ലക്ഷ്മി വിലാസ് ബാങ്ക് ഗാര്‍ഹിക കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

ലക്ഷ്മി വിലാസ് ബാങ്ക് ഗാര്‍ഹിക കാലാവധി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

കൊച്ചി: ഒരു കൊല്ലം മുതല്‍ മേലോട്ടുള്ള കാലാവധി നിക്ഷേപങ്ങള്‍ക്ക് ലക്ഷ്മി വിലാസ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. ഒരു കൊല്ലത്തെ സാധാരണ നിക്ഷേപത്തിന് അര ശതമാനം വര്‍ദ്ധനവോടെ 10 ശതമാനമായി ഉയര്‍ത്തി.   മുതിര്‍ന്ന പൗരന്മാര്‍ക്ക് പഴയ 10% തന്നെ ഒരു കൊല്ലത്തിന് മേല്‍ രണ്ട് വര്‍ഷത്തില്‍ താഴെയും രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയും സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കാല്‍ ശതമാനം വര്‍ദ്ധനവുണ്ട്. പുതുക്കിയ […]

നാളത്തെ ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

നാളത്തെ ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

അനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എഐബിഇഎ, ബെഫി(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) സംഘടനകള്‍ നാളെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബെഫി അറിയിച്ചു.

ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ പദവി മൂന്നു വര്‍ഷത്തേക്ക്കൂടി നീട്ടി

ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ പദവി മൂന്നു വര്‍ഷത്തേക്ക്കൂടി നീട്ടി

കൊച്ചി : ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ മാനേജിംഗ് ഡയറക്ടര്‍-ചെയര്‍മാന്‍ സ്ഥാനം മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ട് ആര്‍.ബി.ഐ. അംഗീകാരം നല്‍കി.   2010 സെപ്റ്റംബര്‍ 23 നാണ് ശ്യാം ഫെഡറല്‍ ബാങ്കില്‍ ഫെഡറല്‍ ബാങ്കിന്റെ തല്‍സ്ഥാനം ഏറ്റെടുക്കുന്നത്.

യൂണിയന്‍ ബാങ്ക് എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

യൂണിയന്‍ ബാങ്ക് എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

കൊച്ചി: മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവിലേക്കുള്ള എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് യൂണിയന്‍ ബാങ്ക് ഉയര്‍ത്തി. ഒരു കോടി രൂപയില്‍ താഴെയുള്ള തുകയ്ക്ക് 9 ശതമാനം പലിശയുണ്ടായിരുന്നത് 9.50 ശതമാനമായും 1 കോടി മുതല്‍ 10 കോടി വരെയുള്ളതിന് 8.50 ശതമാനമായിരുന്നത് 9.25 ശതമാനമായും 10 കോടി രൂപയില്‍ കൂടുതലുള്ളതിന് 8.25 ശതമാനമായിരുന്നത് 9 ശതമാനമായുമാണ് ഉയര്‍ത്തിയത്.     ഒരു വര്‍ഷം, ഒരു വര്‍ഷത്തില്‍ താഴെ മുതല്‍ 3 വര്‍ഷത്തിനുമപ്പുറം, 5 വര്‍ഷത്തിനു […]

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആക്‌സിസ് ബാങ്കിന്റെ ഫോറെക്‌സ് കാര്‍ഡ്

വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആക്‌സിസ് ബാങ്കിന്റെ ഫോറെക്‌സ് കാര്‍ഡ്

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് (ഐഎസ്‌ഐ സി) ന്റെ പങ്കാളിത്തത്തോടെ, വിദ്യാര്‍ത്ഥികള്‍ക്കായി ട്രാവല്‍ ഐഡി കാര്‍ഡ് അവതരിപ്പിച്ചു. ആക്‌സിസ് ബാങ്ക് – ഐഎസ്‌ഐസി ഫോറെക്‌സ് കാര്‍ഡ് പ്രഥമ ഫോട്ടോ ട്രാവല്‍ കറന്‍സി കാര്‍ഡാണ്. യു എസ് ഡോളര്‍, യൂറോ, ജിബിപി, എയുഡി കറന്‍സികളില്‍ പ്രസ്തുത കാര്‍ഡ് ലഭ്യമാണ്. 34 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലും രണ്ട് ദശലക്ഷം മാസ്റ്റര്‍ കാര്‍ഡ് എ ടി എമ്മുകളിലും […]

രഘുറാം രാജന്റെ ആദ്യ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗം ഇന്ന്

രഘുറാം രാജന്റെ ആദ്യ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗം ഇന്ന്

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണ്ണറായ ശേഷമുളള ആദ്യ സാമ്പത്തിക അവലോകന യോഗം ഇന്ന് ചേരും.നിലവിലെ സാഹചര്യത്തില്‍ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.തകര്‍ന്നടിഞ്ഞ രൂപയെ ചുമതലയേറ്റു മണിക്കൂറുകള്‍ക്കകം മെച്ചപ്പെടുത്തിയ രാജന്‍ ഇഫ്ക്ട് എന്ന പദവിക്ക് അര്‍ഹനായ രഘുറാമിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രതീക്ഷയോടെയാണ് സാമ്പത്തികരംഗം ഉറ്റു നോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം വ്യവസായിക വളര്‍ച്ചയിലെ തളര്‍ച്ച കുറയ്ക്കുന്നതിനും, വിപണിയിലേക്ക് കൂടുതല്‍ […]

