ഡിഎച്ച്എഫ്എല്‍-ന്റെ സ്ഥിരനിക്ഷേപ പദ്ധതിയായ ആശ്രയ് പലിശനിരക്കുകള്‍ ഉയര്‍ത്തി

ഡിഎച്ച്എഫ്എല്‍-ന്റെ സ്ഥിരനിക്ഷേപ പദ്ധതിയായ ആശ്രയ് പലിശനിരക്കുകള്‍ ഉയര്‍ത്തി

കൊച്ചി: പ്രമുഖ ഭവനവായ്പാ കമ്പനിയായ ഡിഎച്ച്എഫ്എല്‍, വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും നിക്ഷേപിക്കാവുന്ന കമ്പനിയുടെ ആശ്രയ് എന്ന സ്ഥിരനിക്ഷേപ പദ്ധതിയുടെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. കെയറിന്റെ എഎ+, ബ്രിക് വര്‍ക്‌സിന്റെ എഫ്എഎഎ റേറ്റിംഗുകളുള്ള ഡിഎച്ച്എഫ്എല്‍-ന്റെ സ്ഥിരനിക്ഷേപങ്ങളില്‍ 10,000 രൂപ മുതലും മാസവരുമാന സ്‌കീമുകളില്‍ 20,000 രൂപ മുതലും നിക്ഷേപിക്കാം. രാജ്യമെമ്പാടുമായി കമ്പനിക്കുള്ള 447 ഓഫീസുകളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.     സഞ്ചിത നിക്ഷേപങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ വ്യക്തികള്‍ക്ക് 10.50%വും പ്രിവിലേജ്ഡ് കസ്റ്റമേഴ്‌സിന് […]

ബജാജ് അലയന്‍സിന്റെ പ്രീമിയം റിന്യുവല്‍ പേയ്‌മെന്റടയ്ക്കാന്‍ ബാങ്കുകള്‍ വഴി സേവനം

ബജാജ് അലയന്‍സിന്റെ പ്രീമിയം റിന്യുവല്‍ പേയ്‌മെന്റടയ്ക്കാന്‍ ബാങ്കുകള്‍ വഴി സേവനം

കൊച്ചി: പോളിസി ഉടമകളുടെ പ്രീമിയം റിന്യൂവല്‍ പേയ്‌മെന്റുകളടയ്ക്കാന്‍ ആക്‌സിസ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്കുകളും സുവിധ പോലുള്ള സേവനകേന്ദ്രങ്ങളുമായി സഹകരിക്കാന്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കരാറിലെത്തി. ഇതോടെ ബജാജിന്റെ നിലവിലുള്ള ശാഖാശൃംഖലയ്ക്കും വിതരണക്കാര്‍ക്കും പുറമെ 17,600-ത്തിലേറെ വരുന്ന ഇടങ്ങളില്‍ സേവനമെത്തിയ്ക്കാനാവുമെന്ന് ബജാജ് അലയന്‍സിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്‌സിസ് ബാങ്കിന്റേയും സുവിധയുടേയും രാജ്യമെമ്പാടുമുള്ള ശാഖകളിലും അലഹാബാദ് ബാങ്കിന്റെ മഹാരാഷ്ട്രയിലുള്ള ശാഖകളിലും സേവനം ലഭ്യമാക്കിക്കഴിഞ്ഞു.     ഉപഭോക്തൃസേവനം ലളിതവും സുഗമവുമാക്കുകയെന്ന നയത്തിന്റെ തുടര്‍ച്ചയാണ് ഈ നീക്കമെന്ന് […]

ഐസിഐസിഐ ബാങ്കിന്റെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ ശാഖയുടെ ലൈസന്‍സ് കാറ്റഗറി 1-ലേയ്ക്ക് ഉയര്‍ത്തി

ഐസിഐസിഐ ബാങ്കിന്റെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ ശാഖയുടെ  ലൈസന്‍സ് കാറ്റഗറി 1-ലേയ്ക്ക് ഉയര്‍ത്തി

കൊച്ചി, 2013 സെപ്തംബര്‍ 26: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന് ഖത്തറിലുള്ള ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ശാഖയുടെ ലൈസന്‍സ,് കാറ്റഗറി 1-ലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് ഖത്തറിലെ സെന്റര്‍ റഗുലേറ്ററി അതോറിറ്റി ഉത്തരവായി. 2007 മാര്‍ച്ച് 21 മുതല്‍ കാറ്റഗറി 4-ല്‍ പ്രവര്‍ത്തിക്കുന്ന ശാഖയ്ക്കാണ് ഇപ്പോള്‍ കാറ്റഗറി 1 പദവി ലഭിച്ചിരിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് വിജയ് ചാന്ദോക് പ്രഖ്യാപിച്ചു.   ബാങ്കിന്റെ ഈ ഉയര്‍ച്ചയില്‍ ചടങ്ങില്‍ സംബന്ധിച്ച ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ശ്രീസഞ്ജയ് അറോറ ബാങ്കിനെ […]

0% പലിശ’ പദ്ധതിക്ക് ആര്‍ബിഐ വിലക്ക്

0% പലിശ’ പദ്ധതിക്ക് ആര്‍ബിഐ വിലക്ക്

ഉപഭോക്തൃ സാധനങ്ങള്‍  ‘0 % പലിശ’ പദ്ധതി പ്രകാരം വില്‍ക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. ഡെബിറ്റ് കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ഉടമകളെയാണ് ഈ പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. പലിശരഹിത വായ്പാ ആനുകൂല്യ പദ്ധതിയിലൂടെ വില്‍പന വര്‍ധിപ്പിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന മറ്റ് ചാര്‍ജുകള്‍ ചുമത്തുകയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് റിസര്‍വ് ബാങ്ക് പുതിയ തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പലിശരഹിതമായി തവണ വ്യവസ്ഥയില്‍ […]

