാണത്തിനു നല്‍കിയ പിന്തുണയോടെയായിരുന്നു സ്ഥാപക ദിനാഘോഷത്തിന്റെ തുടക്കം. മൂക്കന്നൂരില്‍ നിന്ന ്2 മണിക്ക് ഫഌഗോഫ് ചെയ്യപ്പെട്ട  സൈക്ലോത്തോണ്‍ ആലുവയില്‍ 5 മണിക്ക്  എത്തിച്ചേര്‍ന്നു. പ്രദേശത്തുള്ള വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ […]

സാന്ത്വന പരിചരണദിന സന്ദേശം നല്‍കി ഫെഡറല്‍ ബാങ്ക് വാക്കത്തോണ്‍

സാന്ത്വന പരിചരണദിന സന്ദേശം നല്‍കി ഫെഡറല്‍ ബാങ്ക് വാക്കത്തോണ്‍

ലോക സാന്ത്വന പരിചരണദിനത്തോടനുബന്ധിച്ചു ഫെഡറല്‍ ബാങ്കിന്റെയും ആല്‍ഫ പാലിയേറ്റിവ് കെയറിന്റെയും  സഹകരണത്തോടെ സംസ്ഥാനത്ത് അഞ്ച് വിവിധ കേന്ദ്രങ്ങളിലായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. സമൂഹത്തിലെ അശരണരും നിരാലംഭരുമായ വൃദ്ധജനങ്ങള്‍ക്കു അഭയവും സാന്ത്വനവും നല്‍കുന്നതില്‍  പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മാസം ഏഴിനു ആലപ്പുഴ ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍  കൊച്ചി,,  തൃശൂര്‍ എന്നിവിടങ്ങള്‍ പിന്നിട്ടു   11നു പാലക്കാട് നിര്‍മല കോളേജില്‍  സമാപിച്ചു.     ഫെഡറല്‍ ബാങ്കും ആല്‍ഫ പെയിന്‍ ക്ലിനിക്കിന്റെ പാലേയറ്റീവ് കെയര്‍ വിഭാഗവും സംയുക്തമായി […]

ഇന്ത്യയുടെ ഒന്നാം സ്ഥാനം – രൂപയുടെ ഇടിവ് സഹായിച്ചെന്ന് എക്‌സ്പ്രസ് മണി

ഇന്ത്യയുടെ ഒന്നാം സ്ഥാനം – രൂപയുടെ ഇടിവ് സഹായിച്ചെന്ന് എക്‌സ്പ്രസ് മണി

2.5 കോടി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നതും ഇവരുടെ എണ്ണത്തിലെ വര്‍ധനയും കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായുണ്ടായ രൂപയുടെ ഇടിവുമാണ് ആഗോള റെമിറ്റന്‍സ് വിപണിയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലനില്‍ക്കാനുള്ള കാരണങ്ങളെന്ന് എക്‌സ്പ്രസ് മണി വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ സുധേഷ് ഗിരിയന്‍ ചൂണ്ടിക്കാണിച്ചു. 2013-ല്‍ ഇന്ത്യയിലേയ്ക്ക് വിദേശ ഇന്ത്യക്കാര്‍ 71 ബില്യണ്‍ ഡോളര്‍ അയക്കുമെന്നാണ് കണക്കാക്കുന്നത്. 2012-ലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) മൂന്ന് മടങ്ങും വരും ഇത്.   ഇന്ത്യയിലെ ടെലികോം, കമ്പ്യൂട്ടര്‍, ഐടി സേവനങ്ങള്‍ എന്നീ […]

മുത്തൂറ്റ് ഫിനാന്‍സിന് ഐ ടി നവീകണ അവാര്‍ഡ്

മുത്തൂറ്റ് ഫിനാന്‍സിന് ഐ ടി നവീകണ അവാര്‍ഡ്

സ്വര്‍ണവായ്പ രംഗത്ത് രാജ്യത്തെ  മുന്‍നിരക്കാരായ  മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഈ വര്‍ഷത്തെ വിവരസാങ്കേതിക വിദ്യാനവീകരണത്തിനുള്ള  എക്‌സ്പ്രസ് ഇന്റലിജന്റ് എന്റര്‍പ്രൈസ് അവാര്‍ഡിന് അര്‍ഹരായി. ബാങ്കിങ്ങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ്  (ബിഎഫ്എസ്‌ഐ)  കാറ്റഗറിയില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇന്‍ ഹൗസ് കോര്‍ ബാങ്കിങ്ങ് സൊലൂഷനില്‍ വരുത്തിയ നവീകരണമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. മുത്തൂറ്റ് ഫിനാന്‌സിന്റെ രാജ്യത്തെ 4400 ശാഖകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് നവീകരണം നടപ്പിലാക്കിയിരിക്കുന്നത്. അബുദാബിയില്‍ നടന്ന പതിനൊന്നാമത് എക്‌സ്പ്രസ് ടെക്‌നോളജി സെനറ്റില്‍ മുത്തൂറ്റ് ഗ്രൂപ്പിനു വേണ്ടി കെഎന്‍സി നായര്‍ (സിഐഒ),  […]

ബാങ്ക് ഇന്‍ഷുറന്‍സ് കൂട്ടുകെട്ടുമായി കാനറാ ബാങ്കും അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും

ബാങ്ക് ഇന്‍ഷുറന്‍സ് കൂട്ടുകെട്ടുമായി കാനറാ ബാങ്കും അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും

ഐആര്‍ഡിഎ ഈയിടെ നടപ്പാക്കിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തെ നിയന്ത്രണങ്ങള്‍ മുതലാക്കി, കാനറ ബാങ്കും അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഒന്നിച്ചു ചേര്‍ന്ന് രാജ്യമെങ്ങുമുള്ള കാനറ ബാങ്ക് ഉപയോക്താക്കള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കും. ഇതനുസരിച്ച് അപ്പോളോ മ്യൂണിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള കോര്‍പ്പറേറ്റ് ഏജന്റ് ആയി കാനറ ബാങ്ക് പ്രവര്‍ത്തിക്കും. എല്ലാ ഇന്ത്യക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രാപ്തമാക്കുക എന്നതാണ് സ്വപ്‌നമെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപ റെഡ്ഡി പറഞ്ഞു. കാനറ ബാങ്കുമായി കൈകോര്‍ക്കുന്നതിലൂടെ, കാനറ […]

1 8 9 10 11 12 14