എസ്.ബി.ഐ വാഹന, ഭവനവായ്പകളുടെ പലിശനിരക്ക് കൂട്ടി

എസ്.ബി.ഐ വാഹന, ഭവനവായ്പകളുടെ പലിശനിരക്ക് കൂട്ടി

എസ്.ബി.ഐ വാഹന, ഭവനവായ്പകളുടെ പലിശനിരക്ക് കൂട്ടി. 9.9 ആയിരുന്ന ഭവനവായ്പ പലിശ നിരക്ക് 10.1 ആയാണ് കൂട്ടിയത്. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശനിരക്ക് 10.1 ല്‍ നിന്ന് പത്തര ശതമാനമാക്കി. വാഹനവായ്പകളുടെ പലിശനിരക്ക് 10.45 ല്‍ നിന്ന് പത്തേമുക്കാല്‍ ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. നിക്ഷേപങ്ങളുടെ പലിശയും കൂട്ടിയിട്ടുണ്ട്. നിലവില്‍ ഏറ്റവും വായ്പപ്പലിശ കുറവുള്ള ബാങ്കാണ് എസ്.ബി.ഐ. റിസര്‍വ് ബാങ്ക് വായ്പപ്പലിശ കുറയ്ക്കാനുള്ള പദ്ധതിക്ക് രൂപം ല്‍കുന്ന പശ്ചാത്തലത്തില്‍ […]

ലക്ഷ്മി വിലാസ് ബാങ്ക് ആറു ശാഖകള്‍ ആരംഭിച്ചു

ലക്ഷ്മി വിലാസ് ബാങ്ക് ആറു ശാഖകള്‍ ആരംഭിച്ചു

കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറു ശാഖകള്‍  ആരംഭിച്ചു.  മുന്നൂറാമതു ശാഖ ബാംഗളൂരില്‍ ആരംഭിച്ച ലക്ഷ്മി വിലാസ് ബാങ്ക് ഹൈദരാബാദ്, കോയമ്പത്തൂര്‍, മധുരൈ, കരൂര്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചിട്ടുണ്ട്.   കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയാണ് ബാംഗളൂര്‍ ശാഖ ഉദ്ഘാടനം ചെയ്തത്.  രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിനോടൊപ്പം ദക്ഷിണേന്ത്യയില്‍ ബാങ്ക് മികച്ച വേരുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ കെ.എസ്.ആര്‍. അഞ്ജനേയുലു ചൂണ്ടിക്കാട്ടി.

ഫെഡറല്‍ ബാങ്കില്‍ എന്‍ആര്‍ഇ ഡെപ്പോസിറ്റിന് 10% വരെ പലിശ

ഫെഡറല്‍ ബാങ്കില്‍ എന്‍ആര്‍ഇ ഡെപ്പോസിറ്റിന് 10% വരെ പലിശ

കൊച്ചി: 1111 ദിവസത്തെ പ്രത്യേക കാലാവധി നിക്ഷേപത്തിന് പ്രവാസി ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് 10% പലിശ ഓഫര്‍ ചെയ്യുന്നു. എന്‍ ആര്‍ ഇ ഫോര്‍ച്യൂണ്‍ ഡെപ്പോസിറ്റ് എന്ന നിക്ഷേപ പദ്ധതി സെപ്റ്റംബര്‍ 9 മുതല്‍ പ്രാബല്യത്തിലുണ്ട്. മറ്റ് എന്‍ആര്‍ഇ കാലാവധി നിക്ഷേപങ്ങള്‍ക്ക് 9.5% അല്ലെങ്കില്‍ അതില്‍ താഴെ പലിശ ലഭിക്കും.   പലിശ പിന്‍വലിക്കാനോ പുനഃനിക്ഷേപിക്കാനോ കഴിയും. 100% നികുതി രഹിതമായ നിക്ഷേപം. കാലാവധിയെത്തും മുമ്പ് പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ 1 വര്‍ഷം മുന്‍പാണ് പിന്‍വലിക്കുന്നതെങ്കില്‍ പലിശ […]

കോട്ടക് മഹീന്ദ്രാ ബാങ്ക് “ഓണം ബൊനാന്‍സാ’ പ്രഖ്യാപിക്കുന്നു

കോട്ടക് മഹീന്ദ്രാ ബാങ്ക് “ഓണം ബൊനാന്‍സാ’ പ്രഖ്യാപിക്കുന്നു

കോട്ടക് മഹീന്ദ്രാ ബാങ്ക് നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കു  വേണ്ടി ഇന്ന് ഒരു പ്രത്യേക “ഓണം ബൊനാന്‍സാ’ പ്രഖ്യാപിച്ചു. ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ ഒരു നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍  അല്ലെങ്കില്‍ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി  ആരംഭിക്കുന്ന NRI ഇടപാടുകാര്‍ക്ക് കേരളത്തിലെ 60 പ്രീമിയം ഷോപ്പിംഗ് ആന്റ് ഡൈനിംഗ് ഔട്ട്‌ലെറ്റുകളില്‍ പ്രാബല്യമുള്ള രൂ. 30000 വിലയുള്ള ഡിസ്കൗണ്ട് വൗച്ചറുകള്‍ ലഭിക്കുന്നതാണ്. സെപ്തംബര്‍  മുതല്‍ രണ്ടു മാസത്തേക്കാണ് “ഓണം ബൊനാന്‍സാ’ വാഗ്ദാനം ചെയ്യപ്പെടുന്നത്, അത് അവര്‍ക്ക് ഷോപ്പിംഗിന്റെ ആനന്ദം മാത്രമല്ല […]