ലക്ഷ്മി വിലാസ് ബാങ്ക് ഗാര്‍ഹിക കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

ലക്ഷ്മി വിലാസ് ബാങ്ക് ഗാര്‍ഹിക കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

കൊച്ചി: ഒരു കൊല്ലം മുതല്‍ മേലോട്ടുള്ള കാലാവധി നിക്ഷേപങ്ങള്‍ക്ക് ലക്ഷ്മി വിലാസ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. ഒരു കൊല്ലത്തെ സാധാരണ നിക്ഷേപത്തിന് അര ശതമാനം വര്‍ദ്ധനവോടെ 10 ശതമാനമായി ഉയര്‍ത്തി.   മുതിര്‍ന്ന പൗരന്മാര്‍ക്ക് പഴയ 10% തന്നെ ഒരു കൊല്ലത്തിന് മേല്‍ രണ്ട് വര്‍ഷത്തില്‍ താഴെയും രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കാല്‍ ശതമാനം വര്‍ദ്ധനവുണ്ട്. പുതുക്കിയ […]

നാളത്തെ ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

നാളത്തെ ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

അനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എഐബിഇഎ, ബെഫി(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) സംഘടനകള്‍ നാളെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബെഫി അറിയിച്ചു.

ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ പദവി മൂന്നു വര്‍ഷത്തേക്ക്കൂടി നീട്ടി

ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ പദവി മൂന്നു വര്‍ഷത്തേക്ക്കൂടി നീട്ടി

കൊച്ചി : ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ മാനേജിംഗ് ഡയറക്ടര്‍-ചെയര്‍മാന്‍ സ്ഥാനം മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ട് ആര്‍.ബി.ഐ. അംഗീകാരം നല്‍കി.   2010 സെപ്റ്റംബര്‍ 23 നാണ് ശ്യാം ഫെഡറല്‍ ബാങ്കില്‍ ഫെഡറല്‍ ബാങ്കിന്റെ തല്‍സ്ഥാനം ഏറ്റെടുക്കുന്നത്.

യൂണിയന്‍ ബാങ്ക് എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

യൂണിയന്‍ ബാങ്ക് എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

കൊച്ചി: മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവിലേക്കുള്ള എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് യൂണിയന്‍ ബാങ്ക് ഉയര്‍ത്തി. ഒരു കോടി രൂപയില്‍ താഴെയുള്ള തുകയ്ക്ക് 9 ശതമാനം പലിശയുണ്ടായിരുന്നത് 9.50 ശതമാനമായും 1 കോടി മുതല്‍ 10 കോടി വരെയുള്ളതിന് 8.50 ശതമാനമായിരുന്നത് 9.25 ശതമാനമായും 10 കോടി രൂപയില്‍ കൂടുതലുള്ളതിന് 8.25 ശതമാനമായിരുന്നത് 9 ശതമാനമായുമാണ് ഉയര്‍ത്തിയത്.     ഒരു വര്‍ഷം, ഒരു വര്‍ഷത്തില്‍ താഴെ മുതല്‍ 3 വര്‍ഷത്തിനുമപ്പുറം, 5 വര്‍ഷത്തിനു […]

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആക്‌സിസ് ബാങ്കിന്റെ ഫോറെക്‌സ് കാര്‍ഡ്

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആക്‌സിസ് ബാങ്കിന്റെ ഫോറെക്‌സ് കാര്‍ഡ്

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് (ഐഎസ്‌ഐ സി) ന്റെ പങ്കാളിത്തത്തോടെ, വിദ്യാര്‍ത്ഥികള്‍ക്കായി ട്രാവല്‍ ഐഡി കാര്‍ഡ് അവതരിപ്പിച്ചു. ആക്‌സിസ് ബാങ്ക് – ഐഎസ്‌ഐസി ഫോറെക്‌സ് കാര്‍ഡ് പ്രഥമ ഫോട്ടോ ട്രാവല്‍ കറന്‍സി കാര്‍ഡാണ്. യു എസ് ഡോളര്‍, യൂറോ, ജിബിപി, എയുഡി കറന്‍സികളില്‍ പ്രസ്തുത കാര്‍ഡ് ലഭ്യമാണ്. 34 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലും രണ്ട് ദശലക്ഷം മാസ്റ്റര്‍ കാര്‍ഡ് എ ടി എമ്മുകളിലും […]

രഘുറാം രാജന്റെ ആദ്യ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗം ഇന്ന്

രഘുറാം രാജന്റെ ആദ്യ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗം ഇന്ന്

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണ്ണറായ ശേഷമുളള ആദ്യ സാമ്പത്തിക അവലോകന യോഗം ഇന്ന് ചേരും.നിലവിലെ സാഹചര്യത്തില്‍ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.തകര്‍ന്നടിഞ്ഞ രൂപയെ ചുമതലയേറ്റു മണിക്കൂറുകള്‍ക്കകം മെച്ചപ്പെടുത്തിയ രാജന്‍ ഇഫ്ക്ട് എന്ന പദവിക്ക് അര്‍ഹനായ രഘുറാമിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രതീക്ഷയോടെയാണ് സാമ്പത്തികരംഗം ഉറ്റു നോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം വ്യവസായിക വളര്‍ച്ചയിലെ തളര്‍ച്ച കുറയ്ക്കുന്നതിനും, വിപണിയിലേക്ക് കൂടുതല്‍ […]