നോട്ട് നിരോധനത്തിനായി തയ്യാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ

നോട്ട് നിരോധനത്തിനായി തയ്യാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് അരുന്ധതി ഭട്ടാചാര്യ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനായി തയാറെടുക്കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്ന് എസ്.ബി.ഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ. പെട്ടന്നുള്ള പ്രഖ്യാപനം ബാങ്കുകള്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നോട്ട് നിരോധനത്തിനായി ഒരുങ്ങാന്‍ കൂടുതല്‍ സമയം ലഭിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുമായിരുന്നു. പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകണമെങ്കില്‍ എസ്.ബി.ഐക്ക് അതിന്റേതായ നിയമങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളില്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എസ്.ബി.ഐ ഉള്‍പ്പടെയുള്ള […]

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് ഈ കാഷ് ബാക്ക് ലഭിക്കുക. കാഷ് ബാക്ക് എങ്ങനെ വേണമെന്നു വായ്പ എടുത്തവര്‍ക്കു തീരുമാനിക്കാം. കാഷ് ബാക്ക് ഇടപാടുകാരന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പത്തുകയില്‍ വരവു […]

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യത്തെ പൂര്‍ണ്ണ കടലാസ്‌രഹിത ബാങ്കിംങുമായി എസ്ബിഐ

നേപ്പാളില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ച് എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായ നേപ്പാള്‍ എസ്ബിഐ ആണ് മുഴുവനായും ഡിജിറ്റല്‍ ബാങ്കായി മാറിയത്. കാഠ്മണ്ഡുവിലാണ് ഈ ബാങ്ക്. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്. ക്യാഷ് ഡെപ്പോസിറ്റ്, പുതിയ അക്കൗണ്ട് തുടങ്ങല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം, സ്‌ക്രീന്‍ തൊടുമ്പോള്‍ എടിഎമ്മും ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഇന്‍ടച്ച് ബാങ്കിംഗ് വഴി ഈ സര്‍വീസുകള്‍ ലഭ്യമാവുന്നതാണ്. ഈ […]

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒരു ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. പിഎന്‍ബി വിതരണം ചെയ്തിട്ടുള്ള പഴയ മെസ്റ്ററോ കാര്‍ഡുകളാണ് പിന്‍വലിക്കുന്നത്. ഇത്തരം ലക്ഷത്തോളം കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള പഴയ മെസ്റ്ററോ കാര്‍ഡ് മാറ്റി പുതിയ ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ സ്വന്തമാക്കണം. ഇതിന് ഈ മാസം അവസാനം വരെ സമയമുണ്ട്. കാര്‍ഡ് മാറ്റിയെടുക്കുന്നതിന് ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ഈ മാസത്തോടുകൂടി പഴയ മെസ്റ്ററോ […]

അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും

അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും

തിരുവനന്തപുരം: അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിന് പിന്നാലെ മറ്റ് നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നത്. മെയ് 6,13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിശ്ചലമാകുക. രാത്രി 11.30 മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ തടസപ്പെടുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശാഖകളിലെ ഇടപാടുകളെ […]

എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു

എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് തുടര്‍ച്ചയായ രണ്ടാം ത്രൈമാസത്തിലും ജീവനക്കാരുടെ എണ്ണം കുറച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നത് കുറഞ്ഞതുമാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിലെ ജീവനക്കാരുടെ എണ്ണം ഏഴു ശതമാനം (6,096 പേര്‍) കുറഞ്ഞ് 84,325 ആയി. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 90,421 പേരായിരുന്നു അംഗസംഖ്യ. ഡിസംബറില്‍ 4,581 പേരെ ബാങ്ക് വെട്ടിക്കുറച്ചിരുന്നു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ […]

200 മില്യണ്‍ ഡോളര്‍ ബിസിനസുമായി ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി.

200 മില്യണ്‍ ഡോളര്‍ ബിസിനസുമായി ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി.

കൊച്ചി: ഇന്ത്യയിലെ മുന്‍നിരസ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ഗിഫ്റ്റ്സിറ്റിയിലുള്ള ഐ.എഫ്.എസ്.സി. ബാങ്കിങ് യൂണിറ്റിലെ ആകെ ബിസിനസ് 200 മില്യണ്‍ ഡോളര്‍കടന്നു. ഗുജറാത്തിലെ ഗിഫ്റ്റ്സിറ്റിയിലുള്ളഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്സെന്ററില്‍ 2015 നവംബറിലാണ് ഫെഡറല്‍ ബാങ്ക് ഐ.എഫ്.എസ്.സി. ബാങ്കിങ്യൂണിറ്റ് ആരംഭിച്ചത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികവും അല്ലാത്തതുമായ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റ് ലഭ്യമാക്കുന്നത്. വിദേശ ബിസിനസിനായി പ്രവാസി ഇന്ത്യാക്കാര്‍ക്ക് ലഭ്യമാക്കുന്ന വായ്പകള്‍, ഇന്ത്യന്‍ ഇടപാടുകാര്‍ക്കുള്ളവ്യാപാര സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും ഈ യൂണിറ്റിന്റെ സേവനങ്ങളില്‍ ചിലതാണ്. വൈവിധ്യങ്ങളായ […]

ബാങ്ക് ലയനം: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

ബാങ്ക് ലയനം: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്തവരെ പിരിച്ചുവിടാന്‍ തുടങ്ങി. സ്റ്റേറ്റ് ബാങ്് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതോടെയാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ സ്ഥിരം ജീവനക്കാരെ അംഗീകരിച്ചതിനുശേഷം താല്‍ക്കാലിക ജീവനക്കാരായിട്ടുള്ളവരെ പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. ഹൗസ് കീപ്പിങ്ങ് കം പ്യൂണ്‍ തസ്തികകളിലായി സംസ്ഥാനത്ത് മൊത്തം ആയിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരാണുള്ളത്.ഇതില്‍ ബാങ്കുമായി തര്‍ക്കം നിലനില്‍ക്കുന്ന 900 ജീവനക്കാരെ നിലനിര്‍ത്തിയ ശേഷം ബാക്കി 250 പേരെയാണ് പിരിച്ചുവിടാനുള്ള നീക്കം തുടങ്ങിയത്. മിക്കവരും എട്ടുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുയാണ് .ഇവരില്‍ ഏറെയും […]

200 രൂപ നോട്ടുകള്‍ വരുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം നിര്‍ദേശം അംഗീകരിച്ചു

200 രൂപ നോട്ടുകള്‍ വരുന്നു; റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം നിര്‍ദേശം അംഗീകരിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായിട്ടില്ല. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 […]

എസ്ബിഐ പലിശ നിരക്ക് കുറച്ചു

എസ്ബിഐ പലിശ നിരക്ക് കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശയില്‍ നിരക്ക് കുറച്ചത് പ്രതിഫലിക്കും.