ഐ .എന്‍ .ജി വൈശ്യ ബാങ്കും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഐ.എന്‍.ജി. വൈശ്യ ബാങ്കും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡിന്റെ   പശ്ചാത്തലങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരം, ഇതാദ്യമായി ചെലവഴിക്കുന്നതിനനുസരിച്ചുള്ള സമ്മാന പദ്ധതി എന്നിവ ഈ കാര്‍ഡുകളുടെ സവിശേഷതകളായിരിക്കും. ടൈറ്റാനിയം, മൈ വേള്‍ഡ്, വേള്‍ഡ് എക്‌സ്ക്ലൂസീവ് എന്നീ മൂന്നിനം പ്രീമിയം കാര്‍ഡുകളാണ് ഐ.എന്‍.ജി. മാസ്റ്റര്‍ കാര്‍ഡ് പ്രീമിയം ഡെബിറ്റ് ശ്രേണിയില്‍ പുറത്തിറക്കുന്നത്.  ഇന്ത്യയില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ തോതില്‍ 38 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും റിവാര്‍ഡ് പോയിന്റുകളില്‍ 18 ശതമാനം മാത്രമേ […]

കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശുഭ് ലാഭ് പദ്ധതി

കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശുഭ് ലാഭ് പദ്ധതി

തിരുവനന്തപുരം: കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആദ്യ സിംഗിള്‍ പ്രീമിയം പ്ലാനായ ശുഭ് ലാഭ് വിപണിയിലെത്തി. 7 വയസുമുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാവുന്ന ഈ പദ്ധതിയില്‍ വിവിധ ഫണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്.നിക്ഷേപം പൂര്‍ണമായോ ഭാഗീകമായോ ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാം. 5 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ് പോളിസി കാലാവധി. കുറഞ്ഞ ഒറ്റത്തവണ പ്രീമിയം 3 ലക്ഷം രൂപയാണ്. പോളിസിയുടെ അവസാന […]

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍കാഷ് അഡ്വാന്റേജ് പദ്ധതി

കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ കാഷ് അഡ്വാന്റേജ് പദ്ധതി അവതരിപ്പിച്ചു. ഹൃസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുന്ന വിധമാണ് പദ്ധതിരൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുനീത് നന്ദ പറഞ്ഞു. ആവശ്യാനുസരണം പ്രീമിയം അടക്കാനുള്ള സൗകര്യവുമുണ്ട്.    

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമത്തിന് അംഗീകാരം നല്‍കി. ഇപ്പോഴത്തെ ഗവര്‍ണര്‍ ഡി സുബ്ബറാവു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന സെപ്റ്റംബര്‍ നാലിന് രഘുരാം രാജന്‍ ചുമതലയേല്‍ക്കും. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചുള്ള രാജന്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ മുഖ്യ സാമ്പകത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 1963ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ജനിച്ച രാജന്‍ അഹമ്മദാ […]

ഫെഡറല്‍ ബാങ്കിന് രണ്ട് ബാങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകള്‍

ഫെഡറല്‍ ബാങ്കിന് രണ്ട് ബാങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകള്‍

കൊച്ചി, 2013 ഓഗസ്റ്റ് 5: ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി (ഐഡിആര്‍ബിടി) ഏര്‍പ്പെടുത്തിയ 2012-13-ലെ ബാങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകളില്‍ ചെറിയ ബാങ്കുകളുടെ വിഭാഗത്തില്‍ ഫെഡറല്‍ ബാങ്ക് രണ്ട് അവാര്‍ഡുകള്‍ നേടി. ഏറ്റവും മികച്ച ഐടി ടീം, ഏറ്റവും മികച്ച മൊബൈല്‍ ബാങ്കിംഗ് എന്നീ അവാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് നേടിയത്. ബാങ്കിംഗ് ടെക്‌നോളജി രംഗത്തെ ഗവേഷണ, വികസനങ്ങള്‍ക്കായി1996-ല്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച സ്വയം ഭരണാവകാശമുള്ള സംവിധാനമാണ് ഐഡിആര്‍ബിടി. സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗങ്ങളും […]

എസ്ബിടി: പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പുതുക്കി

എസ്ബിടി: പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പുതുക്കി

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്കു പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. അമേരിക്കന്‍ ഡോളറിലുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരുവര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 2.69 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.50, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ താഴെ വരെ 3.78, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ 4.18, അഞ്ചു വര്‍ഷത്തിന് 4.51 ശതമാനം എന്നിങ്ങനെയായിരിക്കും. മേല്‍പ്പറഞ്ഞ […]

1 11 12 13